Latest Updates
-
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്!
പാല്വേണ്ട, തൈര് വേണ്ട; വീട്ടില്‍ നെയ്യുണ്ടെങ്കില്‍ വളരെ പെട്ടെന്ന് വെണ്ണ തയ്യാറാക്കാം
Butter: വെണ്ണ തയ്യാറാക്കുക എന്നത് കുറച്ച് കാഠിന്യമേറിയ പണിതന്നെയാണ്. പാല്പാട എടുത്ത് വെയ്ക്കണം. അതിനെ വെണ്ണയാക്കണം, അല്ലെങ്കില്‍ തൈര് കടഞ്ഞ് വെണ്ണ എടുക്കണം. ഇതിനെല്ലാം ധാരാളം സമയം നമുക്ക് നഷ്ടമാവുകയും ചെയ്യും.

വളരെ പെട്ടെന്ന് ഒരു ആഹാരം തയ്യാറാക്കാന്‍ വെണ്ണ വേണം എന്ന് തോന്നിയാല്‍ മേല്‍ പറഞ്ഞ ഘട്ടങ്ങളിലൂടെ കടന്ന് പോകുന്നത് കുറച്ച് പ്രയാസമേറിയ കാര്യമാണ്. പകരം, കടയില്‍ നിന്നും വാങ്ങിക്കേണ്ടതായി വന്നേക്കാം. എന്നാല്‍, ഇതൊന്നും ചെയ്യാതെ, വീട്ടില്‍ നെയ്യുണ്ടെങ്കില്‍ അതിനെ വെണ്ണയാക്കി മാറ്റിയെടുക്കാന്‍ സാധിക്കുന്നതാണ്. എങ്ങനെയെന്ന് നോക്കാം.
വെണ്ണയുടെ ആരോഗ്യ ഗുണങ്ങള്‍
വിറ്റമിന്‍ എ, വിറ്റമിന്‍ ഡി, വിറ്റമിന്‍ ഇ, വിറ്റമിന്‍ കെ എന്നിവ വെണ്ണയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതുപോലെ, വെണ്ണയില്‍ കാല്‍സ്യം അടങ്ങിയിരിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാല്‍സ്യം അനിവാര്യമാണ്. അതുപോലെ, വെണ്ണയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. ആരോഗ്യം നിലനിര്‍ത്താന്‍ ആന്റിഓക്സിഡന്റുകള്‍ അനിവാര്യമാണ്. അതുപോലെ, തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും, ഓര്‍മ്മ ശക്തി നിലനിര്‍ത്താനും വെണ്ണ നല്ലതാണ്. അതുപോലെ, ചില പഠനങ്ങള്‍ പ്രകാരം, ശരീരഭാരം നിലനിര്‍ത്താന്‍ വെണ്ണ കഴിക്കുന്നത് വളരെ നല്ലതാണ്. വെണ്ണയില്‍ HDL കൊളസ്ട്രോള്‍ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും, പല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താനും, ചര്‍മ്മത്തിന്റെയും കണ്ണുകളുടെയും ആരോഗ്യം നിലനിര്‍ത്താനും വെണ്ണ സഹായിക്കുന്നതാണ്. ഇവ കൂടാതെ, വെണ്ണയില്‍ വിറ്റമിന്‍ എ അടങ്ങിയിരിക്കുന്നതിനാല്‍, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇവ സഹായിക്കുന്നതാണ്.
നെയ്യില്‍ നിന്നും വെണ്ണ തയ്യാറാക്കേണ്ട വിധം
ആദ്യം തന്നെ ഒരു അരലിറ്റര്‍ നെയ്യ് ഒരു ബൗളിലേയ്ക്ക് ചേര്‍ക്കുക. അതിനുശേഷം, ഇതിലേയ്ക്ക് 5 ഐസ്ക്യൂബ്സ് ചേര്‍ക്കുക. നല്ല വൃത്തിയുള്ള വിസ്ക് ഉപയോഗിച്ച് ഇവ നല്ലതുപോലെ ബീറ്റ് ചെയ്യണം. ബീറ്റ് ചെയ്ത്, നെയ്യ് കട്ടപിടിച്ച്, വെണ്ണ രൂപത്തില്‍ മാറിവരുമ്പോള്‍, അതില്‍ നിന്നും ബാക്കിയായി കിടക്കുന്ന ഐസ് കട്ടകള്‍ മാറ്റാവുന്നതാണ്. അതിനുശേഷം, ഒരു വൃത്തിയുള്ള കണ്ടെയ്നറില്‍ വെണ്ണ ചേര്‍ത്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ഈ വെണ്ണയ്ക്ക് സാധാ വെണ്ണയുടെ എല്ലാവിധ ഗുണങ്ങളും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, സ്വാദും ഉണ്ടായിരിക്കുന്നതാണ്.
വെണ്ണ ഉപയോഗിച്ച് തയ്യാറാക്കാവുന്ന വിഭവങ്ങള്‍
വെണ്ണ അനവധി ആഹാരങ്ങളില്‍ ചേര്‍ക്കാവുന്നതാണ്. ബ്രെഡില്‍ വെണ്ണ പുരട്ടി ടോസ്റ്റ് ചെയ്ത്, അതില്‍ ചീസും കുറച്ച് പച്ചക്കറികളും ചേര്‍ത്ത് രാവിലെ കഴിക്കുന്നത് നല്ലതാണ്. ഒരു ഹെവി മീല്‍ ഫീല്‍ തരാന്‍ സാധിക്കുന്ന ആഹാരം കൂടിയാണ് ഈ വിഭവം. അതുപോലെ, ഒരു മുട്ട ഒരു പാത്രത്തില്‍ ഒഴിക്കുക. ഇതിലേയ്ക്ക് കുറച്ച് പാലും, കുറച്ച്, ഉപ്പും, പഞ്ചസ്സാരയും ചേര്‍ത്ത് മിക്സ് ചെയ്യുക. ഇതില്‍ ബ്രെഡ് മുക്കി, പാനില്‍ വെണ്ണ ചേര്‍ത്ത് ഈ ബ്രെഡ് പൊരിച്ച് എടുക്കാവുന്നതാണ്. അതുപോലെ, ചോറില്‍ വെണ്ണ ചേര്‍ത്ത് കഴിക്കാവുന്നതാണ്. അതുപോലെ, ചിക്കന്‍ കറിയില്‍ വെണ്ണ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വെണ്ണ തയ്യാറാക്കി സൂക്ഷിക്കുമ്പോള്‍ ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കുക. വൃത്തിയുള്ള പാത്രത്തില്‍ സൂക്ഷിക്കണം. വെണ്ണ തുറന്ന് വെയ്ക്കാന്‍ പാടുള്ളതല്ല. ഫംഗസ് ബാധിക്കാന്‍ സാധ്യത കൂടുതലാണ്. കൂടാതെ, മറ്റു ആഹാരങ്ങളില്‍ നിന്നുള്ള മണം വെണ്ണയില്‍ പടരാനും സാധ്യത കൂടുതലാണ്. ഈര്‍പ്പം തട്ടാത്ത വിധത്തില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications