Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
പാലപ്പം പൂ പോലെ സോഫ്റ്റാകാന്‍ എളുപ്പവഴികള്‍, ഈ നുറുങ്ങുവിദ്യകള്‍ പരീക്ഷിച്ചുനോക്കൂ
മലയാളികളുടെ പ്രിയപ്പെട്ട പ്രാതലാണ് അപ്പം. നല്ല പൂ പോലെ സോഫ്റ്റും രുചികരവുമായ പാലപ്പത്തിനൊപ്പം കോമ്പിനേഷനുകള്‍ പലതാണ്. സ്റ്റൂ, കുറുമ, കടലക്കറി, ഗ്രീന്‍പീസ് തുടങ്ങി പച്ചക്കറികളായാലും ചിക്കന്‍ കറി, ബീഫ് കറി, ചിക്കന്‍, ബീഫ് സ്റ്റൂ തുടങ്ങിയ നോണ്‍വെജ് കറികളായാലും അപ്പം ബെസ്റ്റ് കോമ്പോ ആണ്.

സംഗതി ഇതൊക്കെയാണെങ്കിലും ചില വീട്ടമ്മമാര്‍ക്ക് അപ്പം ഒരു ഭാഗ്യപരീക്ഷണമാണ്. എല്ലാ ചേരുവകളും കൃത്യമായി ഒത്തുവന്നാലേ അരികുകള്‍ തുളവീണ് മൊരിഞ്ഞ്, കാണാന്‍ നല്ല ചേലുള്ള, ക്രിസ്പി ആയ അപ്പം ഉണ്ടാക്കാനാകൂ. പക്ഷേ ചിലപ്പോഴൊക്കെ അപ്പം മാവ് പണി തരാറുണ്ട്. രുചിയിലും കാഴ്ചയിലും പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട്. പക്ഷേ അതൊന്നുമില്ലാതെ ഏറ്റവും രുചിയോടെ, നല്ല സോഫ്റ്റ് ആയ അപ്പം തയ്യാറാക്കാനുള്ള ചില നുറുങ്ങുവിദ്യകള്‍ പരിചയപ്പെടാം.
കള്ളപ്പം
പണ്ടുകാലത്ത് നല്ല കള്ള് ചേര്‍ത്തായിരുന്നു അപ്പം മാവ് പുളിപ്പിച്ചിരുന്നത്. എന്നാലിന്ന് നല്ല കള്ള് അത്ര സുലഭമല്ലാത്തത് കൊണ്ട് യീസ്റ്റ് ചേര്‍ത്താണ് മാവ് പുളിപ്പിക്കുന്നത്. ഇന്‍സ്റ്റന്റ് യീസ്റ്റും ഡ്രൈ ആക്ടീവ് യീസ്റ്റും ഇതിനായി ഉപയോഗിക്കാം. ഇന്സ്റ്റ്ന്റ് യീസ്റ്റ് നേരിട്ട് അരിമാവിലേക്ക് ചേര്‍ക്കാം. എന്നാല്‍ ഡ്രൈ ആക്ടീവ് യീസ്റ്റ് ആദ്യം ചെറുചൂടുവെള്ളത്തില്‍ ലയിപ്പിച്ച് വേണം മാവിലേക്ക് ഒഴിച്ച് കലക്കിവെക്കാന്‍.
തയ്യറാക്കേണ്ടത് ഇങ്ങനെ
ആറുമണിക്കൂറോളം വെള്ളത്തില്‍ കുതിര്‍ത്ത പച്ചരി, തേങ്ങ, യീസ്റ്റ്, ചോറ്, പഞ്ചസാര, ഉപ്പ് എന്നീ ചേരുവകളാണ് അപ്പത്തിന് വേണ്ടത്. പച്ചരിയും തേങ്ങയും ചോറും ചേര്‍ത്ത് നല്ല മഷി പോലെ അരച്ചെടുക്കുക. ആവശ്യത്തിന് വെള്ളമൊഴിച്ച് തരിയില്ലാതെ അരച്ചെടുക്കണം. അതിലേക്ക് യീസ്റ്റും പഞ്ചസാരയും ചേര്‍ത്ത് പുളിപ്പിക്കാന്‍ വെക്കുക. പുളിച്ചുകഴിഞ്ഞാല്‍ മാവ് പൊങ്ങിവരും. വൈകുന്നേരം അരച്ച് രാത്രി മുഴുവന്‍ പുളിപ്പിക്കാന്‍ വെക്കുകയാണ് നല്ലത്. രാവിലെ ഉപ്പും കുറച്ച് ചെറുചൂടുള്ള പാലോ വെള്ളമോ ചേര്‍ത്ത് ഒന്നുകൂടി കലക്കി, അല്‍പ്പനേരത്തിന് ശേഷം അപ്പം ചുട്ടെടുക്കാം.
നുറുങ്ങുവിദ്യകള്‍
വളരെ സോഫ്റ്റും രുചികരവുമായ പാലപ്പം തയ്യാറാക്കാന്‍ ചില എളുപ്പവഴികള്‍ നോക്കാം.
- പച്ചരി നല്ല ഗുണമേന്മയുള്ളതാണെന്ന് ഉറപ്പാക്കുക.
- അരയ്ക്കുന്നതിന് എട്ട് മണിക്കൂര്‍ മുമ്പെങ്കിലും പച്ചരി കഴുകി വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക.
- അരി അരയ്ക്കുമ്പോള്‍ പച്ചവെള്ളത്തിന് പകരം തേങ്ങവെള്ളം ചേര്‍ത്താല്‍ അപ്പത്തിന് രുചി കൂടും. തേങ്ങ വെള്ളം ചേര്‍ക്കുകയാണെങ്കില്‍ യീസ്റ്റിന്റെ അളവ് കുറയ്ക്കാം.
- അല്‍പ്പം ഉലുവപ്പൊടി അപ്പം മാവില്‍ ചേര്‍ക്കുന്നത് അപ്പത്തിന്റെ നിറവും മൊരിമൊരുപ്പം മെച്ചപ്പെടുത്തും. രുചി ഇഷ്ടമാണെങ്കില്‍ മാത്രം ഇത് ചേര്‍ക്കുക.
- കുതിര്‍ത്ത് വെച്ച അരി ഫ്രിഡ്ജില്‍ വെച്ചതിന് ശേഷം എടുത്ത് അരച്ചാല്‍ അപ്പം കൂടുതല്‍ സോഫ്റ്റ് ആകും.
- അപ്പത്തിന്റെ മയം മെച്ചപ്പെടുത്താനും കൂടുതല്‍ സോഫ്റ്റ് ആകാനുമാണ് ചോറ് ചേര്‍ക്കുന്നത്. പക്ഷേ കൂടുതല്‍ ചോറ് ചേര്‍ത്താല്‍ അപ്പത്തിന് രുചി കുറയും, പശപശപ്പ് കൂടും.
- നല്ല ഗുണമേന്മയുള്ള യീസ്റ്റ് പുളിപ്പിക്കാന്‍ എടുക്കുക. മാവ് പുളിക്കാത്തതിന്റെ പ്രധാന കാരണങ്ങള്‍ യീസ്റ്റിന്റെ അളവും ഗുണമേന്മയിലുള്ള പിഴവും ആണ്.
- ഉപ്പ് ചേര്‍ത്ത് മാവ് പൊങ്ങിവന്നതിന് ശേഷം അധികം ഇളക്കരുത്.
- അപ്പം തയ്യാറാക്കി ബാക്കിവരുന്ന മാവ് എത്രയും പെട്ടെന്ന് ഫ്രിഡ്ജില്‍ വെക്കുക. പുറത്തിരിക്കുന്തോറും പുളി കൂടും.
- രണ്ട് ദിവസം വരെ ഫ്രിഡ്ജില്‍ അപ്പം മാവ് സൂക്ഷിക്കാം.



Click it and Unblock the Notifications
