Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നനഞ്ഞ വസ്ത്രങ്ങളില് നിന്നുള്ള ദുര്ഗന്ധത്തിന് എന്നന്നേക്കും പരിഹാരം
മഴ നിര്ത്താതെ പെയ്യുകയാണ്, അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങളില് ഒന്നാണ് തുണി നല്ലതുപോലെ ഉണങ്ങാത്തതും. അതുമൂലം ദുര്ഗന്ധം വിട്ടുമാറാത്തതും. എന്നാല് ഇനി ഈ പ്രശ്നങ്ങളില് നിന്ന് പരിഹാരം കാണാന് ചില പൊടിക്കൈകള് നമുക്ക് വീട്ടില് പ്രയോഗിക്കാം. അതില് നിന്ന് പാര്ശ്വഫലങ്ങളൊന്നും ഉണ്ടാവില്ല എന്നതാണ് ഏറ്റവും വലിയ കാര്യം. പ്രകൃതിദത്ത പരിഹാരമാണ് എന്നത് കൊണ്ട് തന്നെ ധൈര്യമായി ഉപയോഗിക്കുകയും ചെയ്യാം.
ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് വിനാഗിരി. പലപ്പോഴും അതിനോടൊപ്പം ബേക്കിംഗ് സോഡയും കൂടി ചേരുമ്പോള് ഗുണങ്ങള് ഇരട്ടിയാവുന്നു. വസ്ത്രങ്ങളിലെ മോശം ഗന്ധത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നവയുടെ കൂട്ടത്തില് ഇവ എപ്പോഴും മുന്പന്തിയില് തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. എപ്രകാരം ഇവ ഉപയോഗിക്കണം എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും നോക്കാം.

വിനാഗിരിയും ബേക്കിംഗ് സോഡയും
വിനാഗിരിയും ബേക്കിംഗ് സോഡയും നനഞ്ഞ വസ്ത്രങ്ങളില് നിന്ന് അസുഖകരമായ ഗന്ധം നീക്കം ചെയ്യാന് സഹായിക്കുന്ന പരിഹാരമാര്ഗ്ഗങ്ങളാണ്. ഈ പ്രകൃതിദത്ത പരിഹാരങ്ങള് ഫലപ്രദമാണ് മാത്രമല്ല പരിസ്ഥിതി സൗഹൃദവുമാണ്. പലരും ഇത് സ്ഥിരമായി ഉപയോഗിച്ച് വിജയിച്ചിട്ടുമുണ്ട്.
വിനാഗിരി ഉപയോഗിച്ച്
വെളുത്ത വിനാഗിരി അതിന്റെ ഡിയോഡറൈസിംഗ് ഗുണങ്ങള്ക്ക് പേരുകേട്ടതാണ്. ഇത് ഉപയോഗിക്കുന്നതിന് വേണ്ടി വസ്ത്രങ്ങള് കഴുകുന്ന സമയത്ത് ഒരു കപ്പ് വൈറ്റ് വിനാഗിരി വാഷിംഗ് മെഷീനില് ചേര്ക്കുക. ഇത് ദുര്ഗന്ധം ഇല്ലാതാക്കാനും വസ്ത്രങ്ങള്ക്ക് പുതിയ മണം നല്കാനും സഹായിക്കുന്നു. ദുര്ഗന്ധത്തെ ചെറുക്കുന്നതിനുള്ള ലളിതവും എന്നാല് ഫലപ്രദവുമായ മാര്ഗ്ഗമാണിത്.
ബേക്കിംഗ് സോഡ പരിഹാരം
ദുര്ഗന്ധത്തെ പൂര്ണമായും ഇല്ലാതാക്കാന് സഹായിക്കുന്ന ഏറ്റവും ശക്തിയേറിയ ഒരു പരിഹാരമാണ് ബേക്കിംഗ് സോഡ. അലക്കാന് ആരംഭിക്കുന്നതിന് മുമ്പ് അര കപ്പ് ബേക്കിംഗ് സോഡ നേരിട്ട് വാഷിംഗ് മെഷീന് ഡ്രമ്മിലേക്ക് വിതറുക. ദുര്ഗന്ധം ആഗിരണം ചെയ്യുകയും അതിനെ നിര്വീര്യമാക്കുകയും ചെയ്തുകൊണ്ട് ഇത് പ്രവര്ത്തിക്കുന്നു, നിങ്ങളുടെ വസ്ത്രങ്ങള് വൃത്തിയായി കഴുകിയെടുക്കുന്നതിനും സാധിക്കും.
രണ്ടും സംയോജിപ്പിച്ച് ഉപയോഗിക്കാം
ദുര്ഗന്ധത്തിന്, വിനാഗിരിയും ബേക്കിംഗ് സോഡയും സംയോജിപ്പിക്കുന്നത് കൂടുതല് ഫലപ്രദമാണ്. കഴുകുന്ന സമയത്ത് അര കപ്പ് ബേക്കിംഗ് സോഡ ചേര്ത്ത് അലക്കാന് ആരംഭിക്കാം. തുടര്ന്ന് കഴുകുന്നതിനിടയ്ക്ക് ഒരു കപ്പ് വിനാഗിരി ചേര്ക്കുക. ഈ കോമ്പിനേഷന് ഡിയോഡറൈസിംഗ് പ്രഭാവം വര്ദ്ധിപ്പിക്കുന്നു.
മറ്റ് പരിഹാരങ്ങള്
വാഷിംഗ് മെഷീന് ഓവര്ലോഡ് ചെയ്യുന്നത് ഒഴിവാക്കുക, കാരണം അത് ശരിയായി വസ്ത്രങ്ങള് വൃത്തിയാക്കുന്നത് തടയും. പൂപ്പല് വളര്ച്ച തടയാന് വസ്ത്രങ്ങള് കഴുകിയ ശേഷം ഉടനടി ഉണക്കുന്നത് ഉറപ്പാക്കുക. വാഷിംഗ് മെഷീന്റെ കാര്യക്ഷമത നിലനിര്ത്താനും ദുര്ഗന്ധം വമിക്കുന്നത് തടയാനും പതിവായി വൃത്തിയാക്കുക. ഈ പ്രകൃതിദത്ത പരിഹാരങ്ങള് രാസവസ്തുക്കള് അടങ്ങിയ ഉല്പ്പന്നങ്ങളെ ആശ്രയിക്കാതെ നിങ്ങളുടെ അലക്കല് സുഗന്ധപൂരിതമാക്കി നിലനിര്ത്താനുള്ള എളുപ്പവഴി വാഗ്ദാനം ചെയ്യുന്നു.



Click it and Unblock the Notifications
