Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ലിനന്‍ വസ്ത്രങ്ങള്‍ ഇങ്ങനെ സൂക്ഷിച്ചാല്‍ എത്ര കാലം വേണമെങ്കിലും പുതുമയോടെ സൂക്ഷിക്കാം
ധരിക്കുവാന്‍ ഏറ്റവും സുഖമുള്ള ഗുണമേന്മയുള്ള തുണിത്തരമാണ് ലിനന്‍. ഷര്‍ട്ട് ആയാലും കുര്‍ത്ത ആയാലും സാരി ആയാലും ലിനന്‍ ധരിച്ചാല്‍ വായുസഞ്ചാരവും ശരീരത്തിന് സുഖവും നല്‍കും. പക്ഷേ മറ്റ് വസ്ത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി വളരെ ശ്രദ്ധയോടെ പരിപാലിക്കേണ്ട വസ്ത്രം കൂടിയാണ് ലിനന്‍. പ്രത്യേകിച്ച് ഇന്ത്യന്‍ കാലാവസ്ഥയില്‍ അവ പരിപാലിക്കുന്നതിന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ശ്രദ്ധയോടെ പരിപാലിച്ചാല്‍ ഏറെക്കാലം ലിനന്‍ വസ്ത്രങ്ങള്‍ കേടുകൂടാതെ ഉപയോഗിക്കാം.

നിങ്ങളുടെ ലിനന്‍ വസ്ത്രം ഏറെക്കാലം പുതുമയോടെ നിലനിര്‍ത്തുന്നതിനുള്ള ചില എളുപ്പവഴികള്‍ ഇതാ.
കഴുകുമ്പോള്‍ സൂക്ഷിക്കണം
കഴുകുന്നതിനുമുമ്പ് എല്ലായ്പ്പോഴും ലിനന്‍ വസ്ത്രങ്ങളുടെ കെയര്‍ ലേബല്‍ പരിശോധിക്കുക. തുണിയുടെ ഗുണനിലവാരം സംരക്ഷിക്കാന്‍ തണുത്ത വെള്ളവും മൃദുവായ ഡിറ്റര്‍ജന്റും ഉപയോഗിക്കുക. ബ്ലീച്ച് ഉപയോഗിക്കുന്നത് ഒഴിവാക്കുക, കാരണം ബ്ലീച്ച് തുണിയിഴകളെ ദുര്‍ബലപ്പെടുത്തും. വാഷിംഗ് മെഷീനില്‍ കഴുകുന്നതിന് പകരം അവ കൈ കൊണ്ട് കഴുകുന്നതാണ് അഭികാമ്യം. ഇനി അഥവാ ലിനന്‍ വസ്ത്രങ്ങളെല്ലാം ഒരുമിച്ച് വാഷിംഗ് മെഷീനില്‍ അലക്കുകയാണെങ്കില് വളരെ ശ്രദ്ധ വേണ്ടുന്ന തുണിത്തരങ്ങള്‍ക്കായുള്ള മോഡ് തിരഞ്ഞെടുക്കുക.
ഉണക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
കഴുകിയ ശേഷം, അധിക വെള്ളം കളയാന്‍ മുറുക്കിപ്പിഴിയാതെ, പതുക്കെ പിഴിഞ്ഞെടുക്കുക. കഠിനമായ വെയിലിത്ത് ഇട്ട് ഉണക്കാതെ തണലത്ത് ഇടുന്നതാണ് നല്ലത്. കാരണം ശക്തമായ സൂര്യപ്രകാശം ഏറ്റാല്‍ ലിനന്‍ തുണികള്‍ വേഗത്തില്‍ നിറം മങ്ങും.
ഇസ്തിരിയിടുമ്പോള്‍
ലിനന്‍ തുണികളില്‍ എളുപ്പത്തില്‍ ചുളിവുകള്‍ വീഴുന്നു, അതിനാല്‍ ഓരോ തവണയും അലക്കിയ ശേഷം ഇസ്തിരിയിടല്‍ ആവശ്യമായി വരും. പക്ഷേ ഇസ്തിരിയിടുമ്പോഴും വളരെ ശ്രദ്ധിക്കണം. മികച്ച ഫലം ലഭിക്കുന്നതിന് തുണിയില്‍ ചെറിയ നനവ് ഉള്ളപ്പോള്‍ തന്നെ ഇസ്തിരിയിടുക. നിങ്ങളുടെ ഇസ്തിരിപ്പെട്ടി ഒരു മീഡിയം ഹീറ്റ് സെറ്റിംഗ് ആക്കി തുണിയുടെഉള്വശം തേക്കുക.
എങ്ങനെ സൂക്ഷിക്കണം
അലക്കി ഉണക്കിയ ലിനന്‍ വസ്ത്രം തണുത്തതും ഉണങ്ങിയതുമായ സ്ഥലത്ത് സൂക്ഷിക്കുക. ദീര്‍ഘനേരം തൂക്കിയിടുന്നത് ഒഴിവാക്കുക, കാരണം വസ്ത്രം വലിയാന്‍ കാരണമാകും. പകരം, അത് ഭംഗിയായി മടക്കി വായുസഞ്ചാരമുള്ള വസ്ത്ര ബാഗിലോ ഡ്രോയറിലോ വയ്ക്കുക.
കറ പോകാന്‍
ലിനന്‍ വസ്ത്രത്തില്‍ കറ വീണാല്‍ അത് പോകാന്‍ ബുദ്ധിമുട്ടാണ്. കറകള്‍ വൃത്തിയുള്ള തുണി ഉപയോഗിച്ച് ഉടനടി കൈകാര്യം ചെയ്യുക. അമര്‍ത്തിത്തുടയ്ക്കുന്നത് ഒഴിവാക്കുക, കാരണം ഇത് തുണിയുടെ ആഴത്തില്‍ കറ ഉണ്ടാകാനിടയാക്കും. അങ്ങനെ ചെയ്തിട്ട് പോകാത്ത കറകള്‍ക്ക്, ലിനണിന് അനുയോജ്യമായ ഒരു വീര്യം കുറഞ്ഞ സ്റ്റെയിന് റിമൂവര്‍ ഉപയോഗിക്കുക.



Click it and Unblock the Notifications
