Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മുറിച്ച് വെച്ച മാങ്ങ നിറം മാറുന്നോ? ഇനി ഫ്രഷ് ആയി സൂക്ഷിക്കാന്‍ പൊടിക്കൈ
മാങ്ങ കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് നല്ലതാണെന്ന് നമുക്കറിയാം. മാത്രമല്ല മാങ്ങ കഴിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് മാങ്ങ എന്ന കാര്യത്തില്‍ സംശയം വേണ്ട. മാങ്ങ കഴിക്കുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും രുചിമുകുളങ്ങള്ക്കും എല്ലാം മികച്ചതാണ്. എന്നാല്‍ ചില അവസരങ്ങളില്‍ മാങ്ങ മുറിച്ച് വെക്കുന്നത് പെട്ടെന്ന് തവിട്ട് നിറമായി മാറുന്നു. മാങ്ങ സൂക്ഷിക്കുന്നതിലൂടെ അതിന്റെ രുചിയും ഗുണവും ചോരാതെ സൂക്ഷിക്കുന്നതിന് സാധിക്കുന്നു. എപ്പോഴും നിങ്ങളുടെ മാങ്ങ ഫ്രഷ് ആയും രുചിയോടേയും സൂക്ഷിക്കുന്നതിന് വേണ്ടി ഇനി പറയുന്ന ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അത് മാത്രമല്ല നിങ്ങളുടെ മാമ്പഴക്കാലം കൂടുതല്‍ രുചികരമാക്കുന്നതിനും ഇത് വഴി സാധിക്കുന്നു.
എന്തുകൊണ്ടാണ് മാങ്ങ തവിട്ട് നിറമാവുന്നത്, ഇനി മുതല്‍ അത് ഫ്രഷ് ആയി നിലനിര്‍ത്തുന്നതിന് എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. ഓക്സീകരണം മൂലമാണ് മാമ്പഴം എപ്പോഴും തവിട്ട് നിറമാവുന്നത്. അത് മാത്രമല്ല മാമ്പഴത്തിലെ എന്‍സൈമുകള്‍, വായുവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോഴാണ് പലപ്പോഴും തവിട്ട് നിറമാവുന്നത്. എന്നാല്‍ ഇനി മുറിച്ച് വെച്ച മാങ്ങ തവിട്ട് നിറമാവാതിരിക്കുന്നതിനും ഫ്രഷ് ആയി നിലനിര്‍ത്തുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

നാരങ്ങാനീര് ഉപയോഗിക്കുക
മാമ്പഴം മുറിച്ചതിന് ശേഷം അല്പം നാരങ്ങ നീര് അതിന് മുകളില്‍ തേച്ച് പിടിപ്പിക്കുന്നത് വഴി ഈ പ്രശ്നത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. സിട്രിക് ആസിഡ് ഇത്തരത്തില്‍ നിറം മാറ്റത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ രുചി വര്ദ്ധിപ്പക്കുകയും ചെയ്യുന്നു. ഇത് മാമ്പഴം കൂടുതല്‍ മധുരമുള്ളതാക്കുന്നു.
കത്തി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാം
കത്തി ഉപയോഗിക്കുമ്പോള്‍ സെ്റ്റിയിന്ലസ് സ്റ്റീല്‍ കത്തി ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക..ഇത് പലപ്പോഴും പഴത്തിന്റെ നിറം മാറ്റത്തെ തകര്‍ക്കുന്നു. പലപ്പോഴും പഴയതോ തുരുമ്പിച്ചതോ ആയ കത്തികള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. അത് മാത്രമല്ല ബാക്ടീരിയകള്‍ക്ക് കാരണമാകുന്ന തരത്തിലേക്ക് വരെ കാര്യങ്ങളെത്താം. ഇതെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം.
ആവശ്യമുള്ളവ ഉപയോഗിക്കാം
മാങ്ങ കഴിക്കാന്‍ മുറിക്കുമ്പോള്‍ ആവശ്യമുള്ളത് മാത്രം ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ തവിട്ട് നിറത്തിന് കാരണമാകുന്നു. ആവശ്യത്തിനുള്ള പഴം മുറിച്ചതിന് ശേഷം ബാക്കിയുള്ളവ സീല്‍ ചെയ്ത് പാത്രത്തില്‍ ആക്കി റഫ്രിജറേറ്ററില്‍ സൂക്ഷിക്കാവുന്നതാണ്. ഇത് പുതുമയോടെ മാങ്ങ നിലനിര്‍ത്താന്‍ സാധിക്കുന്നു.

അമിതമായി പഴുത്തത് ഒഴിവാക്കുക
മൃദുവും വളരെയധികം പഴുത്തതുമായ മാമ്പഴം ഉപയോഗിക്കുന്നത് ഒഴിവാക്കുക.. ഇത് പലപ്പോഴും ചീഞ്ഞ് പോവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അത് കൂടാതെ മാമ്പഴം മുറിക്കുമ്പോള്‍ കറുത്ത നിറമോ അല്ലെങ്കില്‍ തവിട്ട് നിറത്തിലുള്ള പാടുകളോ ഉണ്ടെങ്കില്‍ അവ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ മാമ്പഴത്തെ കൂടുതല്‍ ബ്രൗണ്‍ നിറമാക്കുകയാണ് ചെയ്യുന്നത്.
സൂക്ഷിക്കേണ്ട രീതി
മാങ്ങ മുറിച്ചതിന് ശേഷം എപ്പോഴും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം വായുസഞ്ചാരം പലപ്പോഴും മുറിച്ച മാങ്ങയെ വളരെ പെട്ടെന്ന് കറുത്ത നിറത്തിലാക്കും. മാത്രമല്ല കൂടുതല്‍ നേരം ഫ്രഷ് ആയി നിലനിര്‍ത്തുന്നതിന് വേണ്ടി പേപ്പര്‍ ടവ്വലുകള്‍ക്ക് ഉള്ളില്‍ സൂക്ഷിക്കാവുന്നതാണ്. ഇത് ഉണക്കി സൂക്ഷിക്കുന്നതും വളരെ നല്ലതാണ്. ഇത് ഭാവിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
