Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
നിറം, മണം, ഭാരം നല്ല പഴുത്ത ഷമാം വേണമെങ്കില്‍ ഇതെല്ലാം ഒരുപോലെ ശ്രദ്ധിക്കാം
വേനല്‍ക്കാലം ശക്തിപ്രാപിച്ച് കൊണ്ടിരിക്കുകയാണ്, ഇടക്ക് ഒരു മഴ വരുന്നുണ്ടെങ്കിലും ചൂടിനെ ശമിപ്പിക്കാന്‍ ഈ മഴക്കൊന്നും സാധിക്കുന്നില്ല എന്നതാണ് സത്യം. എന്നാല്‍ ചൂടിനെ പ്രതിരോധിക്കാന്‍ ഭക്ഷണവും വെള്ളവും തന്നെയാണ് പലരും ആശ്രയിക്കുന്നത്. ധാരാളം വെള്ളം കുടിക്കുക, ആരോഗ്യപ്രദമായ ഭക്ഷണങ്ങള്‍ കഴിക്കുക, പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക തുടങ്ങിയവയാണ് വേനലിനെ പ്രതിരോധിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍. തണ്ണിമത്തന്, ഷമാം അഥവാ തൈക്കുമ്പളം, കക്കിരിക്ക എന്നിവയെല്ലാം ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
എന്നാല്‍ ഇതില്‍ ഷമാം അഥവാ തൈക്കുമ്പളം തിരഞ്ഞെടുക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇവ ആരോഗ്യത്തിന്റെ കാര്യത്തില്‍ മുന്നിലാണെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ പണം നഷ്ടമാവും എന്നത് മാത്രമാണ് സത്യം. പലപ്പോഴും പഴുത്ത ഷമാം അല്ല നിങ്ങള്‍ തിരഞ്ഞെടുക്കുന്നത് എങ്കില്‍ അത് പണം നഷ്ടമാക്കും എന്നതില്‍ സംശയം വേണ്ട. എന്നാല്‍ എങ്ങനെ പഴുത്ത ഷമാം തിരഞ്ഞെടുക്കാം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതിന് പക്ഷേ ചില പൊടിക്കൈകള്‍ ശ്രദ്ധിച്ചാല്‍ നല്ല മധുരമുള്ള പഴുത്ത ഷമാം തിരഞ്ഞെടുക്കാം.

നിറം പരിശോധിക്കുക
നിങ്ങള്‍ ഷമാം വാങ്ങിക്കുമ്പോള്‍ അതിന്റെ നിറം ഒന്ന് ശ്രദ്ധിക്കണം. ഏത് പഴവും വാങ്ങുമ്പോള്‍ നിറം നോക്കിയാണ് പലപ്പോഴും പഴുത്തതാണോ പച്ചയാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കുന്നത്. മഞ്ഞ നിറം കൂടുതലെങഅകില് ഒന്നും നോക്കേണ്ട, വാങ്ങിക്കാം. മാത്രമല്ല പഴത്തിന് പുറത്ത് മറ്റ് വിള്ളലുകളോ പാടുകളോ ഒന്നും ഇല്ലെങ്കില്‍ അത് സൂചിപ്പിക്കുന്നത് തന്നെ നല്ല പഴുത്ത ഷമാം ആണ് എന്നതാണ്. അതുകൊണ്ട് ഇന്‍ ഷമാം വാങ്ങിക്കുമ്പോള്‍ നിറം അല്പം ശ്രദ്ധിക്കണം.
ഞെട്ട് ശ്രദ്ധിക്കാം
ഷമാം പഴുത്തതാണോ പച്ചയാണോ എന്ന് തിരിച്ചറിയുന്നതിന് വേണ്ടി അതിന്റെ ഞെട്ട് ഒന്ന് ശ്രദ്ധിക്കേണ്ടതാണ്. കാരണം ഞെട്ട് പഴത്തില്‍ തന്നെ ഉറച്ച് നില്ക്കുന്ന അവസ്ഥയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് പഴം പഴുത്തതല്ല എന്നാണ്. ഞെട്ട് വേര്‍പെട്ട് പോരുന്ന അവസ്ഥയിലോ അല്ലെങ്കില്‍ ഞെട്ട് ഇല്ലെങ്കിലോ അത് സൂചിപ്പിക്കുന്നത് നല്ല പഴുത്ത ഷമാം തിരഞ്ഞെടുക്കാം എന്നതാണ്. എന്നാല്‍ വേഗത്തില്‍ മുറിച്ച് മാറ്റിയ ഷമാമിന്റെ ഞെട്ടിന്റെ കഷ്ണം അവിടെ തന്നെ ഉണ്ടായിരിക്കും. പക്ഷേ അത് വൃത്താകൃതിയിലും മിനുസമുള്ളതുമാണെങ്കില് ധൈര്യമായി അതെടുക്കാം.

