For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണുപ്പുകാലത്ത് നായകളെ പരിചരിക്കാം ഈ വഴികളിലൂടെ

|

നായകള്‍ വീട്ടുകാവലിനു മാത്രമാണെന്ന പഴയ ധാരണയൊക്കെ ഇന്നു മാറി. അവയെ ജീവനു തുല്യം സ്‌നേഹിക്കുകയും കരുതല്‍ നല്‍കുന്നവരുമാണ് ഇന്ന് പലരും. മിക്ക വീടുകളിലും ഒരു അംഗത്തെ പോലെയാണ് ഇന്ന് നായകള്‍. പലരും നല്ലൊരു ബിസിനസായും നായകളെ കാണുന്നു. മലയാളികളിലെ ഈ നായപ്രേമത്തിന്റെ ചുവടുപിടിച്ച് ഇന്ന് കേരളത്തിലുടനീളം കെന്നല്‍ ക്ലബ്ബുകളും വെറ്ററിനറി ക്ലിനിക്കുകളും ഉയര്‍ന്നുവന്നിട്ടുണ്ട്. അവയെ സ്‌നേഹത്തോടെ ശാസ്ത്രീയമായി വളര്‍ത്തുന്നതിനും ഭക്ഷണകാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലും മാറ്റം വന്നു. നായകളുടെ പരിപാലനം കൃത്യതയോടെ ചെയ്യേണ്ട ഒന്നാണ്. ജനിക്കുന്നതു മുതല്‍ തന്നെ അതിനു പരിചരണം വേണം. കാലാവസ്ഥയ്ക്കനുസരിച്ച് അവയിലെ മാറ്റങ്ങളും നാം തിരിച്ചറിയണം.

Most read: കുഞ്ഞിനെ ശരിയായി എടുക്കാം, ഈ വഴികള്‍ അറിയൂ

മിക്കവരിലും ഉള്ള ചിന്ത എന്തെന്നാല്‍ മൃഗങ്ങള്‍ക്ക് കാലാവസ്ഥയെ തരണം ചെയ്യാനുള്ള സിദ്ധി പ്രകൃതി അറിഞ്ഞുനല്‍കിയിട്ടുണ്ടെന്നാണ്. എന്നാല്‍ ഈ ധാരണ തികച്ചും തെറ്റാണ്. നായകളുടെ രോമക്കുപ്പായം ഒരു പരിധിക്കപ്പുറം കാലാവസ്ഥയില്‍ നിന്ന് അവയെ രക്ഷിക്കില്ല. നമ്മളെപോലെ തന്നെ പുറംകാലാവസ്ഥയിലെ മാറ്റങ്ങളിലെ ബുദ്ധിമുട്ട് അവയും അനുഭവിക്കുന്നുണ്ട്. അത്തരം ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞ് നാം സ്വയം തിരിച്ചറിഞ്ഞു വേണം നമ്മുടെ കൂട്ടുകാരനെ സംരക്ഷിക്കാന്‍. തണുപ്പുകാലം മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും കഠിനമായ കാലമാണ്. നമ്മുടെ വളര്‍ത്തുനായകളെ തണുപ്പില്‍ നിന്ന് സംരക്ഷിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ.

തണുപ്പില്‍ നിന്ന് രക്ഷിക്കാം

തണുപ്പില്‍ നിന്ന് രക്ഷിക്കാം

ചില നായകള്‍ക്ക് തടിച്ച ഇടതൂര്‍ന്ന രോമക്കുപ്പായം ദൈവം അറിഞ്ഞു നല്‍കിയിട്ടുണ്ട്. ഒരു പരിധിവരെ തണുപ്പിനെ ചെറുക്കാന്‍ ഇവയ്ക്കാകും. അമിതമായി മഞ്ഞുവീഴ്ചയുള്ള സ്ഥലങ്ങളില്‍ മാത്രമാണ് ഇത്തരം നായകള്‍ക്ക് പ്രശ്‌നം സൃഷ്ടിക്കുന്നത്. തൊലിയും രോമവുമൊക്കെ കുറവായ ചിലയിനം നായകളുണ്ട്. ചൂടിനെയും തണുപ്പിനെയും സ്വാഭാവികമായി തടുക്കുവാനുള്ള ശേഷി ഇവയ്ക്ക് കുറവാണ്. തണുപ്പുകാലത്ത് കാര്യമായ പരിചരണം ഇത്തരം നായകള്‍ക്ക് ആവശ്യമാണ്. ഇവയെ വീടിന് പുറത്ത് കൊണ്ടുപോകുന്നുണ്ടെങ്കില്‍ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങള്‍ ധരിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ചൂടായി കൂടൊരുക്കാം

ചൂടായി കൂടൊരുക്കാം

കൊടും തണുപ്പില്‍ മനുഷ്യരാരും വെറും തറയില്‍ കിടക്കാനാഗ്രഹിക്കില്ല. അതുപോലെ തന്നെയാണ് പട്ടികളുടെ കാര്യവും. നിങ്ങളുടെ കണ്‍മണിയായ നായയെ കൊടുംതണുപ്പില്‍ വെറും തറയില്‍ കിടത്തരുത്. ചൂടുള്ള പുതപ്പോ തുണിയോ ഇവയ്ക്ക് ആവശ്യമാണ്. അവയ്ക്ക് കൃത്യമായ താപനിലയില്‍ കൂടൊരുക്കുക. വീടിന് പുറത്താണ് നായകളെ കിടത്തുന്നതെങ്കില്‍ കൂട്ടില്‍ ഈര്‍പ്പം അകറ്റിനിര്‍ത്തിയ ചണച്ചാക്കുകളും ഗുണം ചെയ്യും.

സൂര്യപ്രകാശം കൊള്ളിക്കുക

സൂര്യപ്രകാശം കൊള്ളിക്കുക

തണുപ്പുകാലത്ത് നായകളെ കഴിവതും പുറത്തിറക്കുക. കൂട്ടിലുള്ളവയാണെങ്കില്‍ അതില്‍ തന്നെ അടച്ചിടാതിരിക്കാന്‍ ശ്രദ്ധിക്കുക. മിക്കവാറും വീടുകളില്‍ തണലുള്ള ഇടത്തായിരിക്കും നായകള്‍ക്ക് കൂടൊരുക്കാറ്. വേനലില്‍ ഇത് ഗുണകരമാണെങ്കിലും തണുപ്പുകാലത്ത് ദോഷമായി മാറും. തണുപ്പുകാലത്ത് സൂര്യപ്രകാശം കൂടുതലുള്ള സമയമായ ഉച്ചയ്ക്ക് മുമ്പോ വൈകുന്നേരം നേരത്തെയോ ഇവയെ വെയില്‍ കൊള്ളിക്കുക. സൂര്യപ്രകാശത്തില്‍ നിന്നു ലഭിക്കുന്ന വിറ്റാമിന്‍-ഡി ഇവയുടെ ശരീരത്തിനു ഗുണം ചെയ്യും. കൂട്ടില്‍ തന്നെ കിടത്തുന്ന നായകള്‍ക്ക് നടത്തവും നല്ല വ്യായാമമാകും.

ശരീരഭാഗങ്ങള്‍ക്ക് ശ്രദ്ധ

ശരീരഭാഗങ്ങള്‍ക്ക് ശ്രദ്ധ

നായകളുടെ ശരീരഭാഗങ്ങള്‍ തണുത്ത കാലാവസ്ഥയില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇവയുടെ ത്വക്കും പാദവും ചെവികളുമൊക്കെ തണുത്ത് വരണ്ട് മുറിവു വരാന്‍ സാധ്യതയുണ്ട്. ഈ മുറിവ് നാം ശ്രദ്ധിച്ചില്ലെങ്കില്‍ അവ തന്നെ ചൊറിഞ്ഞോ ഉരച്ചോ വലിയ മുറിവാക്കാനും സാധ്യതയുണ്ട്. ഈ മുറിവിലൂടെയുള്ള വേദനകാരണം ഇവയ്ക്ക് നടക്കാനും മറ്റും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിനാല്‍ തണുപ്പുകാലത്ത് നായകളുടെ ശരീരഭാഗങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുക. കനത്ത മഞ്ഞുവീഴ്ചയുള്ള സ്ഥലങ്ങളില്‍ ഇവയുടെ ശരീരഭാഗങ്ങളില്‍ മഞ്ഞ് തരികള്‍ പറ്റിപ്പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

കലോറി കൂടിയ ഭക്ഷണം

കലോറി കൂടിയ ഭക്ഷണം

നായകളുടെ ഭക്ഷണകാര്യത്തില്‍ തണുപ്പുകാലത്ത് വളരെയധികം ശ്രദ്ധ നല്‍കേണ്ടതുണ്ട്. തണുപ്പില്‍ നമ്മളാരും തണുത്ത ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കാറില്ല. നായകളുടെ കാര്യവും അതുപോലെ തന്നെയാണ്. അവയ്ക്ക് ചൂടുള്ള ആഹാരും വെള്ളവും മാത്രം കൊടുക്കാന്‍ ശ്രദ്ധിക്കുക. ശൈത്യകാലത്ത് തണുത്ത വെള്ളവും ഭക്ഷണവും നല്‍കുന്നത് അവയ്ക്ക് രോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. കലോറി കൂടിയ ഭക്ഷണങ്ങള്‍ നല്‍കുക. പാലും മാംസവും തണുപ്പുകാലത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വെള്ളവും ആവശ്യത്തിനു കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

രോമം വെട്ടരുത്

രോമം വെട്ടരുത്

തണുപ്പുകാലത്ത് നായകളുടെ രോമം വെട്ടിക്കളയുന്നത് ഒട്ടും ഉചിതമല്ല. കാലാവസ്ഥ പ്രതിരോധിക്കാനുള്ള അവയുടെ സുരക്ഷാകവചമാണ് രോമങ്ങള്‍. ഇവ വെട്ടിക്കളായിതിരുന്നാല്‍ അതുവഴി ചൂട് നിലനിര്‍ത്തുകയും തണുപ്പില്‍ നിന്ന് സ്വാഭാവികമായ സംരക്ഷണം ഇവയ്ക്ക് ലഭിക്കുകയും ചെയ്യുന്നു. തണുപ്പുകാലത്ത് രോമം ചീകി വൃത്തിയാക്കേണ്ടതും അത്യാവശ്യമാണ്.

അസുഖങ്ങള്‍ ശ്രദ്ധിക്കുക

അസുഖങ്ങള്‍ ശ്രദ്ധിക്കുക

നായകളും മനുഷ്യരെ പോലെ തന്നെ രോഗങ്ങളോടു പ്രതികരിക്കുന്നവയാണ്. തണുപ്പുകാലത്തുള്ള അവയിലെ അസ്വസ്ഥത നാം തിരിച്ചറിയേണ്ടതായുണ്ട്. അസാധാരണമായുള്ള ഇവയുടെ പെരുമാറ്റം കൃത്യമായി വീക്ഷിക്കണം. കാലാവസ്ഥാ മാറ്റത്തില്‍ വിറക്കുകയോ അവശനാവുകയോ മറ്റോ ചെയ്താല്‍ ശ്രദ്ധിക്കണം. ചിലപ്പോള്‍ ഇവ ഹൈപ്പോത്തെര്‍മിയയുടെ ലക്ഷണങ്ങളാകാം. അത്തരം ലക്ഷണങ്ങള്‍ കാണിച്ചാല്‍ മൃഗഡോക്ടറുടെ സഹായം തേടുക.

English summary

Winter Care Tips For Your Dog

Here are the winter care tips for your dog. Read on.
Story first published: Tuesday, November 26, 2019, 17:47 [IST]
X
Desktop Bottom Promotion