Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
വേനല്‍ക്കാലത്ത് വീടിനുള്ളിലെ ചൂട് കുറയ്ക്കാനുള്ള എളുപ്പവഴികള്‍
ഒരു ഭാഗത്ത് റോക്കറ്റ് വിട്ടത് പോലെ കുത്തനെ പോകുന്ന ചൂട്, മറുഭാഗത്ത് കത്തിക്കയറുന്ന കറന്റ് ബില്ല,് ഇതിനിടയില്‍ കിടന്ന് വെന്തുരുകയാണ് ഭൂരിഭാഗം ജനങ്ങളും. പകലോ രാത്രിയോ എന്നോ വ്യത്യാസമില്ലാതെ കടുത്ത ചൂട് അനുഭവപ്പെടുമ്പോള്‍ വീട്ടിനുള്ളില്‍ പോലും ആശ്വാസം കണ്ടെത്താനാകാത്ത അവസ്ഥയാണ് മിക്കയിടങ്ങളിലും. പകല്‍സമയത്തെ ചൂട് കാറ്റ് കാരണം ജനല്‍ പോലും തുറന്നിടാന്‍ പറ്റാത്ത സ്ഥിതിയുണ്ട് മിക്കയിടങ്ങളിലും. ഈ ദുസ്സഹ സാഹചര്യത്തില്‍ മുറികളിലും വീടിനുള്ളിലും തണുപ്പ് നിലനിര്‍ത്താനുള്ള ചില വഴികള്‍ നോക്കാം.

മുറികളെ കൂളാക്കാന്‍ എസി അല്ലാതെ വേറെ വഴികളുണ്ടോ. ഉണ്ട്. എയര്‍ കണ്ടീഷ്ണറുകള്‍ മുറി തണുപ്പിക്കും എന്നത് വാസ്തവമാണ്. എന്നാല്‍ അവയുടെ കറന്റ് ഉപയോഗവും ചിലവും കണക്കിലെടുക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് എപ്പോഴും എസി ഇട്ട് ഇരിക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. വളരെ കുറഞ്ഞ ചിലവില്‍ എളുപ്പത്തില്‍ അകത്തളങ്ങളെ തണപ്പിക്കാനുള്ള വഴികളുണ്ട്.
തണല്‍മരങ്ങള്‍
ചൂടിനെ ചെറുക്കാനായി ജനലിന് അരികിലായി തണല്‍മരങ്ങള്‍ നടാന്‍ ശ്രദ്ധിക്കുക. സൂര്യപ്രകാശം മുറികളിലെത്തുന്നത് തടഞ്ഞുനിര്‍ത്താനും കൂടുതല്‍ വായുസഞ്ചാരവും ഓക്സിജന്‍ ലഭ്യതയും ഉറപ്പുവരുത്താനും വളരെ ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണിത്. മരങ്ങള്‍ കൂടുമ്പോള്‍ വീടിന് പരിസരത്തെ ചൂട് കുറയുമെന്നതില്‍ സംശയമില്ലല്ലോ.
സ്വന്തമായും എസി ഉണ്ടാക്കാം
സ്വന്തമായി ഒരു എസി ഉണ്ടാക്കി വേനല്‍ച്ചൂടിനെ നേരിടാം. ഒരു പാത്രത്തില്‍ ഐസ് എടുത്ത് അത് ഫാനിന് മുമ്പില്‍ വെക്കുക. ഫാന്‍ കറങ്ങുമ്പോള്‍ ഐസില്‍ നിന്നുള്ള തണുത്ത വായു ഉയരുകയും അത് മുറിയാകെ പരക്കുകയും ചെയ്യും. കടുത്ത ചൂടില്‍ നിന്നും താത്കാലിക പരിഹാരം നല്കാന് ഇത് മികച്ച ഒരു മാര്‍ഗ്ഗമാണ്.
ക്രോസ്സ് വെന്റിലേഷന്
മുറികളുടെ എതിര്വശങ്ങളിലായുള്ള ജനലുകള്‍ തുറന്നിടുക. അങ്ങനെ ചെയ്യുന്നതിലൂടെ കാറ്റ് ഒരു വശത്തിലൂടെ കയറി മറുവശത്തിലൂടെ ഇറങ്ങിപ്പോകുകയും മുറിക്കുള്ളില്‍ വായുസഞ്ചാരം ഉണ്ടാകുകയും ചെയ്യും. മുറിക്കുള്ളിലെ ചൂടുവായു പുറത്തുപോകുന്നതിലൂടെ അകത്ത് തണുപ്പ് അനുഭവപ്പെടും. ജനാലക്കരുകില്‍ ഫാന്‍ വെച്ച് ഫലപ്രദമായി പുറത്തെ വായുവിനെ അകത്തേക്കും അകത്തെ വായുവിനെ പുറത്തേക്കും കടത്തിവിടാം.
ഇളം നിറത്തിലുള്ള കര്‍ട്ടനുകള്‍
വീട്ടിനുള്ളിലേക്ക് പ്രകാശം കയറുന്നതിനും അതേ സമയം ചൂട് കയറാതിരിക്കാനും ജനാലകളില്‍ ഇളം നിറത്തിലുള്ള കര്‍ട്ടനുകളും ബ്ലൈന്‍ഡുകളും ഉപയോഗിക്കുക. ബ്ലാക്ക്ഔട്ട് കര്‍ട്ടനുകളും ഷെയ്ഡുകളും ഉച്ചവെയിലില്‍ സൂര്യപ്രകാശം നേരിട്ട് വീടിനുള്ളില്‍ കയറാതെ തടയും. ഇത് അകത്തെ താപനിലയില്‍ കാര്യമായ കുറവുണ്ടാക്കും.
സീലിംഗ് ഫാനുകള്‍ ഫലപ്രദമായി ഉപയോഗിക്കുക
ടേബിള്‍, വാള് ഫാനുകളേക്കാള്‍ സീലിംഗ് ഫാനുകളാണ് മുറിക്കുള്ളിലെ വായു ഫലപ്രദമായി വിനിമയം ചെയ്യുക. അതുകൊണ്ട് പരമാവധി സീലിംഗ് ഫാനുകള്‍ തന്നെ ഉപയോഗിക്കുക.
ബാഷ്പീകരണ ശിതീകരണം
ഒരു കട്ടിയുള്ള ടര്‍ക്കിയോ ഷീറ്റോ തണുത്ത വെള്ളത്തില്‍ മുക്കി പിഴിഞ്ഞ് ജനലിന് മുന്നിലായി തൂക്കിയിടുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ജനല്‍ വഴി എത്തുന്ന കാറ്റ ടര്‍ക്കിയിലെ ഈര്‍പ്പത്തെ ബാഷ്പീകരിക്കുകയും അങ്ങനെ അകത്തളങ്ങളിലേക്ക് ചൂട് എത്തുന്നത് കുറയുകയും ചെയ്യും.
നാച്ചുറല്‍ വെന്റിലേഷന്
വീടിനുള്ളില്‍ പരമാവധി വായുസഞ്ചാരം ഉറപ്പുവരുത്തുന്നതിനായി വെന്റിലേഷന് സൗകര്യം മെച്ചപ്പെടുത്തുക. വായുവിന് കയറിയിറങ്ങാന്‍ കൂടുതല്‍ വഴികള്‍ ഉണ്ടെങ്കില്‍ ചൂടുവായു വീട്ടില്‍ കെട്ടിനില്‍ക്കില്ല.
കിടക്കകളും ശ്രദ്ധിച്ച് തിരഞ്ഞെടുക്കുക
വേനല്‍ക്കാലത്ത് വീടിനുള്ളിലെ വസ്തുക്കളും ചൂട് പുറപ്പെടുവിക്കാം. രാത്രിയില്‍ ഉറക്കം സുഗമമമാക്കുന്നതിന് കിടക്കകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഭാരം കുറഞ്ഞ് വായുസഞ്ചാരമുള്ള കിടക്ക തിരഞ്ഞെടുക്കുക. ഭാരം കൂടിയ കംഫര്‍ട്ടറുകള്‍ക്ക് പകരം നേരിയ പുതപ്പുകള്‍ പുതയ്ക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications