Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ഇവ വീട്ടിലുണ്ടോ? പാമ്പ് കയറാൻ സാധ്യത കൂടുതൽ
എത്ര ആളനക്കമുള്ള വീടായിരുന്നാലും ചിലപ്പോൾ വീടിനകത്തു നിന്നും പാമ്പിനെ കണ്ടെത്താറുണ്ട്. ചിലത് വിഷമുള്ളതാകാം. ചിലപ്പോൾ വിഷമില്ലാത്തതുമാകാം. എന്തായിരുന്നാലും, ഇത്തരത്തിൽ വീടിനകത്ത് പാമ്പ് കയറുന്നത്, മനുഷ്യ ജീവന് ആപത്തു തന്നെയാണ്. പ്രത്യേകിച്ച് കുട്ടികളുള്ള വീടാണങ്കിൽ അപകട സാധ്യത വളരെ കൂടുതലായിരിക്കും.

ഒരു വീടിനകത്തേയ്ക്ക് പാമ്പ് കയറുന്നുണ്ടെങ്കിൽ അതിന്റെ കാരണങ്ങളും പലതാണ്. വീട്ടിൽ ചില വസ്തുക്കൾ ഇരിക്കുന്നതും, വീട്ടുകാരുടെ ചില അശ്രദ്ധക്കുറവുകളുമെല്ലാം വീട്ടിലേയ്ക്ക് പാമ്പ് കയറുന്നതിന് കാരണമാകുന്നുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
ഭക്ഷണാവശിഷ്ടങ്ങൾ
പലരും ബാക്കി വന്ന ഭക്ഷണങ്ങളും, അതുപോലെ പച്ചക്കറി അവശിഷ്ടങ്ങളെല്ലാം അടുക്കളയിൽ വേയ്സ്റ്റ് പാത്രത്തിൽ സൂക്ഷിക്കുന്നവരുണ്ട്. ചിലർ വീടിനോട് ചേർന്ന് പുറത്ത് ഒരു ബക്കറ്റിൽ ഇവ നിക്ഷേപിക്കും. ഈ വേയ്സ്റ്റ് കഴിക്കാൻ വേണ്ടി എലികൾ വീടിനകത്തും, അതുപോലെ, പുറത്തും നിറയും. ഈ എലികളെ പിടിക്കാൻ പാമ്പും വരും. ഇത്തരത്തിൽ എത്തുന്ന പാമ്പുകൾ വീടിനകത്ത് കയറാൻ സാധ്യാത കൂടുതലാണ്. അതിനാൽ, വീടിനകത്തും, അതുപോലെ, വീടിനോട് ചേർന്നും ഭക്ഷ്യവസ്തുകൾ ഇടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
വളർത്തു മൃഗങ്ങൾ
ചിലർ വീടിനകത്ത് പക്ഷികളെ വളർത്തും, ചിലപ്പോൾ മുയൽ, എന്നിവയെ വളർത്താറുണ്ട്. അതുപോലെ, വീടിനോട് ചേർന്ന് കോഴിക്കൂട്, മുയൽ കൂട് എന്നിവ ഉണ്ടാകുന്നതും പാമ്പിനെ ക്ഷണിച്ച് വരുത്തും. വീടിനകത്ത് കിളികളെ വളർത്തുന്നത് വളരെ അപകടകരമാണ്. ഇവരെ പിടിക്കാൻ പാമ്പ് വീടിനകത്തേയ്ക്ക് കയറാം. അതുപോലെ, ഇത്തരത്തിൽ കയറുന്ന പാമ്പുകൾ ഇരയെ പിടിച്ചു കഴിഞ്ഞാൽ, വീടിനകത്ത് ഇരുണ്ട സ്ഥലങ്ങളിൽ ചുരുണ്ടുകൂടി കിടക്കാം. ഇത് നിങ്ങളെ കൺവെട്ടത്തിൽ നിന്നും പാമ്പുകൾ പതുങ്ങിയിരിക്കുന്നതിന് കാരണമാകും. ഇതും അപകടകരമാണ്.
പൈപ്പ്
ചില വീടുകളിൽ വേസ്റ്റ് വെള്ളം പുറത്തേയ്ക്ക് ഒഴുകാൻ ഒരു പൈപ്പ് ഇട്ടിരിക്കും. ഇതിന്റെ അഗ്രഭാഗം അടക്കാതെ തുറന്നുവെച്ചാൽ, ഇതിലൂടെ പാമ്പ് വീടിനകത്തേയ്ക്ക് കയറാൻ സാധ്യത വളരെ കൂടുതലാണ്. കൂടാതെ, ഇന്ന് ചില വീടുകളിൽ പുറത്ത് ബാത്ത്റൂമുകൾ പണിയാറുണ്ട്. ഇത്തരത്തിൽ പുറത്ത് നിർമ്മിക്കുന്ന ബാത്ത്റൂമുകളിൽ നിന്നും വെള്ളം പോകാൻ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകൾ പാമ്പ് കയറാത്ത വിധത്തിൽ അടച്ച് വെയ്ക്കാൻ ശ്രദ്ധിക്കുക.
ഇരുണ്ട സ്ഥലം
വീടിനകത്തേയ്ക്ക് പരമാവധി പ്രകാശം ലഭിക്കാൻ ശ്രദ്ധിക്കുക. വീടിനകത്ത് പ്രകാശം അധികം ഇല്ലെങ്കിൽ, ഇരുണ്ട സ്ഥലങ്ങൾ പാമ്പുകളെ വളരെ വേഗത്തിൽ ആകർഷിക്കും. അവ ഇത്തരം സ്ഥലങ്ങളിൽ അഭയം തേടും.
ബാത്ത്റൂം
ബാത്ത്റൂമിൽ എല്ലായ്പ്പോഴും ഈർപ്പം നിലനിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഈർപ്പം നിലനിന്നാൽ, ചൂട് അധികമാകുമ്പോൾ ഇത്തരം പ്രദേശങ്ങളിലേയ്ക്ക് പാമ്പുകൾ കയറാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ തന്നെ, തണുപ്പുള്ള കാലാവസ്ഥയാണെങ്കിൽ നല്ല ചൂട് കിട്ടുന്ന സ്ഥലത്തേയ്ക്ക് പാമ്പുകൾ ഇഴഞ്ഞുവരാം.
കാട്
വീടിനോട് ചേർന്ന് പൂന്തോട്ടവും പറമ്പും നിലനിർത്തുന്ന നിരവധി വീടുകളുണ്ട്. എന്നാൽ, ഇവ വൃത്തിയിൽ കൊണ്ടുനടന്നില്ലെങ്കിൽ, പ്രത്യേകിച്ച്, കാടുവെട്ടി, പുല്ല് കളഞ്ഞ് വൃത്തിയാക്കി വെച്ചില്ലെങ്കിൽ പാമ്പുകൾ പെരുകാനും, ഇവ വീട്ടിലേയ്ക്ക് കയറാനും സാധ്യത കൂടുതലാണ്.
മരങ്ങൾ
വീടിനോട് ചേർന്ന് മരങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം. അതിലൂടെ പാമ്പുകൾ വീട്ടിലേയ്ക്ക് കയറാം. അതുപോലെ, വീടിന്റെ ചുമരിലേയ്ക്ക് വള്ളിച്ചെടികൾ പടർത്തുന്നത് പാമ്പ് വരാൻ കാരണമാണ്. ഇന്ന് ടെറസിൽ ഷീറ്റ് ഇടുന്നവർ ഉണ്ട്. ഈ ഷീറ്റിലേയ്ക്ക് പാമ്പ് കയറാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











