Latest Updates
-
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ
Cleaning Tips: തിരുവോണനാളിൽ വീട് നല്ല വൃത്തിയിൽ സൂക്ഷിക്കാൻ ചില ടിപ്സ്
തിരുവോണനാളിൽ വീട് നല്ല വൃത്തിയിൽ കൊണ്ടുനടക്കുക എന്നത് പലർക്കും കുറച്ച് ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. കാരണം, വീട്ടിലേയ്ക്ക് അതിഥികൾ എത്തും. കൂടാതെ, കുട്ടികൾ ഓടിക്കളിച്ച് നടക്കും. ഇതിനുപുറമെ, അടുക്കളയിൽ തന്നെ നല്ലൊരു പണി മിക്കവർക്കും ഉണ്ടായിരിക്കും. ഈ ബഹളത്തിനിടയിൽ വീട് നല്ല വൃത്തിയിൽ സൂക്ഷിക്കുക എന്നത് കുറച്ച് കഷ്ടപ്പാട് തന്നെയാണ്. എന്നിരുന്നാലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ, തിരുവോണനാളിലും വീട് നല്ല വൃത്തിയിൽ സൂക്ഷിക്കാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്.

തിരുവോണനാളിൽ വീട്ടിൽ കയറി വരുന്ന അതിഥികളെപ്പോലും അത്ഭുതപ്പെടുത്തുന്ന വിധത്തിൽ വീട് എങ്ങനെ വൃത്തിയിൽ സൂക്ഷിക്കാം എന്നതിനുള്ള ചില ടിപ്സ് ഇതാ!
വൃത്തിയാക്കൽ
തിരുവോണനാളിൽ വീട് വൃത്തിയാക്കാൻ നിൽക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് തലേദിവസം വീട് വൃത്തിയാക്കി ഇടുന്നതാണ്. പ്രത്യേകിച്ച് വൈകീട്ട് മുറ്റമടിച്ചിടുക. വീട് അടിച്ചുവാരി തുടച്ചിടുക. ഈ കാര്യം തലേ ദിവസം തന്നെ ചെയ്താൽ തിരുവോണനാളിൽ പണിത്തിരക്ക് കുറയ്ക്കാനും അതുപോലെ, വീട് വൃത്തിയിൽ നിലനിർത്താനും സാധിക്കുന്നതാണ്.
അടുക്കള കാര്യം
വീടിന് എത്രത്തോളം വൃത്തിയുണ്ട് എന്ന് നോക്കുന്നത്, ആ വീടിന്റെ അടുക്കളയുടെ വൃത്തി നോക്കിയാണ്. അടുക്കള വൃത്തികേടായി കിടന്നാൽ, അതിഥികൾക്ക് പലപ്പോഴും ഇഷ്ടപ്പെട്ടെന്ന് വരാറില്ല. ഈ അവസ്ഥ ഒഴിവാക്കാൻ വീട്ടമ്മമാർ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടത്, കറികൾ വെയ്ക്കുന്നതിനോടൊപ്പം കഴുകാനുള്ള പാത്രങ്ങൾ കയ്യോടെ കഴുകി വെയ്ക്കാൻ ശ്രദ്ധിക്കുക എന്നതാണ്. അതുപോലെ, അച്ചാർ, ഇഞ്ചിപ്പുളി, കാളൻ എന്നിവയെല്ലാം തലേദിവസം തന്നെ തയ്യാറാക്കി വെയ്ക്കാവുന്നതാണ്. കൂടാതെ, ഓരോ കറികളും വെച്ചുകഴിഞ്ഞാൽ അപ്പപ്പോൾ ക്ലീൻ ചെയ്ത്, പാത്രങ്ങൾ കഴുകി വെച്ചാൽ അടുക്കള നല്ല വൃത്തിയിൽ നിലനിർത്താൻ സാധിക്കുന്നതാണ്.
സദ്യ വിളമ്പുമ്പോൾ
സദ്യ വിളമ്പാനുള്ള വാഴയിലകൾ തലേദിവസം വൈകീട്ട്, അല്ലെങ്കിൽ രാവിലെ തന്നെ മുറിച്ച് വെയ്ക്കുക. അപ്പോൾ തന്നെ, നല്ലപോലെ കഴുകി തുടച്ച് വെയ്ക്കുന്നത് നല്ലതായിരിക്കും. അതുപോലെ, കൂടുതൽ വാഴയിലകൾ ഉണ്ടെങ്കിൽ സദ്യ വിഭവങ്ങൾ മൂടി വെയ്ക്കാൻ വാഴയിലകൾ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. കാരണം, അത്രയും പാത്രങ്ങൾ നിങ്ങൾക്ക് കഴുകേണ്ടതായി വരില്ല. അതുപോലെ, സദ്യ വിളമ്പുന്നതിന് മുൻപ് എല്ലാ കറികളും, സദ്യവട്ടങ്ങളും ചെറിയ പത്രങ്ങളിലേയ്ക്ക് പകർത്തി അവ മത്രം തീൻമേശയിൽ കൊണ്ടുവന്ന് വെയ്ക്കുക. കഴിയുന്നതിനനുസരിച്ച് കറികൾ പകർത്തി എടുത്താൽ മതിയാകും. ഇതും സദ്യ വിളമ്പുന്ന സ്ഥലം വൃത്തിയിൽ സൂക്ഷിക്കുന്നതിന് സഹായിക്കും. അതുപോലെ, പാത്രങ്ങൾ കഴുകുന്ന പണിയും കുറയുന്നതായിരിക്കും.
പൊടിയും മാറാലയും
വീടിന്റെ വാതിൽ, ജനാല അതുപോലെ, മുക്കിലും മുലയിലുമുള്ള പൊടികളും മാറാലകളും തലേദിവസം തന്നെ തട്ടിക്കളഞ്ഞ് വൃത്തിയാക്കി ഇടേണ്ടതാണ്. തിരുവോണനാളിൽ എല്ലാ ജോലിയും ഒരുമിച്ച് ചെയ്യാം എന്ന് കരുതുന്നത് അമിത ഭരമായി മാറുകയാണ് ചെയ്യുക. അതിനാൽ, ഇത്തരം കാര്യങ്ങൾ കൃത്യസമയത്ത് ചെയ്തുതീർക്കാൻ ശ്രദ്ധിക്കുക. വേണമെങ്കിൽ മറ്റു കുടുംബാംഗങ്ങളുടെ സഹായവും നിങ്ങൾക്ക് തേടാവുന്നതാണ്.
വേയ്സ്റ്റ് മാനേജ്മെന്റ്
സദ്യ ഒരുക്കിയും, സദ്യവട്ടങ്ങൾ കഴിച്ചും കഴിയുമ്പോൾ നിരവധി വേയസ്റ്റ് വരാൻ സാധ്യത കൂടുതലാണ്. ഇത് വീടിന്റെ പരിസരത്ത് വാരിവലിച്ച് ഇടരുത്. പകരം, ജൈവമാലിന്യങ്ങൾ നിക്ഷേപിക്കാൻ ഒരു പാത്രവും, പ്ലാസ്റ്റിക് പോലെയുള്ള അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാൻ മറ്റൊരു പാത്രവും വെയ്ക്കുന്നത് നല്ലതായിരിക്കും. ഇത് വീടും പരിസരവും നല്ല വൃത്തിയിൽ നിലനിർത്താൻ സഹായിക്കുന്നതാണ്. കൂടാതെ, കാക്കയുടെ ശല്യം ഒഴിവാകാനും ഇത് സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











