Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
രണ്ടല്ല, മൂന്ന് മാസം വരെ നില്ക്കും അടുക്കളയില്‍ ഗ്യാസ്, പക്ഷേ 5 കാര്യങ്ങള്‍ ശ്രദ്ധിക്കണം
പലപ്പോഴും ഗ്യാസ് വേഗം തീരുന്നു എന്ന പരാതി അടുക്കളയില്‍ ജോലി ചെയ്യുന്ന മിക്കവരും പറഞ്ഞ് കേള്‍ക്കുന്നതാണ്. പലപ്പോഴും മാസത്തില്‍ രണ്ട് തവണയെല്ലാം ഗ്യാസിനായി പണം മുടക്കുന്നു എന്നത് പലര്‍ക്കും സഹിക്കാന്‍ പറ്റാത്തതാണ്. ജീവിതചിലവ് വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന ഇത്തരം സാഹചര്യത്തില്‍ നാം ആലോചിക്കേണ്ടതും എങ്ങനെ അത് കുറക്കാം എന്നതിനെപ്പറ്റിയാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ മുന്‍പന്തിയിലാണ് കുക്കിംഗ് ഗ്യാസിന്റെ കാര്യം. കാരണം വിലവര്‍ദ്ധന സാധാരണക്കാരന്റെ നടുവൊടിക്കുമ്പോള്‍ നമുക്ക് ലാഭിക്കാന്‍ കഴിയുന്നിടത്തെല്ലാം ലാഭിക്കുക എന്നതാണ് ആദ്യത്തെ കാര്യം.
അടുക്കള ജോലി എളുപ്പത്തിലാക്കുന്ന ഗ്യാസിന്റെ ഉപയോഗം ഇനി അല്പം കൂടി കരുതലോടെയാവാം. ഒരു മാസം വരെ നില്ക്കുന്ന ഗ്യാസ് ഇനി നമുക്ക് 2-3 മാസത്തേക്ക് ഒന്ന് നീട്ടി നോക്കിയാലോ? അതിന് നിങ്ങളെ സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. അടുക്കള ജോലി ഇഷ്ടമുള്ളവര്‍ക്ക് വീട്ട് ചിലവിന് പണം ചിലവാക്കുന്നവര്‍ക്കും എല്ലാം ഇനി ഇതൊരു നല്ല തന്ത്രമാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മുഴുവന്‍ നാളവും മൂടുക
നിങ്ങള്‍ ഒരു പാത്രം സ്റ്റൗവ്വില്‍ വെക്കുകയാണെങ്കില്‍ എപ്പോഴും അത് കൃത്യമായി വെക്കുന്നതിന് ശ്രദ്ധിക്കണം. അതിനായി മുഴുവന്‍ നാളവും മൂടുന്ന തരത്തില്‍ വേണം പാത്രം വെക്കുന്നതിന്. നിങ്ങള്‍ തീ കത്തുന്ന തരത്തിലേക്ക് മുഴുവന്‍ പാത്രവും വെക്കുന്നില്ലെങ്കില്‍ അത് നിങ്ങളുടെ പാചകത്തേയും ഗ്യാസിന്റെ ഉപയോഗത്തേയും എല്ലാം മോശമായി ബാധിക്കുന്നു. പലപ്പോഴും ചെറിയ പാത്രമാണ് വെക്കുന്നതെങ്കില്‍ പോലും അതിനനുസരിച്ച് ഫ്ളെയിം വെക്കുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും വേഗത്തില്‍ തിളപ്പിക്കാം എന്ന് വിചാരിച്ച് വേഗത്തില്‍ തീ കൂട്ടി വെക്കരുത്. അത് ഗ്യാസ് വേഗം തീരുന്നതിന് മാത്രമേ കാരണമാകൂ.
തീയുടെ നിറം
നിങ്ങളുടെ ബര്‍ണര്‍ കത്തുന്നത് നീല നിറത്തിലല്ല എന്നുണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ഗ്യാസ് ഉപയോഗമില്ലാതെ പാഴായി പോവുന്നു എന്നതാണ്. തീയുടെ നിറം ചുവപ്പ്, ഓറഞ്ച് അല്ലെങ്കില്‍ മഞ്ഞ നിറങ്ങളാണെങ്കില്‍, ഒന്നോ രണ്ടോ ദിവസം ബര്‍ണര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വൃത്തിയാക്കണം. എന്നിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ബര്‍ണര്‍ മാറ്റുന്നതാണ് നല്ലത്. അതോടൊപ്പം തന്നെ നിങ്ങളുടെ സിലിണ്ടറിന്റെ പൈപ്പും പഴയതാണെങ്കില്‍ മാറ്റണം. എല്ലാ മാസവും ഇതിന് വേണ്ടി പണം പാഴാക്കേണ്ടതില്ല. വാങ്ങുമ്പോള്‍ അത്രയും ഗുണനിലവാരമുള്ളവ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കണം.
കാര്യക്ഷമമായ പാചകം
കാര്യക്ഷമമായ പാചകമാണ് ആവശ്യമുള്ളത്. നിങ്ങളുടെ പാചക രീതികള്‍ അല്പം മാറ്റി പാകം ചെയ്യുന്നത് നല്ലതാണ്. കാരണം എളുപ്പത്തില്‍ വേവുന്ന തരത്തില്‍ വേണം ഇവ പാചകം ചെയ്യുന്നതിന്. അതിനായി പച്ചക്കറികളും മാംസവും എല്ലാം ചെറിയ കഷ്ണങ്ങളായി മാത്രം വേവിക്കാന്‍ ശ്രദ്ധിക്കുക. അത് രുചിയും വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പാചകം ചെയ്യുന്ന രീതി മുതല്‍ തന്നെ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ പണം സേവ് ചെയ്യുന്നതിനും ഗ്യാസ് കൂടുതല്‍ കാലം നിലനില്ക്കുന്നതിനും സാധിക്കുന്നു.
അടപ്പ് ഉപയോഗിക്കുക
ഗ്യാസ് ഉപയോഗിക്കുമ്പോള്‍ എപ്പോഴും പാചകം ചെയ്യുന്നതിനായി അടപ്പ് ഉപയോഗിക്കാവുന്നതാണ്. ഇത് ഭക്ഷണം വളരെ പെട്ടെന്ന് തന്നെ വേവുന്നതിനും ഗ്യാസും പണവും ലാഭിക്കുന്നതിനും സാധിക്കുന്നു. കാരണം പാത്രം വെച്ച് അടക്കുന്നതിലൂടെ അത് പലപ്പോഴും ചൂടും നീരാവിയും പാത്രത്തിനുള്ളില്‍ തന്നെ തങ്ങി നില്‍ക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തീയ്യില്‍ നിന്ന് മാത്രമല്ല അടപ്പില്‍ നിന്നുള്ള നീരാവിയില്‍ നിന്നും ഭക്ഷണം പെട്ടെന്ന് പാകമാവുന്നു.
ഭക്ഷണത്തിന്റെ അളവ്
നിങ്ങള്‍ തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ അളവ് വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും കൂടുതല്‍ പാകം ചെയ്യുന്നതിന് കൂടുതല്‍ സമയവും ഗ്യാസും ചിലവാകും. എന്നാല്‍ മുകളില്‍ പറഞ്ഞതു പോലെ കാര്യങ്ങള്‍ നോക്കി ആവശ്യത്തിന് അളവിന് പാകം ചെയ്യുകയാണെങ്കില്‍ ഒരു കാരണവശാലും ഗ്യാസ് അധികമായി ചിലവാകുകയു ഇല്ല. എന്ന് മാത്രമല്ല പണം ലാഭിക്കുകയും ചെയ്യാവുന്നതാണ്. രണ്ട് മൂന്ന് ദിവസത്തിലൊരിക്കല്‍ എങ്കിലും ഗ്രേവി തയ്യാറാക്കാന്‍ ശ്രമിക്കാം. കൂടാതെ ആരോഗ്യകരമായ പച്ചക്കറികളും ഉപയോഗിക്കാം. ഇതെല്ലാം പണവും സമയവും ലാഭിക്കും എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications