Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ഇങ്ങനെ സൂക്ഷിച്ചാല്‍ മല്ലിയില ചീഞ്ഞുപോകില്ല, കേടാകാതെ ഒരുമാസം വരെ സൂക്ഷിക്കാം
Coriander leaves: കറികളിലും, ബിരിയാണിയിലും സ്വാദ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ഇലയാണ് മല്ലിയില. പലതരം സാലഡ് തയ്യാറാക്കുമ്പോഴും, ചിലര്‍ വട തയ്യാറാക്കുമ്പോഴും, ചട്ണി തയ്യാറാക്കുമ്പോഴുമെല്ലാം ഈ മല്ലിയില ചേര്‍ക്കാറുണ്ട്. മല്ലിയില വാടി കഴിഞ്ഞാല്‍, കറികള്‍ക്ക് ഉദ്ദേശിച്ച രീതിയില്‍ സ്വദ് ലഭിക്കണമെന്നില്ല. ഒരു വട്ടം വാങ്ങിയാല്‍, കൂടിപ്പോയാല്‍ ഒരാഴ്ച മാത്രമാണ് മല്ലിയില വാടാതെ ഇരിക്കുന്നത്.

ഫ്രിഡ്ജില്‍ സൂക്ഷിച്ചാലും പലപ്പോഴും മല്ലിയില ചീഞ്ഞ് തുടങ്ങാറുണ്ട്. ഒരു ഇല ചീഞ്ഞ് തുടങ്ങിയാല്‍, ബാക്കി ഇലകളും വളരെ വേഗത്തില്‍ കേടാകുന്നതായിരിക്കും. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കി, മല്ലിയില ദീര്‍ഘകാലം സൂക്ഷിക്കാന്‍ ഇതാ ഒരു എളുപ്പമാര്‍ഗ്ഗം. ഈ രീതിയില്‍ സൂക്ഷിച്ചാല്‍ ഒരു മാസം വരെ മല്ലിയില ചീഞ്ഞ് പോകാതെ സൂക്ഷിക്കാന്‍ സാധിക്കുന്നതാണ്.
മല്ലിയിലയുടെ ഗുണങ്ങള്‍
ആഹാരത്തില്‍ മല്ലിയില ചേര്‍ക്കുന്നതിലൂടെ നിരവധി ഗുണങ്ങള്‍ നമ്മുടെ ശരീരത്തിന് ലഭിക്കാം. പ്രധാനമായും, പ്രമേഹം കുറയ്ക്കാന്‍ മല്ലിയില സഹായിക്കുന്നതാണ്. മല്ലിയില കഴിക്കുന്നതിലൂടെ ഇന്‍സുലിന്‍ വര്‍ദ്ധിക്കുന്നു. ഇതുവഴി രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് കുറയുന്നു. ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു. മെറ്റബോളിസം വര്‍ദ്ധിക്കുമ്പോള്‍ ശരീരഭാരവും കുറയുന്നു. മല്ലിയിലയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. ഇവ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ശരീരത്തില്‍ നിന്നും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ഇവ കൂടാതെ, ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും, അമിതമായിട്ടുള്ള ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കുന്നു.
മല്ലിയില സൂക്ഷിക്കേണ്ട വിധം
മല്ലിയില ചീഞ്ഞ് പോകാതെ ഒരുമാസം വരെ സൂക്ഷിക്കാന്‍, ആദ്യം മല്ലിയില വാങ്ങി കെട്ടഴിച്ച് തണുത്ത വെള്ളത്തില്‍ മുക്കി വെയ്ക്കുക. മല്ലിയില വിടര്‍ത്തി വേണം വെള്ളത്തില്‍ മുക്കി വെയ്ക്കാന്‍. കട്ട പിടിച്ച് കിടക്കാന്‍ പാടുള്ളതല്ല.
കടയില്‍ നിന്നും വാങ്ങുന്ന മല്ലിയിലയില്‍ ചീഞ്ഞ ഇലകള്‍ ഉണ്ടാകാം. ഇത്തരം ഇലകള്‍ നീക്കം ചെയ്യുക. കേടുവന്ന ഇലകളും നീക്കം ചെയ്യുക. ചീഞ്ഞതും കേടുവന്നതുമായ ഇലകള്‍ ഉണ്ടെങ്കില്‍ മറ്റു ഇലകളും വേഗത്തില്‍ ചീത്തയാകുന്നതാണ്. ഇതിനാല്‍, നിര്‍ബന്ധമായും ഇവ നീക്കം ചെയ്യുക. രണ്ട് മൂന്ന് വട്ടം തണുത്ത വെള്ളത്തില്‍ മല്ലിയില മുക്കി വെച്ചതിനു ശേഷം വെള്ളം നീക്കം ചെയ്യാന്‍ ഒരു അരിപ്പയിലേയ്ക്ക് മാറ്റുക. മല്ലിയിലയില്‍ നിന്നും വെള്ളം വാര്‍ന്ന് പോയതിനു ശേഷം, ഒരു കോട്ടന്റെ തുണിയിലേയ്ക്ക് മല്ലിയില മാറ്റുക. മല്ലിയില പരത്തി, ഒറ്റയൊറ്റയായി ഇടുക. കൂട്ടം കൂടി കിടക്കരുത്.
ഇത്തരത്തില്‍ നിരത്തി ഇട്ട് വെള്ളം പൂര്‍ണ്ണമായും നീങ്ങിയതിന് ശേഷം ഒരു ടിഷ്യൂ പേപ്പറില്‍ ( ടിഷ്യൂ പേപ്പര്‍ ഇല്ലാത്തവര്‍ക്ക് സാധാ പേപ്പര്‍ ഉപയോഗിക്കാവുന്നതാണ്) കുറച്ച് കുറച്ച് മല്ലിയില വീതം പൊതിഞ്ഞ്, സിപ്പ്ലോക്ക് കവറിലാക്കി ഫ്രീസറില്‍ സൂക്ഷിക്കുക.
ഇത്തരത്തില്‍ സൂക്ഷിച്ചാലുള്ള ഗുണങ്ങള്‍
ഇത്തരത്തില്‍ സിപ്പ് ലോക്ക് കവറിലാക്കി മല്ലിയില സൂക്ഷിച്ചാല്‍, ചീഞ്ഞ് പോവുകയില്ല. ഫ്രഷായിരിക്കും. മല്ലിയിലയുടെ സ്വാദും രുചിയും, ഗുണങ്ങളും നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ സാധിക്കും. ആവശ്യാനുസരണം നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. മല്ലിയില അധികം ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇതൊരു എളുപ്പ മാര്‍ഗ്ഗമായിരിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മല്ലിയില സൂക്ഷിക്കുമ്പോള്‍ വെള്ളത്തിന്റെ അംശം ഇല്ലെന്ന് ഉറപ്പ് വരുത്തണം. ചീഞ്ഞതും, കേടുവന്നതുമായ ഇലകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ മറക്കരുത്. ശരിയായ വിധത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ചാല്‍ മാത്രമേ ദീര്‍ഘകാലം മല്ലിയില ചീഞ്ഞുപോകാതെ ഉപയോഗിക്കാന്‍ സാധിക്കൂ.



Click it and Unblock the Notifications
