For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമ്മുടെ സ്വപ്നങ്ങളില്‍ ഇഴയുന്ന നാഗങ്ങള്‍

|

ഹിന്ദു സംസ്‌കാരത്തിന്റേയും വിശ്വാസങ്ങളുടേയും ജീവിച്ചിരിയ്ക്കുന്ന ശക്തമായ അടയാളങ്ങളാണ് നാഗങ്ങള്‍. സര്‍പ്പാരാധന എന്നത് കാലങ്ങളായി നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നതാണ്. കേരളത്തില്‍ മാത്രമല്ല നാഗങ്ങളെ ഭാരതത്തിലങ്ങോളമിങ്ങോളം ആരാധിയ്ക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. അന്ധവിശ്വാസമല്ലിത് ഓരോ മലയാളിയുടെയും വിശ്വാസം

ഹിന്ദു ആചാര പ്രകാരം നാഗങ്ങള്‍ പ്രത്യക്ഷ ദൈവങ്ങളാണ്. എന്നാല്‍ നമ്മുടെ വിശ്വാസമനുസരിച്ച് ഇവരില്‍ നല്ലവരും കെട്ടവരും എല്ലാമുണ്ട്. ചില സര്‍പ്പങ്ങള്‍ നമ്മുടെ രക്ഷകരാണ് എന്നാല്‍ ചിലരാകട്ടെ സംഹാരത്തിന്റെ രുദ്രമൂര്‍ത്തികളും. നമ്മുടെ നാട്ടില്‍ സര്‍പ്പാരാധനയ്ക്കുള്ള പ്രാധാന്യവും വിശ്വാസവും എന്തൊക്കെയെന്ന് നോക്കാം.

ഹൈന്ദവസങ്കല്‍പം

ഹൈന്ദവസങ്കല്‍പം

ഹിന്ദു സങ്കല്‍പമനുസരിച്ച് അത്ഭുത സിദ്ധികളുള്ള ജീവികളാണ് നാഗങ്ങള്‍. ഇവയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം രൂപം മാറുവാന്‍ വരെ കഴിയുന്നു. നാഗങ്ങളെ പ്രധാനമായും മൂന്ന് തരത്തിലാണ് വിഭജിച്ചിരിക്കുന്നത്. ആകാശചാരികള്‍ പറനാഗങ്ങള്‍, ഭൂതലവാസികള്‍ സ്ഥലനാഗങ്ങള്‍, പാതാള വാസികള്‍ കുഴിനാഗങ്ങള്‍.

സര്‍പ്പക്കാവുകള്‍

സര്‍പ്പക്കാവുകള്‍

ഊര്‍ജ്ജത്തിന്റെ കലവറകളാണ് സര്‍പ്പക്കാവുകള്‍. പ്രകൃതിയും നമ്മളും ഒന്നാണെന്ന സത്യം മനസ്സിലാക്കി തരുന്നതാണ് സര്‍പ്പക്കാവുകള്‍. ആത്മീയപരമായ കാര്യങ്ങള്‍ക്കുമപ്പുറത്ത് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ സര്‍പ്പക്കാവുകള്‍ക്കുള്ള പങ്ക് വളരെ വലുതാണ്.

സര്‍പ്പാരാധനയുടെ തുടക്കം

സര്‍പ്പാരാധനയുടെ തുടക്കം

സര്‍പ്പാരാധനയ്ക്ക് തുടക്കം കുറിച്ചത് കേരളത്തില്‍ പരശുരാമനാണ്. ഭൂമിയുടെ രക്ഷകരായി അവരെ ആരാധിയ്ക്കുക.ും പൂജിയ്ക്കുകയും ചെയ്തത് പരശുരാമനാണ്. അതുപോലെ തന്നെ മിക്ക ഹൈന്ദവ വീടുകളിലും സര്‍പ്പക്കാവ് ഉണ്ടായിരുന്നതിം കേരളത്തിലെ സര്‍പ്പാരാധനയുടെ മഹത്വം വെളിവാക്കുന്നതാണ്.

നാഗങ്ങള്‍ പലവിധം

നാഗങ്ങള്‍ പലവിധം

നവനാഗങ്ങളില്‍ അത്യുത്തമനാണ് അനന്തന്‍. നാഗരാജാവാണ് അനന്തന്‍. പാതാളവാസിയായ വാസുകി മഹാദേവന്റെ കണ്ഠാഭരണമാണ്. തക്ഷകന്‍, കാര്‍ക്കോടകന്‍, ശംഘപാലന്‍, ഗുളികന്‍, പത്മന്‍, മഹാപത്മന്‍ തുടങ്ങിയവരാണ് ഹിന്ദു ഐതിഹ്യങ്ങളിലെ നാഗങ്ങള്‍.

പുള്ളുവന്‍ പാട്ട്

പുള്ളുവന്‍ പാട്ട്

നാഗദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനായാണ് പുള്ളുവന്‍ പാട്ട് നടത്തുന്നത്. പാമ്പിന്‍ കളം വരച്ച് പുള്ളുവന്‍ പാട്ടുകളുമായി വലിയ സജ്ജീകരണങ്ങളോടെയാണ് പുള്ളുവന്‍ പാട്ട് തുടങ്ങുന്നത്. ബാധ കേറുന്ന സ്ത്രീകള്‍ മുടി അഴിച്ചിട്ട് കളത്തിലേക്കിറങ്ങികളം മുഴുവന്‍ തുള്ളിക്കൊണ്ട് മായ്ക്കും.

 നാഗാരാധന ക്ഷേത്രങ്ങള്‍

നാഗാരാധന ക്ഷേത്രങ്ങള്‍

സര്‍പ്പക്കാവുകളും ക്ഷേത്രങ്ങളും വ്യത്യസ്തമാണ്. മണ്ണാറശാല, പാമ്പുമേയ്ക്കാട്ട് മന, പാമ്പാടി പാമ്പുംകാവ്, പാതിരികുന്നത് മന എന്നിവയാണ് കേരളത്തില്‍ നിലനില്‍ക്കുന്ന സര്‍പ്പാരാധനയുള്ള ക്ഷേത്രങ്ങള്‍.

ഭൂമിയുടെ കാവല്‍ക്കാര്‍

ഭൂമിയുടെ കാവല്‍ക്കാര്‍

ഭൂമിയുടെ കാവല്‍ക്കാരാണ് സര്‍പ്പങ്ങള്‍. നിരവധി വിശ്വസനീയമായ കഥകളാണ് നാഗദൈവങ്ങളെക്കുറിച്ച് നമുക്കിടയില്‍ നിലനില്‍ക്കുന്നത്.

സര്‍പ്പശാപം

സര്‍പ്പശാപം

സര്‍പ്പശാപമാണ് ഏറ്റവും ഭീകരമായ ശാപം എന്നാണ് നമ്മുടെ വിശ്വാസം. സര്‍പ്പശാപം തലമുറകളായി പിന്തുടരുമെന്നും അതുകൊണ്ടു തന്നെ ആരും സര്‍പ്പങ്ങളെ ദ്രോഹിക്കാന്‍ പുറപ്പെടില്ല.

English summary

Why Hindus Worship Snakes

The worship of serpent deities is present in several old cultures, particularly in religion and mythology, where snakes were seen as entities of strength and renewal.
Story first published: Friday, January 8, 2016, 13:40 [IST]
X
Desktop Bottom Promotion