Latest Updates
-
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്?
ഉള്ളി കേടുകൂടാതെ ഫ്രഷ് ആയി കൂടുതല്‍ കാലം സൂക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
മറ്റ് പച്ചക്കറികളില്‍ നിന്നും വ്യത്യസ്തമായി അത്ര എളുപ്പത്തില്‍ കേടുവരുന്ന ഒന്നല്ല ഉള്ളി അല്ലെങ്കില്‍ സവാള. അതുകൊണ്ടുതന്നെ ഉള്ളി അധികമാരും ഫ്രിഡ്ജില്‍ സൂക്ഷിക്കാറില്ല. എങ്കിലും കാലാവസ്ഥയും ഉള്ളിയുടെ ഉണക്കും അനുസരിച്ച് ഇവ പെട്ടെന്ന് കേടുവരാനും സാധ്യതയുണ്ട്. അങ്ങനെ പെട്ടെന്ന് കേടുവരാതെ ദീര്‍ഘകാലം ഉള്ളി ഫ്രഷ് ആയി സൂക്ഷിക്കാനുള്ള ചില വഴികള്‍ നോക്കാം.

എവിടെ സൂക്ഷിക്കണം
കേടുവരാതിരിക്കാന്‍ ഉള്ളി ഫ്രിഡ്ജില്‍ സൂക്ഷിക്കണമെന്നില്ല. നനവ് ഇല്ലാത്ത, ഉണങ്ങിയതും ഇരുണ്ടതുമായ ഒരു സ്ഥലത്താണ് ഉള്ളി സൂക്ഷിക്കേണ്ടത്. കൂടുതല്‍ കാലം കേടുവരാതിരിക്കാന്‍ ഉള്ളി വാങ്ങിയതിന് ശേഷം അത് പൊതിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് കവറുകളും പേപ്പര്‍ കവറുകളും നീക്കം ചെയ്യാന്‍ ശ്രദ്ധിക്കണം. ഉള്ളിക്ക് ചുറ്റും വായു സഞ്ചാരം ഉറപ്പുവരുത്താനാണ് ഇങ്ങനെ ചെയ്യുന്നത്. വായു സഞ്ചാരം ഉണ്ടെങ്കില്‍ ഉള്ളിയില്‍ ഈര്‍പ്പം വരികയില്ല.
ഉരുളക്കിഴങ്ങിനൊപ്പം വെക്കാമോ
സാധാരണയായി ഉരുളക്കിഴങ്ങും ഫ്രിഡ്ജില്‍ വെക്കുന്ന പച്ചക്കറി അല്ല. മിക്കവാറും വീടുകളില്‍ ഉള്ളി, വെളുത്തുള്ളി, ചെറിയുള്ളി, ഉരുളക്കിഴങ്ങ് എന്നിവയെല്ലാം ഒരിടത്തായിരിക്കും സൂക്ഷിക്കുക. പക്ഷേ കൂടുതല്‍ കാലം കേടുവരാതിരിക്കാന്‍ ഉള്ളി ഉരുളക്കിഴങ്ങിന്റെ അടുത്ത് നിന്നും മാറ്റി സൂക്ഷിക്കുക. ഇവ രണ്ടും അടുത്തവരുന്നത് രണ്ട് വേഗത്തില്‍ കേടുവരാന്‍ കാരണമാകും.
അരിഞ്ഞതും മുറിച്ചതുമായ ഉള്ളി എങ്ങനെ സൂക്ഷിക്കും
അരിഞ്ഞതും പകുതിയോ കുറച്ചോ മുറിച്ചതുമായ ഉള്ളി ഒരു ഫ്രീസര്‍ ബാഗിലോ എയര്‍ടൈറ്റ് കണ്ടെയ്നറിലോ ആക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. പെട്ടെന്ന് എടുക്കാന്‍ ആണെങ്കില്‍ ഫ്രീസറില്‍ വെക്കണമെന്നില്ല. ദീര്‍ഘകാലം എടുക്കാന്‍ സാധ്യതയില്ലെങ്കില്‍ ഫ്രീസറില്‍ വെക്കുക.
ഉള്ളി മുറിക്കുമ്പോള്‍ കണ്ണീര് വരാതിരിക്കാന്‍ എന്തുചെയ്യണം
ഉള്ളി രണ്ടായി മുറിച്ചതിന് ശേഷം ചൂടുവെള്ളത്തില്‍ കഴുകിയാല്‍ മുറിക്കുമ്പോള്‍ കണ്ണീര് വരില്ലെന്നാണ് ചിലര്‍ പറയുന്നത്. ഉള്ളിയുടെ തൊലി പൊളിക്കുന്നതിന് മുമ്പ് പത്ത് മിനിറ്റ് ഫ്രീസറില്‍ വെച്ചാലും മുറിക്കുമ്പോള്‍ കണ്ണീര് വരില്ല. ഫ്രീസറില്‍ വെക്കുന്നതിന് പകരം കൂടുതല്‍ നേരം താഴത്ത് വെച്ചാലും മതിയെന്നും അഭിപ്രായമുണ്ട്. അതേസമയം ഉള്ളിയുടെ മുകളിലുള്ള ഞൈട്ട് നിലനിര്‍ത്തിക്കൊണ്ട് മുറിച്ചാല്‍ കണ്ണീര് വരില്ലെന്നും ചിലര്‍ പറയാറുണ്ട്.
സിന് -പ്രൊപനെഥിയല്- എസ് -ഓക്സൈഡ് എന്ന കെമിക്കല്‍ ഇറിറ്റന്റ് ഉല്‍പ്പാദിപ്പിക്കുന്നത് കൊണ്ടാണ് ഉള്ളി അരിയുമ്പോള്‍ കണ്ണീര് വരുന്നത്. ഈ രാസവസ്തു കണ്ണിലെ ലാക്രിമല്‍ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നതാണ് കണ്ണീരുണ്ടാകാനുള്ള കാരണം. രാസവസ്തു എന്നൊന്നും കേട്ട് പേടിക്കേണ്ടതില്ല. ഇത് കണ്ണിന് മാത്രമേ അസ്വസ്ഥത ഉണ്ടാക്കുകയുള്ളൂ. സ്ഥിരമായ പ്രശ്നം കണ്ണിന് ഉണ്ടാക്കുകയില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
