Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
ഈ ട്രിക്ക് മതി വസ്ത്രങ്ങളിൽ നിന്നും വിയർപ്പുനാറ്റം അകറ്റാം
അമിതമായി വിയർക്കുന്നത് ശരീര ദുർഗന്ധം വർദ്ധിക്കുന്നതിന് പിന്നിലെ ഒരു പ്രധാന കാരണമാണ്. ചിലർ വളരെ പെട്ടെന്ന് വിയർക്കും. ചിലർക്ക് ഒട്ടും ചൂട് സഹിക്കാൻ പറ്റാത്തതിനാൽ നല്ലപോലെ വിയർക്കുന്നത് പതിവാണ്. ഇത്തരത്തിൽ വളരെ വേഗത്തിൽ വിയർക്കുന്നത് വിയർപ്പുനാറ്റം വർദ്ധിക്കുന്നതിന് കാരണമാകുന്നു. കൂടാതെ, ഇവ വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കുകയും, വസ്ത്രങ്ങളിലും വിയർപ്പുനാറ്റം ഉണ്ടാകുന്നു.

ഈ വിയർപ്പുനാറ്റം വരുന്നതിന് പിന്നിലെ കാരണങ്ങൾ എന്തെല്ലാം എന്നും, വസ്ത്രങ്ങളിൽ വിയർപ്പുനാറ്റം വന്നാൽ മാറ്റിയെടുക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാം എന്നും നോക്കാം.
വിയർപ്പുനാറ്റം ഉണ്ടാകുന്നതിനു പിന്നിൽ
ശരീരത്തിൽ വിയർപ്പ് അമിതമാകുമ്പോൾ ബാക്ടീരിയകൾ പെരുകുകയും ഇത് ശരീരദുർഗന്ധത്തിന് കാരണമാവുകയും ചെയ്യുന്നു. അതുപോലെ, നമ്മൾ കഴിക്കുന്ന ചില ആഹാരങ്ങളും ശരീരദുർഗന്ധത്തിന് കാരണമാണ്. പ്രത്യേകിച്ച്, ഉള്ളി, വെളുത്തുള്ളി, മധുരപാനീയങ്ങൾ എന്നിവ കഴിച്ചാൽ ശരീരദുർഗന്ധം വർദ്ധിക്കും. അതുപോലെ, ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ, അമിതമായിട്ടുള്ള സ്ട്രെസ്സ്, ദഹന പ്രശ്നങ്ങൾ എന്നിവയും വിയർപ്പുനാറ്റത്തിന് കാരണമാണ്.
ദേഹത്ത് അമിതമായി രോമവളർച്ച ഉള്ളവരിൽ വിയർപ്പുനാറ്റം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ ചില രോഗാവസ്ഥകൾ ഉള്ളവരിലും അമിതമായി വിയർപ്പുനാറ്റം ഉണ്ടാകാം. ഈ വയർപ്പുനാറ്റം വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. വസ്ത്രങ്ങളിൽ നിന്നും വിയർപ്പുനാറ്റം അകറ്റാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം എന്ന് നോക്കാം.
ബേക്കിംഗ് സോഡ
വസ്ത്രങ്ങളിലെ വിയർപ്പുനാറ്റം അകറ്റാൻ ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. ഒരു ബക്കറ്റ് വെള്ളത്തിൽ ഒരു കപ്പ് ബേക്കിംഗ് സോഡ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇതിലേയ്ക്ക് വിയർപ്പുനാറ്റമുള്ള വസ്ത്രങ്ങൾ മുക്കി വെയ്ക്കുക. ഏകദേശം 2 മണിക്കൂർ മുക്കി വെയ്ക്കണം. അതിനുശേഷം നല്ല വെള്ളത്തിൽ കഴുകി എടുക്കാവുന്നതാണ്. വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച വിയർപ്പുനാറ്റം അകറ്റുകയും, വസ്ത്രങ്ങളിൽ നിന്നും ബാക്ടീരിയ ഇല്ലാതാക്കാനും ഇത് സഹായിക്കും.
വിനാഗിരി
ബേക്കിംഗ് സോഡ പോലെ വസ്ത്രത്തിലെ വിയർപ്പുനാറ്റം ഇല്ലാതാക്കാൻ വിനാഗിരി ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനായി ഒരു ബക്കറ്റ് വെള്ളത്തിൽ ഒരു കപ്പ് വിനാഗിരി ചേർക്കുക. 1 മണിക്കൂർ മുക്കി വെച്ചതിന് ശേഷം വസ്ത്രങ്ങൾ കഴുകി എടുക്കാവുന്നതാണ്. ഇതുമല്ലെങ്കിൽ ഡിറ്റർജന്റിൽ വിനാഗിരി ചേർത്ത് വസ്ത്രങ്ങൾ അലക്കി എടുക്കാവുന്നതാണ്. ഇതും വസ്ത്രങ്ങളിൽ നിന്നും വിയർപ്പുനാറ്റം അകറ്റാൻ സഹായിക്കും.
എൻസൈം
എൻസൈം ബേയ്സ്ഡ് ഡിറ്റർജന്റ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇത് വസ്ത്രങ്ങളിൽ നിന്നും വിയർപ്പുഗന്ധം ഇല്ലാതാക്കാൻ സഹായിക്കും. അതുപോലെ, വസ്ത്രങ്ങൾക്ക് പുതുമയും വെൺമയും നൽകും.
ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങൾ
നല്ല ഇറുകിയ വസ്ത്രങ്ങൾ ധരിക്കാതിരിക്കുക. ഇത് വസ്ത്രങ്ങളിൽ വിയർപ്പ് പറ്റിപ്പിടിക്കുന്നതിന് കാരണമാകുന്നു. അതുപോലെ വേഗത്തിൽ വിയർക്കാനും ഇത് വഴിയൊരുക്കും. നല്ല റിഫ്രഷിംഗ് ഫീൽ നൽകുന്ന ആഹാരം കഴിക്കുക. എന്നും പതിവായി കുളിക്കുക. കക്ഷത്തിലെ രോമം കളയുക. ഇല്ലെങ്കിൽ ഇതിൽ വിയർപ്പിരുന്ന് ദുർഗന്ധം വരാൻ സാധ്യത കൂടുതലാണ്. അതുപോലെ, എന്നും പതിവായി കുളിക്കാൻ ശ്രദ്ധിക്കുക. ഇതും വിയർപ്പുനാറ്റം ഇല്ലാതാക്കാൻ സഹായിക്കും.
The image used in the story is AI-generated



Click it and Unblock the Notifications