മണം പ്രധാനപ്പെട്ടത്
മാങ്ങയെല്ലാം നല്ലതുപോലെ പഴുത്ത് കഴിഞ്ഞാല്‍ മണം എന്നത് ഒരു പ്രധാന ഘടകം തന്നെയാണ്. അതുപോലെ തന്നെ എല്ലാ പഴങ്ങള്‍ക്കും പഴുത്ത് കഴിഞ്ഞാല്‍ ഒരു പ്രത്യേക മണമുണ്ടാവും. അതുപോലെ തന്നെയാണ് ഷമാമിന്റെ കാര്യത്തിലും. അതിന് വേണ്ടി നിങ്ങള്‍ തിരഞ്ഞെടുക്കുന്ന പഴത്തിന്റെ അടിഭാഗം അതായത് പുഷ്പങ്ങള്‍ ഉണ്ടാവുന്ന ഭാഗത്ത് ഒന്ന് മണത്ത് നോക്കൂ. ഇത് നിങ്ങള്‍ക്ക് നല്ല സുഗന്ധം നല്കുന്നതോ അല്ലെങ്കില്‍ മധുര മണമോ എങ്കില്‍ അത് സൂചിപ്പിക്കുന്നത് പഴുത്ത ഷമാം ആണെന്ന് തന്നെയാണ്.
തട്ടി നോക്കാം
ശബ്ദം കൊണ്ട് ഷമാം പഴുത്തതാണോ അല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും. പക്ഷേ അതിന് അല്പം പരിചയ സമ്പന്നത കൂടി വേണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. നിങ്ങള്‍ കൈവിരലുകള്‍ കൊണ്ട് ഷമാമിന് മുകളില്‍ ഒന്ന് തട്ടി നോക്കുക. എന്നാല്‍ കട്ടിയോടേയും അധികം ശബ്ദമില്ലാത്തതുമായ പഴമാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ തിരഞ്ഞെടുത്ത ഷമാം പഴുത്തതാണ് എന്നതാണ്. എന്നാല്‍ പൊള്ളയായ ശബ്ദമെങ്കില്‍ പൈസ പോവും എന്ന് മനസ്സിലാക്കി ബുദ്ധിപൂര്‍വ്വം പിന്മാറുക.

ഭാരം പരിശോധിക്കുക
മ്സ്ക്മെലണ് അഥവാ ഷമാം പഴുത്തതാണെങ്കില്‍ അതിന്റെ ഭാരത്തില്‍ നിന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. പഴുത്തതാണെങ്കില്‍ ഇതില്‍ പള്‍പ്പ് കൂടുതലുള്ളതിനാല്‍ നല്ല കനം അനുഭവപ്െടുന്നു. എന്നാല്‍ ഭാരക്കുറവെങ്കില് ഇത് പഴുത്തിട്ടില്ല എന്നതാണ് സൂചിപ്പിക്കുന്നത്. മുകളില്‍ പറഞ്ഞ ഇത്രയും കാര്യങ്ങള്‍ ഷമാം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. അതുകൊണ്ട് എപ്പോഴും നിങ്ങളുടെ പോക്കറ്റ് കാലിയാവാതെ ഇരിക്കുന്നു.
സൂക്ഷിക്കേണ്ടത് ഇപ്രകാരം
ഇനി നിങ്ങള്‍ തിരഞ്ഞെടുത്ത ഷമാം പഴുത്തില്ലെന്നിരിക്കട്ടെ അത് പഴുപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം എന്ന് പറയുന്നത് ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കാതെ 2-3 ദിവസം പുറത്ത് സൂക്ഷിക്കുക എന്നതാണ്. എന്നാല്‍ നല്ലതുപോലെ പഴുത്തതാണെങ്കില്‍ നാല് ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാവുന്നതാണ്. കൂടാതെ മുറിച്ചതാണെങ്കില്‍ നല്ലതുപോലെ പ്ലാസ്റ്റിക് റാപ്പ് ചെയ്ത് വേണം സൂക്ഷിക്കാന്‍. വേനല്‍ക്കാലത്ത് എന്തുകൊണ്ടും ഉപയോഗിക്കാവുന്നതാണ് ഷമാം എന്നതില്‍ സംശയം വേണ്ട..



Click it and Unblock the Notifications