Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കും വീട്ടിനുള്ളില്‍ ഒരിക്കലും വെക്കാന്‍ പാടില്ലാത്ത സസ്യങ്ങള്‍
വീടിനുള്ളില്‍ സന്തുലിതാവസ്ഥയും ഐശ്വര്യവും കൊണ്ടുവരാന്‍ വസ്തുക്കളുടെ സ്ഥാനത്തെ നിര്‍ദ്ദേശിക്കുന്ന ശാസ്ത്രമാണ് വാസ്തുശാസ്ത്രം. വീടിനുള്ളില്‍ ഏതൊക്കെ ചെടികള്‍ ഒഴിവാക്കണം എന്നും വാസ്തുശാസ്ത്രം ഉപദേശിക്കുന്നു. വാസ്തു പ്രകാരം വീട്ടിനുള്ളില്‍ നിങ്ങള്‍ ഒഴിവാക്കേണ്ട അഞ്ച് സസ്യങ്ങള്‍ ഇതാ.
കള്ളിച്ചെടികള്‍
കൂര്‍ത്ത മുള്ളുകള്‍ ഉള്ള കള്ളിച്ചെടികള്‍ വീടിനുള്ളില്‍ വെക്കുന്നത് നല്ലതല്ല. വാസ്തു പ്രകാരം ഈ മുള്ളുകള്‍ വീട്ടില്‍ നെഗറ്റീവ് എനര്‍ജി ഉണ്ടാക്കും. അവ കുടുംബാംഗങ്ങള്‍ക്കിടയില്‍ സമ്മര്‍ദ്ദവും പിരിമുറുക്കവും ഉണ്ടാക്കും. കള്ളിച്ചെടികള്‍ പുറത്ത് വയ്ക്കുന്നതാണ് നല്ലത്.

ബോണ്‍സായ് മരങ്ങള്‍
വലിയ മരങ്ങളുടെ ചെറിയ പതിപ്പാണ് ബോണ്‍സായ് മരങ്ങള്‍. അവ മനോഹരമായണ്, പക്ഷേ വീടിനുള്ളില്‍ ഒഴിവാക്കാന്‍ വാസ്തു നിര്‍ദ്ദേശിക്കുന്നു. മുരടിച്ച വളര്‍ച്ചയെ ആണ് അവ പ്രതിനിധീകരിക്കുന്നത്.വീടിനുള്ളില്‍ അവ വെച്ചാല്‍ വീട്ടിലെ പുരോഗതിയെയും സമൃദ്ധിയെയും തടസ്സപ്പെടുത്തുമെന്നാണ് വിശ്വാസം.
പുളി
പുളിമരങ്ങള്‍ ഇന്‍ഡോര്‍ സ്ഥലങ്ങള്‍ക്ക് അനുയോജ്യമല്ല. നെഗറ്റിവ് എനര്‍ജികളെ ആകര്‍ഷിക്കാന്‍ പുളിയ്ക്ക് കഴിയുമെന്ന് വാസ്തു വിദഗ്ധര്‍ വിശ്വസിക്കുന്നു. ഇത് നിവാസികള്‍ക്ക് ദൗര്‍ഭാഗ്യവും ആരോഗ്യപ്രശ്നങ്ങളും കൊണ്ടുവരുമെന്ന് പറയപ്പെടുന്നു.

ഉണങ്ങിയ, നിര്‍ജീവമായ സസ്യങ്ങള്‍
ഉണങ്ങിയതോ നിര്‍ജീവമായതോ ആയ ചെടികള്‍ വീടിനുള്ളില്‍ സൂക്ഷിക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. വാസ്തു പ്രകാരം, അവ ജീര്ണതയെയും സ്തംഭനാവസ്ഥയെയും പ്രതീകപ്പെടുത്തുന്നു. ഇത് വീട്ടുകാരുടെ മൊത്തത്തിലുള്ള ഊര്‍ജ്ജത്തെയും ക്ഷേമത്തെയും ബാധിക്കും.
മൈലാഞ്ചി ചെടി
മെഹന്ദി ചെടി പലപ്പോഴും വാസ്തു ശാസ്ത്രത്തില്‍ നെഗറ്റീവ് വൈബുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ആത്മാക്കളെയും നെഗറ്റീവ് എനര്‍ജികളെയും ആകര്‍ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍, ഈ ചെടി വീടിനുള്ളില്‍ സൂക്ഷിക്കരുതെന്ന് നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications

