Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
അലക്കുന്നതിന് മുമ്പ് വാഷിംഗ് മെഷീനില്‍ ഇങ്ങനെ ചെയ്യാറുണ്ടോ, വസ്ത്രങ്ങളുടെ ദുര്‍ഗന്ധം മാറാത്തത് അതുകൊണ്ട്
വാഷിംഗ് മെഷീനില്‍ അലക്കിയിട്ടും വസ്ത്രങ്ങള്‍ വൃത്തിയാകുന്നില്ല എന്നത് മിക്കവരുടെയും പരാതിയാണ്. ചിലര്‍ വാഷിംഗ് മെഷീന് ഉണ്ടായാലും അലക്ക് കല്ലില്‍ അലക്കും. വാഷിംഗ് മെഷീനില്‍ അലക്കിയാല്‍ വൃത്തിയാകില്ല എന്നാണ് അവരും പറയുന്നത്. എന്നാലിത് ശരിയല്ല. വാഷിംഗ് മെഷീനില്‍ അലക്കിയാല്‍ വസ്ത്രങ്ങള്‍ നല്ലവണ്ണം വൃത്തിയാകും. പക്ഷേ വാഷിംഗ് മെഷീന് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന് വാഷിംഗ് മെഷീന് ഡ്രം പതിവായി വൃത്തിയാക്കേണ്ടതുണ്ട്.

വാഷിംഗ് മെഷീന് ഡ്രം വൃത്തിയായി സൂക്ഷിക്കുന്നത് മെഷീന് ഉപയോഗിച്ചുള്ള അലക്കലിന്റെ വൃത്തിയെ സ്വാധീനിക്കുന്ന ഘടകമാണ്. അതുകൊണ്ട് മെഷീനില്‍ അലക്കിയിട്ടും വസ്ത്രം വൃത്തിയാകുന്നില്ല എന്ന പരാതി ഉണ്ടെങ്കില്‍ അത് ഡ്രം വൃത്തിയാക്കാത്തതിന്റെ കുറവ് കൊണ്ടായിരിക്കുമെന്ന് ഓര്‍ക്കുക. കാലങ്ങളായുള്ള ഉപയോഗം കൊണ്ട് കാലക്രമേണ, ഡിറ്റര്‍ജന്റ് അവശിഷ്ടങ്ങളും അഴുക്കും മെഷീന്റെ ഡ്രമ്മില്‍ അടിഞ്ഞുകൂടുകയും അതിന്റെ കാര്യക്ഷമതയെ ബാധിക്കുകയും ചെയ്യും. എന്നാല്‍ മെഷീനിന്റെ പതിവ് ക്ലീനിംഗ് നിങ്ങളുടെ വസ്ത്രങ്ങള്‍ ഓരോ തവണയും പുതുമയുള്ളതാകുന്നുവെന്ന് ഉറപ്പാക്കുന്നു.
നിങ്ങളുടെ വാഷിംഗ് മെഷീന് ഡ്രം വൃത്തിയാക്കേണ്ടത് എന്തുകൊണ്ട്?
വൃത്തിയാക്കാത്ത ഡ്രം വസ്ത്രങ്ങളില്‍ അസുഖകരമായ ദുര്‍ഗന്ധത്തിനും പഞ്ഞിപോലെ വസ്ത്രത്തില്‍ അഴുക്ക് ഒട്ടിപ്പിടിക്കുന്നതിനും പാടുകള്‍ക്കും ഇടയാക്കും. കൂടാതെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടുന്നത് മെഷീന്റെ കാര്യക്ഷമത കുറയ്ക്കുകയും ചെയ്യും. അതേസമയം പതിവായുള്ള വൃത്തിയാക്കല്‍ ശുചിത്വം നിലനിര്‍ത്താനും നിങ്ങളുടെ മെഷീന് ദീര്‍ഘകാലം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനും സഹായിക്കുന്നു.
നിങ്ങളുടെ വാഷിംഗ് മെഷീന് ഡ്രം വൃത്തിയാക്കുന്നതിനുള്ള ഘട്ടങ്ങള്‍
രണ്ട് കപ്പ് വെളുത്ത വിനാഗിരി ഉപയോഗിച്ച് വസ്ത്രങ്ങള്‍ ഒന്നും ഇടാതെ ചൂടുവെള്ളം ഉപയോഗിച്ചുള്ള സെക്കിള്‍ പ്രവര്‍ത്തിപ്പിച്ച് ആരംഭിക്കുക. ഇത് സോപ്പ് മാലിന്യങ്ങളും ധാതു നിക്ഷേപങ്ങളും അലിയിക്കാന്‍ സഹായിക്കുന്നു. ടോപ്പ്-ലോഡിംഗ് മെഷീനുകള്‍ക്കായി, ക്ലീനിഗം സൊലൂഷന് ഒരു മണിക്കൂര്‍ കുതിര്‍ക്കാന്‍ അനുവദിക്കുന്നതിന് സൈക്കിള്‍ പകുതിയായി നിര്‍ത്തുക.
അടുത്തതായി, ഡ്രമ്മില്‍ അര കപ്പ് ബേക്കിംഗ് സോഡ ചേര്‍ത്ത് വീണ്ടും വസ്ത്രങ്ങളിടാതെു ചൂടുവെള്ളം ഉപയോഗിക്കുന്ന മോഡ് സെലക്ട് ചെയ്ത് മെഷീന് പ്രവര്‍ത്തിപ്പിക്കുക. ബേക്കിംഗ് സോഡ ഡ്രമ്മിലെ ദുര്‍ഗന്ധം നിര്‍വീര്യമാക്കുകയും ശേഷിക്കുന്ന അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യുന്നു. മെഷീനുള്ളിലെ പാടുകള്‍ നീക്കം ചെയ്യാന്‍ വിനാഗിരിയില്‍ മൃദുവായ ബ്രഷ് ഉപയോഗിച്ച് സ്ക്രബ് ചെയ്യുക.
വൃത്തിയുള്ള ഡ്രം
നിങ്ങളുടെ വാഷിംഗ് മെഷീന് ഡ്രം വൃത്തിയായി സൂക്ഷിക്കാന്‍, ഓരോ വാഷിനു ശേഷവും വായു സഞ്ചാരം അനുവദിക്കുന്നതിനായി ഡോര്‍ തുറന്നിടുക. പൂപ്പല്‍ വളര്‍ച്ച തടയാന്‍ റബ്ബര്‍ സീല്‍ പതിവായി തുടയ്ക്കുക. അധിക ബില്‍ഡ്-അപ്പ് ഒഴിവാക്കാന്‍ ശരിയായ അളവില്‍ ഡിറ്റര്‍ജന്റ് ഉപയോഗിക്കുക.
ഹാര്‍ഡ് വാട്ടറാണ് ലഭിക്കുന്നതെങ്കില്‍, ധാതു നിക്ഷേപം കുറയ്ക്കുന്നതിന് വാട്ടര്‍ സോഫ്റ്റ്നര്‍ ഉപയോഗിക്കുന്നത് പരിഗണിക്കുക. മികച്ച ഫലങ്ങള്‍ക്കായി നിങ്ങളുടെ വാഷിംഗ് മെഷീന് ഡ്രം മാസം തോറും വൃത്തിയാക്കുക. നിര്‍ദ്ദിഷ്ട ക്ലീനിംഗ് നിര്‍ദ്ദേശങ്ങള്‍ക്കായി എപ്പോഴും നിങ്ങളുടെ മെഷീന്റെ മാനുവല്‍ പരിശോധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications