Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വിത്ത് മുളപ്പിക്കാൻ സോയിൽ ബ്ലോക്കിംഗ് ചെയ്ത് നോക്കൂ
പച്ചക്കറി വിത്തുകൾ നല്ല ഫലപ്രദനമായ രീതിയിൽ മുളപ്പിച്ചെടുക്കാൻ ഏറ്റവും കാര്യക്ഷമമായ രീതിയിൽ പരീക്ഷിക്കാവുന്ന ഒരു ടെക്നോളജിയാണ് സോയിൽ ബ്ലോക്കിംഗ് ടെക്നോളജി(Soil Blocking Technology). ഒട്ടും പൈസ ചിലവില്ലാത്തതും, തികച്ചും പ്രകൃതിദത്തവുമായ രീതിയാണ് സോയിൽ ബ്ലോക്കിംഗ്. പ്ലാസ്റ്റിക് കണ്ടെയ്നറുകളോ, ചെടിച്ചട്ടികളോ ആവശ്യമില്ലാതെ, ചെടികൾ വളരെ എളുപ്പത്തിൽ ഇതിലൂടെ വളർത്തിയെടുക്കാൻ നിങ്ങൾക്ക് സാധിക്കും.

കുറച്ച് മണ്ണും, മണലും, കരിയും, ചികിരിച്ചോറും മാത്രമാണ് ഇത് തയ്യാറാക്കി എടുക്കാൻ ആവശ്യമായി വരുന്നത്. ഇത് എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്നും, വിത്തുകൾ എങ്ങനെ മുളപ്പിച്ചെടുക്കാം എന്നും നോക്കാം.
എന്താണ് സോയിൽ ബ്ലോക്കിംഗ്?
പ്ലാസ്റ്റിക് കണ്ടെയ്നറുകളൊന്നും തന്നെ ഉപയോഗിക്കാതെ, തികച്ചും പ്രകൃതിദത്തമായ രീതിയിൽ മണ്ണുകൊണ്ട് തന്നെ കുറേ കട്ടകൾ ഉണ്ടാക്കി അതിൽ വിത്തുകൾ മുളപ്പിച്ചെടുക്കുന്ന രീതിയാണ് സോയിൽ ബ്ലോക്കിംഗ്. 2000 വർഷങ്ങൾക്ക് മുൻപ് അമേരിക്കയിൽ ഈ ഈ വിദ്യ ഉപയോഗിച്ചിരുന്നുവെങ്കിലും ഇതിനെ പുതിയ രീതിയിലേയ്ക്ക് വികസിപ്പിച്ചെടുത്തത് ഡച്ചുകാരാണ്.
തയ്യാറാക്കാൻ വേണ്ടത്
6 കപ്പ് -ചകിരിച്ചോറ്
4 കപ്പ്- സാധാ മണ്ണ്
2 കപ്പ്- മണൽ
2 കപ്പ് - ചാരം അല്ലെങ്കിൽ കരി
തയ്യാറാക്കേണ്ട വിധം
ആദ്യം മേൽ പറഞ്ഞ ചേരുവകളെല്ലാം കുറച്ച് വെള്ളം ചേർത്ത് നല്ല കട്ടിയിൽ കുഴച്ചെടുക്കുക. ഇത് നല്ല കട്ടിയുള്ള ഒരു കാർബോർഡിന്റെ മുകളിൽ ചതുരാകൃതിയിൽ ഒരു ചെറുവിരലിന്റെ നീളത്തിൽ മുകളിലോട്ട് കട്ടി ഉണ്ടാകും വിധത്തിൽ പരത്തണം. ഇത് ചെറിയ ചതുരങ്ങളാക്കി ഒരേ വലുപ്പത്തിൽ മുറിക്കുക. അതിനുശേഷം മുറിച്ച് വെച്ചിരിക്കുന്ന ചതുരത്തിന് നടുവിലായി ഒരു ചെറിയ കമ്പ് ഉപയോഗിച്ച് കുഴി ഉണ്ടാക്കുക. ഇതിലേയ്ക്ക് വിത്ത് ഇട്ടതിന് ശേഷം ചികിരിച്ചോറ് ഉപയോഗിച്ച് മൂടുക. എന്നും രാവിലെ വെള്ളം സ്പ്രേ ചെയ്ത് കൊടുക്കാൻ മറക്കരുത്. വിത്ത് മുളച്ച് കഴിയുമ്പോൾ ഓരോ പീസ് എടുത്ത് മണ്ണിൽ വെച്ച് നട്ടുപിടിപ്പിക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നല്ല രീതിയിൽ വെള്ളവും ഓക്സിജനും സൂര്യപ്രകാശവും വിത്തുകൾക്ക് ലഭിക്കും. ഇത് വിത്തുകൾ വളരാൻ സഹായിക്കും. അതുപോലെ, ഇത്തരം രീതിയിൽ വിത്തുകൾ മുളപ്പിച്ചെടുത്താൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാവുന്നതാണ്. നമ്മൾ നിലത്ത് കുഴി കുഴിച്ച് വിത്തുകൾ മുളപ്പിക്കുന്നതിനേക്കാൾ വേഗത്തിൽ വിത്ത് മുളയ്ക്കും. അതുപോലെ നിങ്ങളുടെ കാലാവസ്ഥയ്ക്കനുസരിച്ചുള്ള കൃത്യമായ പരിചരണം നൽകാൻ ശ്രദ്ധിക്കുക. അമിതമായി വെള്ളം വീഴുന്ന സ്ഥലത്ത് ഇവ വെയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. കൃത്യമായി സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. മണ്ണ് ഒലിച്ച് പോകുന്ന രീതിയിൽ വെള്ളം ഒഴിക്കാതിരിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
