Latest Updates
-
ജൂൺ 1 മുതൽ ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
ഭാഗ്യദിനം വന്നെത്തി: ചന്ദ്രന്റെ തൃക്കേട്ട പ്രവേശം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടങ്ങൾ, അറിയേണ്ടതെല്ലാം! -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിജയം ഉറപ്പ് -
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം!
ദോശ ചുടുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ, ക്രിസ്പി ദോശ ലഭിക്കും
ദോശ ക്രിസ്പിയല്ലെങ്കില് കഴിക്കാന്‍ ഇഷ്ടമില്ലാത്ത നിരവധി ആളുകള്‍ ഉണ്ടായേക്കാം. ചിലര്‍ ദോശ ചുടുമ്പോള്‍ കരിഞ്ഞ് പോകുന്നത് കാണാം. എന്നാല്‍, ചിലര്‍ ഒരു വശം മൊരിഞ്ഞതും എന്നാല്‍, മറുവശം നല്ല സോഫ്റ്റായിരിക്കുന്ന കിടിലന്‍ ദോശ തയ്യാറാക്കുകയും ചെയ്യും. ചിലര്‍ ദോശ തയ്യാറാക്കുമ്പോള്‍ ചട്ടിയില്‍ ഒട്ടിപ്പിടിക്കുകയും ചെയ്യും. ഈ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ, പെര്‍ഫെക്ട് ദോശ തയ്യാറാക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

ദോശമാവ്
ദോശ കൃത്യമായി ചുട്ടെടുക്കാന്‍ സാധിക്കണമെങ്കില്‍ മാവ് നല്ലതായിരിക്കണം. കൃത്യമായി പുളിച്ച്, പൊന്തിവന്ന മാവ് ഉപയോഗിച്ച് തയ്യാറാക്കിയാല്‍ നല്ല ദോശ തയ്യാറാക്കാന്‍ സാധിക്കുന്നതാണ്. ഇതില്‍ അരിയുടെയും ഉഴുന്നിന്റെയും അളവ് കൃത്യമായിരിക്കണം. ചേര്‍ക്കുന്ന വെള്ളത്തിന്റെ അളവ് കൃത്യമാകാന്‍ ശ്രദ്ധിക്കണം. വെള്ളം കൂടിപ്പോയാല്‍, ക്രിസ്പി ദോശ ലഭിക്കാന്‍ സാധ്യത കുറവായിരിക്കും. അതുപോലെ, ചിലര്‍ മാവ് അരയ്ക്കുമ്പോള്‍ കുറച്ച് ചോറ് ചേര്‍ക്കുന്നത് കാണാം. ദോശ സോഫ്റ്റാകാന്‍ ചോറ് അല്ലെങ്കില്‍ അവല് ചേര്‍ക്കുന്നത് നല്ലതാണ്. എന്നാല്‍, ചോറ് അമിതമായാല്‍, അതുപോലെ, അവല് അമിതമായാല്‍ ദോശ ക്രിസ്പിയായിരിക്കുകയില്ല.
ചുട്ടെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
നല്ല പെര്‍ഫെക്ട് ദോശ ചുട്ടെടുക്കുക എന്നത് ഒരു കഴിവാണ്. നിരവധി കാര്യങ്ങള്‍ ശ്രദ്ധിച്ചല്‍ മാത്രമേ ദോശ ക്രിസ്പിയായിരിക്കൂ. ദോശ ചുടുമ്പോള്‍ ദോശകല്ലിന് ചൂട് ഉണ്ടായിരിക്കണം. ദോശ മാവ് കല്ലില്‍ പരത്തിയതിന് ശേഷം മാത്രം, അതിന് മുകളില്‍ കുറച്ച് എണ്ണ തടവുക. ചിലര്‍ ആദ്യം ചട്ടിയില്‍ എണ്ണ തടവും. അതിനുശേഷം മാവ് പരത്തുന്നവരും ഉണ്ട്. എന്നാല്‍, ദോശ ചട്ടിയില്‍ പിടിക്കാനും, ദോശ ക്രിസ്പിയല്ലാതെ ലഭിക്കുന്നതിനും കാരണമായേക്കാം. ഈ പ്രശ്നം ഒഴിവാക്കാന്‍ ദോശ മാവ് ചട്ടിയില്‍ പരത്തിയതിന് ശേഷം മാത്രം എണ്ണ മുകളില്‍ ഒഴിക്കുക. അതിനുശേഷം ഒരു പാത്രം ഉപയോഗിച്ച് ദോശ അടച്ച് വെയ്ക്കുക. കുറച്ച് സെക്കന്റ് മാത്രം മൂടി വെയ്ക്കുക. അതിനുശേഷം പാത്രം തുറക്കുക. ദോശയുടെ സൈഡ് ദോശചട്ടിയില്‍ നിന്നും വിട്ട് നില്‍ക്കുന്നത് കാണാം. ഈ പരുവത്തില്‍ ദോശ എടുത്ത് മാറ്റാവുന്നതാണ്. ചിലര്‍ ദോശ ഇരുവശവും ചുട്ടെടുക്കുന്നത് കാണാം. എന്നാല്‍, ഇത്തരത്തില്‍ ചെയ്യുന്നതും ക്രിസ്പി ദോശ ലഭിക്കാതിരിക്കുന്നതിന് കാരണമാകുന്നതാണ്. അതുപോലെ, ഒരു ദോശ ചുട്ട് കഴിഞ്ഞാല്‍, ദോശ കല്ലില്‍ കുറച്ച് വെള്ളം തെളിയ്ക്കുക. ഇത് ചൂട് ബാലന്‍സ് ചെയ്യാന്‍ സഹായിക്കും.
ദോശ ആരോഗ്യകരമാക്കാന്‍
ദോശയില്‍ വെളിച്ചെണ്ണ, എണ്ണ എന്നിവ ചേര്‍ക്കുന്നതിന് പകരം നെയ്യ് ചേര്‍ക്കുന്നവരുണ്ട്. മിതമായ അളവില്‍ നെയ്യ് ചേര്‍ക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതാണ്. നെയ്യില്‍ ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍, ഇത് ദഹനം കൃത്യമായി നടക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ നെയ്യ് സഹായിക്കും. കാരണം, ശരീരത്തില്‍ ടി സെല്‍സ് ഉല്പാദിപ്പിക്കാന് നെയ്യ് സഹായിക്കും. ഇത് രോഗങ്ങള്‍ക്കെതിരെ പൊരുതുന്നതാണ്. ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ നെയ്യ് സഹായിക്കുന്നതാണ്. ശരീരഭാരം കുറയ്ക്കാന്‍ നെയ്യ് സഹായിക്കുന്നതാണ്. മലബന്ധ പ്രശ്നങ്ങള്‍ അകറ്റാന്‍ നെയ്യ് നല്ലതാണ്. അതുപോലെ, കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു.
പച്ചക്കറികള്‍
ദോശയുടെ കൂടെ നല്ല പച്ചക്കറികള്‍ ചേര്‍ത്ത കറികള്‍ കഴിക്കുന്നത് ദോശ കൂടുതല്‍ ഹെല്‍ത്തിയാക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, ഇറച്ചി, മീന്‍ എന്നിവ ചേര്‍ത്തും ദോശ കഴിക്കാവുന്നതാണ.് ശരീരത്തിലേയ്ക്ക് കൊഴുപ്പ് അമിതമായി എത്തുന്നതും, കാര്‍ബോഹൈഡ്രേറ്റ് അമിതമായി എത്തുന്നത് തടയാന്‍ പ്രോട്ടീന്‍ വിഭവങ്ങള്‍ സഹായിക്കുന്നതാണ്. കൂടാതെ, ഇവ ആരോഗ്യത്തിനും വളരെ നല്ലതാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications