Latest Updates
-
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
വിന്ഡോസില് ഗാര്ഡന്: തുളസി മുതല് കറിവേപ്പില വരെ ജനാലപ്പടിയില് തളച്ചുവളരുന്ന ചെടികള്
ചില വീടുകളിലേക്ക് കയറിച്ചെന്നാല് കണ്ണിന് കുളിര്മ്മ നല്കിക്കൊണ്ട് വീട്ടിലൊന്നാകെ പച്ചപ്പ് തുടിച്ചുനില്ക്കുന്നത് കാണാം. പലതരം ഇന്ഡോര് പ്ലാന്റുകള് പറ്റാവുന്നിടത്തെല്ലാം വെച്ച് വീട്ടിനുള്ളില് അതിമനോഹരമായ ഒരു പൂന്തോട്ടം അവിടെയുണ്ടാകും. പച്ചപ്പ് ഉള്ള വീടുകള് ജീവനുള്ളതായി തന്നെ നമുക്ക് തോന്നും.

വീട്ടിനുള്ളില് പച്ചപ്പ് വര്ദ്ധിപ്പിക്കാനുള്ള മാര്ഗ്ഗങ്ങള് അന്വേഷിക്കുന്നവര്ക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് വിന്ഡോസില് ഗാര്ഡന്, അഥവാ ജനാലപ്പടിയിലെ പൂന്തോട്ടം. നഗരങ്ങളില് താമസിക്കുന്നവര്ക്കാണ് വിന്ഡോസില് ഗാര്ഡന് ഏറ്റവും അനുഗ്രഹമാകുക. പുറത്തൊരു പൂന്തോട്ടം ഒരുക്കാന് കഴിയാത്തവര്ക്ക് ബാല്ക്കെണിയിലും ജനാലപ്പടിയിലുമായി അതിമനോഹരമായ പൂന്തോട്ടം ഒരുക്കാം. വീട്ടിനുള്ളില് ചെടികള് വളര്ത്തുന്നത് അകത്തളങ്ങളുടെ മനോഹാരിത വര്ദ്ധിപ്പിക്കുക മാത്രമല്ല, വായു ശുദ്ധീകരിക്കുകയും ചെയ്യുന്നു. കൂടാതെ, അകത്തളങ്ങളില് ചെടികള് വെക്കുന്നതിലൂടെ മാനസിക പിരിമുറുക്കം കുറച്ച് മൂഡ് മെച്ചപ്പെടുത്താനും സാധിക്കുമെന്ന് ഗവേഷണങ്ങള് പറയുന്നു.
വിന്ഡോസില് ഗാര്ഡന് എങ്ങനെ ഒരുക്കാം
നിങ്ങളുടെ വീടിന്റെ ജനാലപ്പടികള്ക്ക് അനുയോജ്യമായ ചട്ടികളും ആവശ്യത്തിന് മണ്ണും നല്ല സൂര്യപ്രകാശം ലഭിക്കുന്ന ജനലുകളും മാത്രമേ ഈ പൂന്തോട്ടത്തിന് ആവശ്യമുള്ളു. സാധാരണ മണ്ണ് ഉപയോഗിക്കുന്നതിനേക്കാള് കടകളില് ലഭ്യമായ പോട്ടിംഗ് മിക്സ് ആണ് വിന്ഡോസില് ഗാര്ഡന് ഉചിതം.
വിന്ഡോസില് ഗാര്ഡന് ഏതൊക്കെ ചെടികളാണ് നല്ലത്
തുളസി - വളരെ പവിത്രമായി കരുതപ്പെടുന്ന, ഔഷധഗുണങ്ങളുള്ള തുളസിച്ചെടി വിന്ഡോസില് ഗാര്ഡന് പറ്റിന് ചെടിയാണ്. രാവിലെയും വൈകുന്നേരവും നേരിട്ട് സൂര്യപ്രകാശം അടിക്കുന്നിടത്ത് തുളസി നല്ലതുപോലെ വളരും. മാത്രമല്ല, വീട്ടിനുള്ളില് തുളസി ഉണ്ടെങ്കില് ചുമയ്ക്കും ജലദോഷത്തിനുമെല്ലാം മരുന്നായും ഉപയോഗിക്കാം. ചായയിലും ഭക്ഷണത്തിലും തുളസി ചേര്ക്കാം. വെറുതേ കഴിച്ചാലും പ്രശ്നമില്ല.
കറിവേപ്പില- അടുക്കളയില് മിക്ക കറികളിലും ഒഴിച്ചുകൂടാനാകാത്ത, ഔഷധഗുണങ്ങള് ഏറെയുള്ള കറിവേപ്പിലയും ജനാലപ്പടിയില് വളര്ത്താം. വളരെ പതുക്കയേ കറിവേപ്പില വളരൂ. സൂര്യപ്രകശം കറിവേപ്പിലയ്ക്ക് വലിയ ദോഷങ്ങള് ചെയ്യില്ല. എല്ലാ കറികളിലും കറിവേപ്പില ഉപയോഗിക്കാം. ഇല്ലെങ്കില് ഉണക്കിപ്പൊടിച്ച് തലയിലും മറ്റും തേക്കാം.
പുതിന-ജനാലപ്പടിയില് നന്നായി വളരുന്ന മറ്റൊരു ചെടിയാണ് പുതിന. പുതിനയും ഔഷധസസ്യമാണ്. ദഹനപ്രശ്നങ്ങള് മാറ്റാന് പുതിനയ്ക്ക് കഴിവുണ്ട്. ചായയിലും മൊജിത്തോകളിലും സലാഡുകളിലും ചട്നിയിലുമെല്ലാം പുതിനയിടാം. വീട്ടിനുള്ളില് പുതിനയുണ്ടെങ്കില് അതിന്റെ സുഗന്ധവും അകത്തളങ്ങളെ ഫ്രഷ് ആക്കും. പുതിനയ്ക്ക് ദിവസവും വെള്ളം ഒഴിച്ചുകൊടുക്കേണ്ടതുണ്ട്.



Click it and Unblock the Notifications
