Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
അക്ഷയ തൃതീയ ദിനത്തിലെ ദാനഗുണങ്ങള്
അക്ഷയ തൃതീയയെന്നാല്‍ സ്വര്‍ണവുമായി ബന്ധപ്പെട്ടതാണെന്നാണ് ഭൂരിഭാഗം പേരും വിശ്വസിയ്ക്കുന്നത്. ഇത് സ്വര്‍ണവ്യാപാരികള്‍ കൂടുതല്‍ വില്പന നടത്താന്‍ കണ്ടെത്തിയ ഒരു വഴിയാണെന്നു വിശ്വസിയ്ക്കുന്നവരും കുറവല്ല.
അക്ഷയ തൃതീയ സ്വര്‍ണം മാത്രമല്ല, വീട്, വാഹനങ്ങള്‍ തുടങ്ങിയ ഏതു സാധനങ്ങളാണെങ്കിലും വാങ്ങുവാന്‍ പറ്റിയ നല്ലൊരു ദിവസമാണ്.
സ്വര്‍ണം വാങ്ങാന്‍ ഏറ്റവും നല്ല ദിവസമെന്നതിലുപരി ഇതിന് മറ്റു പ്രാധാന്യങ്ങളുമുണ്ട്.സത് യുഗം തുടങ്ങിയത് ഈ ദിനത്തിലെന്നതാണ് വിശ്വാസം. സാധനങ്ങള്‍ വാങ്ങുവാന്‍ മാത്രമല്ല, അക്ഷയ തൃതീയ ദിവസം ദാനങ്ങള്‍ നടത്തുന്നതും നല്ലതാണെന്നു പറയും. ഇത് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരും.
അക്ഷയ തൃതീയ ദിവസം ദാനം നല്കാന് ഉത്തമമായ ചില വസ്തുക്കള്‍ ഏതെല്ലാമെന്നു നോക്കൂ,

ജലദാനം
ജലദാനം,പ്രത്യേകിച്ച് വെറ്റില വെള്ളത്തിലിട്ടുള്ള ദാനം ബ്രാഹ്മണര്‍ക്കു നല്‍കുന്നത് ഉത്തമമാണെന്നു കരുതുന്നു. ഇത് ധനം നല്‍കും.

ശയനദാനം
കിടക്ക നല്‍കുന്നത് ശയനദാനം എന്നറിയപ്പെടുന്നു. ഇതും അക്ഷയതൃതീയ ദിവസം മികച്ചതു തന്നെ. ഇത് നിങ്ങള്‍ പ്രാര്‍ത്ഥിയ്ക്കുന്ന എല്ലാ സന്തോഷങ്ങളും ലഭിയ്ക്കാന്‍ സഹായിക്കും.

വസ്ത്രദാനം
വസ്ത്രദാനമാണ് മറ്റൊരു നല്ല ദാനം. ഇത് ദീര്‍ഘായുസു നല്‍കും.

കുങ്കുമദാനം
കുങ്കുമദാനം നല്ല സ്ഥാനങ്ങളിലെത്താനും സുമംഗലികളായ സ്ത്രീകള്‍ക്ക് ദീര്‍ഘമാംഗല്യവും നല്കുന്നു.

ചന്ദനം
ചന്ദനം ദാനം ചെയ്യുന്നത് അപകടങ്ങള്‍ ഒഴിവാക്കും.

താംബൂലദാനം
താംബൂലദാനം ഒരാളെ ഭരണാധികാരിയ്ക്കുമെന്നു പറയുന്നു.

നാളികേര ദാനം
നാളികേര ദാനം അടുത്ത ഏഴു തലമുറയ്ക്കു വരെ നരകത്തില്‍ നിന്നും മോചനം നല്കുമെന്നു വിശ്വാസം.

മോര്
മോര് ദാനം ചെയ്യുന്നത് വിദ്യാഭ്യാസപരമായ ഉയര്‍ച്ച നല്‍കും.

പിച്ചളപാത്രത്തിലോ വെള്ളിപാത്രത്തിലോ വെള്ളമൊഴിച്ച്
പിച്ചളപാത്രത്തിലോ വെള്ളിപാത്രത്തിലോ വെള്ളമൊഴിച്ച് ഇതില്‍ കര്‍പ്പൂരം, കുങ്കുമപ്പൂ, തുളസി, അടയ്ക്ക എന്നിവയിട്ടു ദാനം നല്‍കുന്നത് വിവാഹത്തിനും വിവാഹിതര്‍ക്ക് കുട്ടികളുണ്ടാകാനും മികച്ചതാണ്.

ചെരിപ്പുകള്‍
ചെരിപ്പുകള്‍ ദാനം ചെയ്യുന്നത് നരകത്തില്‍ പോകുന്നത് തടയുമെന്നാണ് വിശ്വാസം.



Click it and Unblock the Notifications
