Latest Updates
-
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും
വാഷിംഗ് മെഷീനില്‍ തുണി അലക്കിയിട്ടും വൃത്തി തോന്നുന്നില്ലേ, കാരണം ഈ അബദ്ധങ്ങള്‍
ഇന്നത്തെ കാലത്ത് വാഷിംഗ് മെഷീനുകള്‍ ഉപയോഗിക്കാത്തവര്‍ കുറവായിരിക്കും. വാഷിംഗ് മെഷീനുകള്‍ കാലോചിതമായ മാറ്റം തന്നെയാണ്. വസ്ത്രങ്ങള്‍ അലക്കിയുണക്കി എടുക്കുന്നതിലെ മനുഷ്യാധ്വാനം ലഘൂകരിക്കുകയും ആവശ്യമായ അളവില്‍ മാത്രം വെള്ളവും ഡിറ്റര്‍ജന്റും ഉപയോഗിച്ച് വസ്ത്രങ്ങള്‍ വേണ്ട രീതിയില്‍ കഴുകിയുണക്കുന്നു എന്നതും അവയുടെ മേന്മയാണ്. എന്നാല്‍ ഇവയുടെ അനുചിതമായ ഉപയോഗം പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. വാഷിംഗ് മെഷീനുകള്‍ ഉപയോഗിക്കുമ്പോള്‍ മിക്കവരും വരുത്തുന്ന ചില തെറ്റുകള്‍ ഉണ്ട്. ഇവ ഒഴിവാക്കുന്നത് വസ്ത്രങ്ങള്‍ കൂടുതല്‍ വൃത്തിയാകാനും മെഷീന് കൂടുതല്‍ കാലം നന്നായി പ്രവര്‍ത്തിക്കാനും സഹായിക്കും.

വാഷിംഗ് മെീഷീന് ഉപയോഗിക്കുമ്പോള്‍ വരാവുന്ന ചില പിശകുകളും അവ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ചുള്ള നുറുങ്ങുകളും വായിക്കാം.
മെഷീന് ഓവര്‍ലോഡ് ചെയ്യല്‍
ഇത് മിക്കവരും വരുത്തുന്ന തെറ്റാണ്. നിഷ്കര്‍ഷിക്കുന്നതിലും വളരെയധികം വസ്ത്രങ്ങള്‍ കുത്തിക്കിടിച്ച് മെഷീനില്‍ ഇടുന്നത് കഴുകുന്നതിന്റെ കാര്യക്ഷമത കുറയ്ക്കുകയും തിന്റെ മോട്ടോറിനെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു. ഇത് ഒഴിവാക്കാന്‍, മെഷീന്റെ ലോഡ് കപ്പാസിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക. ഇതിലൂടെ വസ്ത്രങ്ങള്‍ നന്നായി കഴുകുകയും മെഷീന്റെ ആയുസ്സ് വര്‍ദ്ധിക്കുകയും ചെയ്യുന്നു.
അധിക ഡിറ്റര്‍ജന്റ്
അമിതമായ ഡിറ്റര്‍ജന്റ് ഉപയോഗിച്ചാല്‍ കൂടുതല്‍ വൃത്തിയാകുമെന്നത്് മിക്കവര്‍ക്കും ഉള്ള തെറ്റിദ്ധാരണയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അധിക സോപ്പ് വസ്ത്രങ്ങളില്‍ അവശേഷിക്കുകയും മെഷീനും തുണികളും കേടുവരുത്തുകയും ചെയ്യും. ലോഡിന്റെ വലിപ്പവും ജലത്തിന്റെ കാഠിന്യവും അനുസരിച്ച് എല്ലായ്പ്പോഴും ഡിറ്റര്‍ജന്റ് അളക്കുക. ഇത് വസ്ത്രങ്ങള്‍ പുതുമയുള്ളതാക്കുകയും അധികസോപ്പ് വാഷറില്‍ കെട്ടിക്കിടക്കുന്നത് തടയുകയും ചെയ്യുന്നു.
കെയര്‍ ലേബലുകള്‍ അവഗണിക്കുന്നു
വസ്ത്രങ്ങള്‍ എങ്ങനെ ശരിയായി കഴുകണം എന്നതിനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ അവയിലെ കെയര്‍ ലേബലുകള്‍ നല്കുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നത് തുണിക്ക് കേടുപാടുകള്‍ അല്ലെങ്കില്‍ നിറം മങ്ങാന്‍ ഇടയാക്കും. അതുപോലെ മെഷീനില്‍ നിരവധി ഓപ്ഷനുകള്‍ ഉണ്ട്. നിങ്ങള്‍ ഓരോ ഇനത്തിനും ശരിയായ ക്രമീകരണമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാന്‍ കഴുകുന്നതിന് മുമ്പ് എല്ലായ്പ്പോഴും ലേബലുകള്‍ പരിശോധിക്കുക.
മെഷീന് വൃത്തിയാക്കുന്നില്ല
വസ്ത്രങ്ങള്‍ നല്ലവണ്ണം വൃത്തിയാകാന്‍ വാഷിംഗ് മെഷീന് വൃത്തിയായിരിക്കണം. കൃത്യമായ പരിപാലനം വാഷിംഗ് മെഷീന് ആവശ്യമാണ്. പലരും ഇത് അവഗണിക്കുന്നു, അതുകൊണ്ട് മെഷീനില്‍ ദുര്‍ഗന്ധം അല്ലെങ്കില്‍ അഴുക്ക് കെട്ടിക്കിടക്കല്‍ എന്നിവയ്ക്ക് കാരണമാകുന്നു. നിങ്ങളുടെ മെഷീന് ഫ്രഷ് ആയി നിലനിര്‍ത്താന്‍ വിനാഗിരിയോ ഒരു പ്രത്യേക ക്ലീനറോ ഉപയോഗിച്ച് വസ്ത്രങ്ങള്‍ ഇടാതെ മെഷീന് പ്രവര്‍ത്തിപ്പിച്ച് പ്രതിമാസം വൃത്തിയാക്കുക.
നനഞ്ഞ വസ്ത്രങ്ങള്‍ വാഷറില്‍ വെക്കുന്നു
അലക്കി കഴിഞ്ഞ ശേഷം നനഞ്ഞ വസ്ത്രങ്ങള്‍ മണിക്കൂറുകളോ ദിവസങ്ങളോ വാഷറില്‍ വെക്കുന്നത് ദുര്‍ഗന്ധത്തിനും മറ്റ് പ്രശ്നങ്ങള്‍ക്കും കാരണമാകും. ഒരു സൈക്കിള്‍ പൂര്‍ത്തിയായ ശേഷം ഉടനടി വസ്ത്രങ്ങള്‍ നീക്കം ചെയ്യുക, വായു സഞ്ചാരം അനുവദിക്കുന്നതിന് വാതില്‍ മെഷീന് കുറച്ചുനേരം തുറന്നിടുക.
തെറ്റായ ക്രമീകരണങ്ങള്‍
വ്യത്യസ്ത തുണിത്തരങ്ങള്‍ക്കായി തെറ്റായ ക്രമീകരണങ്ങള്‍ ഉപയോഗിക്കുന്നത് വസ്ത്രങ്ങളില്‍ കേടുപാടുകളും അല്ലെങ്കില്‍ ഫലപ്രദമല്ലാത്ത ക്ലീനിംഗിനും കാരണമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല.
The image used in the story is AI-generated



Click it and Unblock the Notifications
