Latest Updates
-
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം
രണ്ട് പച്ചമാങ്ങ കൊണ്ട് രണ്ടേ രണ്ട് ചേരുവയില്‍ കിടിലനൊരു ഐറ്റം, ഇതാര്‍ക്കും ഇഷ്ടപ്പെടും രുചി
Pacha Manga Sweet Roll Recipe: പച്ചമാങ്ങകളുടെയും പഴുത്ത മാങ്ങകളുടെയും കാലമാണിത്. പഴുത്ത മാങ്ങകള്‍ കൊണ്ടുള്ള നിരവധി വിഭവങ്ങള്‍ എല്ലാവര്‍ക്കുമറിയുമായിരിക്കും. അതുപോലെ തന്നെ പച്ചമാങ്ങ കൊണ്ടും പല വിഭവങ്ങളും തയ്യാറാക്കാം. പച്ചമാങ്ങ പുളിക്ക് പകരം കറികളില്‍ ചേര്‍ക്കാറുണ്ട്. പച്ചമാങ്ങ മാത്രമായി കറിയും, പച്ചമാങ്ങ ചമ്മന്തിയും പച്ചടിയും ഉപ്പിലിട്ടതും, തുറമാങ്ങയുമെല്ലാം പഴമയുടെ രുചികളാണെങ്കില്‍ പച്ചമാങ്ങ ജ്യൂസ്, പുഡ്ഡിംഗ്, മിഠായി എന്നിങ്ങനെ പുതിയ ചില വിഭവങ്ങളും ഇന്ന് ആളുകള്‍ പരീക്ഷിക്കുന്നുണ്ട്. അങ്ങനെ പച്ചമാങ്ങ കൊണ്ടുള്ള രണ്ട്ു പുതിയ രുചികള്‍ പരിചയപ്പെടാം.

പച്ചമാങ്ങ സ്വീറ്റ് റോള്‍
രണ്ട് വലിയ മാങ്ങയാണ് ഇതിന് വേണ്ടത്. പച്ചമാങ്ങ കഴുകി തൊലി കളയുക. ഇത് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ശേഷം അരക്കപ്പ് വെള്ളം ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. ഇടയ്‌ക്കൊന്ന് ഇളക്കിക്കൊടുക്കണം. വെള്ളം വറ്റിയെങ്കില്‍ വീണ്ടും ഒഴിച്ചുകൊടുക്കണം.പക്ഷേ വെള്ളം കൂടിപ്പോകരുത് മാങ്ങ മുക്കാല്‍ഭാഗം വേവായി നന്നായി വെന്തുവരണം. തവി കൊണ്ട് ഉടച്ച് ഗ്രേവി കട്ടിയാക്കിയെടുക്കണം. ഇനി ഈ മിശ്രിതം ഇഴ വലുതായ അരിപ്പയില്‍ ചേര്‍ത്ത് നന്നായി അരിച്ചെടുക്കണം. കാരണം അതിന്റെ പള്‍പ്പ് മാത്രമേ ഈ വിഭവത്തിന് ആവശ്യമുള്ളു.
ഇനി പച്ചമാങ്ങ പള്‍പ്പിലേക്ക് ഒരുകപ്പ് പഞ്ചസാര ചേര്‍ത്ത് അടുപ്പില്‍ വെക്കുക. പഞ്ചസാര അലിഞ്ഞ് പള്‍പ്പ് വെന്ത് കുറുകിവരണം. മീഡിയം ഫ്‌ളെയിമില്‍ വേണം ഇത് കുറുക്കിയെടുക്കണം. പള്‍പ്പിലെ വെള്ളം വറ്റി തിള വരുമ്പോള്‍ അതിലേക്ക് കുറച്ച് കുരുമുളകുപൊടിയും ഉണക്കമുളക് ചതച്ചതും ചേര്‍ത്തുകൊടുക്കുക. മധുരവും എരിവും പാകമനുസരിച്ച് ചേര്‍ക്കാം. ഇതിന് പച്ചനിറം വേണമെങ്കില്‍ എഡിബിള്‍ കളര്‍ മൂന്നോ നാലോ തുള്ളി ഉറ്റിച്ച് നന്നായി ഇളക്കിക്കൊടുക്കണം. ജെല്ലിപാകത്തില്‍ മാങ്ങ പള്‍പ്പ് വെന്താല്‍ തീ ഓഫ് ചെയ്യാം.
ഇനി കുറച്ച് സ്റ്റീല്‍ പാത്രങ്ങള്‍ എടുത്ത് എണ്ണ തടവിഅതില്‍ മുഴുവനായി എണ്ണ തടവിക്കൊടുക്കുക. ഇനി ഓരോ പാത്രത്തിലേക്കും ഓരോ തവി മാങ്ങ പള്‍പ്പ് മിശ്രിതം ഒഴിച്ച് പാത്രം വട്ടത്തില്‍ ചരിച്ചുകൊടുത്ത് പാത്രം മുഴുവനായി മാങ്ങ പള്‍പ്പ് പരത്തിയെടുക്കുക. അധികം കനം വേണ്ട. നന്നായി വെയിലോ ചൂടോ ഉള്ള സ്ഥലത്ത് ഇത് ഒന്നരമണിക്കൂറോളം വെച്ചാല്‍ സെറ്റായി കിട്ടും. നന്നായി സെറ്റായാല്‍ പാത്രത്തില്‍ നിന്നും ഇത് ഒന്നായി വിട്ടുവരും. അങ്ങനെ ആയാല്‍ മുറിച്ച് റോള്‍ ആക്കിയെടുക്കാം. പച്ചമാങ്ങ സ്വീറ്റ് റോള്‍ റെഡിയായി.
പച്ചമാങ്ങ പുഡ്ഡിംഗ്
പച്ചമാങ്ങ കൊണ്ട് വളരെ വ്യത്യസ്തമായി, പക്ഷേ സിംപിളായി പുഡ്ഡിംഗും തയ്യാറാക്കാം. അതിന് മുമ്പത്തേപ്പോലെ രണ്ട് പാച്ചമാങ്ങ തൊലി കളഞ്ഞ് വളരെ ചെറുതായി കുനുകുനെ അരിഞ്ഞെടുക്കുക. അത് നന്നായി കഴുകി അതിലേക്ക് ഒന്നരക്കപ്പ് വെള്ളം കൂടി ചേര്‍ത്ത് അടുപ്പില്‍ വെച്ച് അടച്ച് നന്നായി വേവിക്കുക. മുമ്പത്തെ പോലെ തന്നെ നന്നായി വേവണം. ഇടക്കിടയ്ക്ക് അടപ്പ് തുറന്ന് ഇളക്കിയെടുക്കണം. വെള്ളം പോരെങ്കില്‍ കുറച്ചുകൂടി ഒഴിച്ചുകൊടുക്കാം. നന്നായി വെന്താല്‍ തവി എടുത്ത് അത് ഉടച്ചെടുക്കാം. അതിനുശേഷം തീ ഓഫാക്കാം. ഇനി മിക്‌സിയില്‍ തരിയില്ലാതെ നന്നായി അരച്ചെടുക്കുകയോ, ഇഴ വലുതായ അരിപ്പയില്‍ മുഴുവനായി അരിച്ചെടുക്കുകയോ ചെയ്യാം. ആ പള്‍പ്പിലേക്ക് മുക്കാല്‍ക്കപ്പ് പഞ്ചസാര കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം അടുപ്പില്‍ വെച്ച് കുറുക്കിയെടുക്കുക. നന്നായി കുറുകുമ്പോള്‍ തീ ഓഫ് ചെയ്യാം. ഇനി അരക്കപ്പ് കോണ്‍ഫ്്‌ളോറിലേക്ക് കുറച്ച് വെളളം ചേര്‍ത്ത് കട്ടിയില്‍ കലക്കിയെടുക്കുക. ഇത് കുറച്ചുകുറച്ചായി മാങ്ങ പള്‍പ്പിലേക്ക് ചേര്‍ക്കുക. ശേഷം ഒന്നുകൂടി അടുപ്പില്‍ വെച്ച് കുറുക്കിയെടുക്കുക. പിന്നീട് തീ ഓഫ് ചെയ്യുക.
ഇനി കേക്ക് ഉണ്ടാക്കുന്നത് പോലെയുള്ള ഒരു പാത്രത്തില്‍ നന്നായി എണ്ണ പുരട്ടി അതിലേക്ക് മാങ്ങ പള്‍പ്പ് ഒഴിക്കുക. ഇത് ഒന്ന് തണുത്തതിന് ശേഷം ഫ്രിഡ്ജില്‍ മൂന്ന് മണിക്കൂറോളം സെറ്റാകാന്‍ വെക്കുക. അതിനുശേഷം പുറത്തെടുത്ത് കഷ്ണങ്ങളാക്കി മുറിക്കുക. ഇത് പാല്‍പ്പൊടിയില്‍ മുക്കി കഴിച്ചാല്‍ കിടിലന്‍ രുചിയാണ്.
ഈ മാമ്പഴക്കാലത്ത് എല്ലാവരും ഈ രണ്ട് പച്ചമാങ്ങ വിഭവങ്ങള്‍ പരീക്ഷിച്ചുനോക്കൂ. കുട്ടികള്‍ക്ക് പ്രത്യേകിച്ച് ഇത് ഇഷ്ടമാകും.



Click it and Unblock the Notifications











