Latest Updates
-
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ
പഴം ദിവസങ്ങളോളം കേടാകാതിരിക്കും, കറുത്ത കുത്തുകളും വരില്ല: ഇതാണ് മാര്‍ഗ്ഗം
പലപ്പോഴും കടയില്‍ നിന്ന് വാങ്ങി അടുത്ത ദിവസമാവുമ്പോഴേക്ക് പഴത്തില്‍ കറുത്ത കുത്തുകള്‍ കാണുകയും അത് ചീഞ്ഞ അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. എത്രയൊക്കെ ഫ്രഷ് പഴമാണെങ്കിലും ഇത് തന്നെയായിരിക്കും മിക്കപ്പോഴും അവസ്ഥ. എന്നാല്‍ ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ തുടക്കത്തിലേ ശ്രദ്ധിക്കാം. മാത്രമല്ല ഈ അടുക്കള പൊടിക്കൈകള്‍ നിങ്ങളുടെ പഴം കൂടുതല്‍ ദിവസം ഫ്രഷ് ആയി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
പല വീടുകളിലും വാഴപ്പഴം ഒരു പ്രധാന ഭക്ഷണമാണ് എന്ന് നമുക്കറിയാം. എന്നാല്‍ അത് ശരിയായ രീതിയില്‍ അല്ല സൂക്ഷിക്കുന്നത് എന്നുണ്ടെങ്കില്‍ പലപ്പോഴും പെട്ടെന്ന് തന്നെ ചീത്തയായി പോവുന്നു. മുറിയിലെ താപനിലയില്‍ ശരിയായ രീതിയില്‍ സൂക്ഷിക്കുന്നത് അതിന്റെ പുതുമ നിലനിര്‍ത്തിക്കൊണ്ട് തന്നെ സൂക്ഷിക്കാവുന്നതാണ്. ഇത് എപ്രകാരം ചെയ്യാം എന്ന് നോക്കാം.

ശരിയായ വാഴപ്പഴം തിരഞ്ഞെടുക്കുക
ആദ്യത്തെ കാര്യം വാഴപ്പഴം തിരഞ്ഞെടുക്കുന്നത് തന്നെയാണ്. എപ്പോഴും ശരിയായ വാഴപ്പഴം തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കുക. അതിനായി ഉറച്ചതും തണ്ടില്‍ അല്പം പച്ചനിറമുള്ളതുമായ വാഴപ്പഴങ്ങള്‍ തിരഞ്ഞെടുക്കുക. ഇത് വീട്ടില്‍ തന്നെ ക്രമേണ പഴുക്കുന്നു. മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള ചതവുകളോ മൃദുവായ പാടുകളോ ഉള്ളവ ഒഴിവാക്കുക, കാരണം അവ വേഗത്തില്‍ കേടാകും. തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ആദ്യഘട്ടം കഴിഞ്ഞു.
വേര്‍തിരിച്ച് സൂക്ഷിക്കുക
വീട്ടിലെത്തിക്കഴിഞ്ഞാല്‍, പഴം സൂക്ഷിക്കുന്ന രീതിയിലും ശ്രദ്ധ വേണം. അതിനായി ഓരോ വാഴപ്പഴവും കുലയില്‍ നിന്ന് വേര്‍തിരിക്കുക. ഇത് പഴുക്കുന്നത് മന്ദഗതിയിലാക്കുന്നു. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത ഒരു കൗണ്ടര്ടോപ്പിലോ പഴങ്ങളുടെ പാത്രത്തിലോ വയ്ക്കുക. ഇത് പഴങ്ങള്‍ പതുക്കെ പഴുക്കുന്നതിന് മാത്രമേ കാരണമാകൂ. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെച്ചതിന് ശേഷം മാത്രം പഴങ്ങള്‍ വാങ്ങിക്കുക.
ഈര്‍പ്പം ഒഴിവാക്കുക
ഒരു തരത്തിലും ഈര്‍പ്പം തട്ടാത്ത രീതിയില്‍ വേണം പഴം സൂക്ഷിക്കാന്‍. കാരണം വളരെ എളുപ്പത്തില്‍ ചീത്തയാവുന്ന ഒന്നാണ് പഴം എന്നത് കൊണ്ട് തന്നെ ഈര്‍പ്പം കൂടി തട്ടിയാല്‍ അത് കൂടുതല്‍ ചീഞ്ഞ് പോവുന്നതിന് മാത്രമേ സഹായിക്കൂ. അതുകൊണ്ട് തന്നെ പഴം നനഞ്ഞിട്ടുണ്ടെങ്കില് വളരെ പെട്ടെന്ന് തന്നെ ഉണക്കി സൂക്ഷിക്കുക. ഇത് കറുത്ത കുത്തുകളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇനി അഥവാ നനഞ്ഞ പഴങ്ങളാണെങ്കില്‍ നിര്‍ബന്ധമായും തുടച്ച് വൃത്തിയാക്കി സൂക്ഷിക്കണം.
ബനാന ഹാംഗറുകള്‍ ഉപയോഗിക്കുക
പഴങ്ങള്‍ സൂക്ഷിക്കാന്‍ ഒരു വാഴപ്പഴ ഹാംഗര്‍ ഉപയോഗിക്കുന്നത് പരിഗണിക്കുക. തൂക്കിയിടുന്നത് ചതവ് തടയുകയും പഴങ്ങള്‍ക്ക് ചുറ്റും വായുസഞ്ചാരം അനുവദിക്കുകയും അതുവഴി കൂടുതല്‍ നേരം പുതുമ നിലനിര്‍ത്തുകയും ചെയ്യും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പഴങ്ങള്‍ പെട്ടെന്ന് കേടാവാതെ സൂക്ഷിക്കും. ദീര്‍ഘകാലം ഉപയോഗിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുകയും ചെയ്യും.
തണ്ടുകള്‍ പൊതിയുക
വാഴത്തണ്ടുകള്‍ പ്ലാസ്റ്റിക് റാപ്പില്‍ പൊതിയുന്നത് എഥിലീന്‍ വാതക ഉത്പാദനം മന്ദഗതിയിലാക്കും, ഇത് പഴുക്കുന്നത് വേഗത്തിലാക്കും. ഇത് വഴി നിങ്ങള്‍ക്ക് പഴം കൂടുതല്‍ കാലം ഫ്രഷ് ആയിതന്നെ സൂക്ഷിക്കാം, മാത്രമല്ല പലരും ചെയ്യുന്ന ഒരു തെറ്റാണ് വാഴപ്പഴം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത്. ഇത് തൊലി കറുക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ. പഴത്തിന് യാതൊരു മാറ്റവും സംഭവിക്കുകയില്ല. എപ്പോഴും മുറിയിലെ താപനിലയില്‍ പഴം സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
