For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെള്ള് ശല്യം നിങ്ങളുടെ ഓമനയെ വലക്കുന്നോ: ഈ 8 സ്‌റ്റെപ്പില്‍ പരിഹാരം

|

നമ്മള്‍ ഓമനിച്ച് വളര്‍ത്തുന്ന നായ്ക്കളുടെ ദേഹത്ത് ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ് ചെള്ള് എന്ന് പറയുന്നത്. ഇത് പലപ്പോഴും നിങ്ങളുടെ മനസമാധാനവും സ്വസ്ഥതയും കളയുന്നു എന്നതാണ് സത്യം. എന്നാല്‍ എപ്പോഴും ഇവരെ ശ്രദ്ധിക്കുക എന്നതും കഴിയാത്ത കാര്യമാണ്. എന്നാല്‍ എത്രയൊക്കെ നമ്മള്‍ ശ്രദ്ധിച്ചാലും ഇവരുടെ പുറത്ത് ചെള്ള് ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിനെ കളയുക എന്നത് ശ്രമകരമായ ഒരു ജോലിയാണ്. അതിലുപരി അത് നിങ്ങളുടെ ഓമന മൃഗത്തെ വേദനിപ്പിക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. എന്നാല്‍ ചില പ്രത്യേക വഴികളിലൂടെ നമുക്ക് ചെള്ളെന്ന ഈ പരാന്നഭോജിയെ നശിപ്പിക്കാന്‍ സാധിക്കുന്നുണ്ട്.

നിങ്ങള്‍ എത്ര ശ്രദ്ധിച്ചാലും, നിങ്ങളുടെ നായ പുറത്ത ചെള്ള് വരുന്നതിനുള്ള സാധ്യതയെ നമുക്ക് പൂര്‍ണമായും തള്ളിക്കളയാനും സാധിക്കുകയില്ല. ചെള്ള് ഉണ്ടെങ്കില്‍ അത് പലപ്പോഴും പെറ്റുപെരുകുകയും കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നുണ്ട്. കാരണം ചെള്ള് പെറ്റുപെരുകുമ്പോള്‍ അത് പലപ്പോഴും നായക്ക് പനിയുണ്ടാവുന്നതിനും അത് ഗുരുതരാവസ്ഥയിലേക്ക് എത്തുകയും അത് കൂടാതെ നായ മരണപ്പെടുന്ന അവസ്ഥയിലേക്കും എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എങ്ങനെ ഇവരുടെ ദേഹത്ത് നിന്നും ചെള്ളിനെ നീക്കം ചെയ്യാം എന്ന് നമുക്ക് നോക്കാവുന്നതാണ്. വെറും എട്ട് സ്‌റ്റെപ്പുകളിലൂടെ നമുക്ക് ഇവയെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. എങ്ങനെയെന്ന് നോക്കാം.

എന്തൊക്കെയാണ് ആവശ്യമുള്ള വസ്തുക്കള്‍

എന്തൊക്കെയാണ് ആവശ്യമുള്ള വസ്തുക്കള്‍

ചെള്ളിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെയാണ് ആവശ്യമുള്ളത് എന്ന് നോക്കാവുന്നതാണ്. നിങ്ങളുടെ ഓമന മൃഗത്തെ ചെള്ളില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഒരു ടിക്ക്-റിമൂവല്‍ ഉപകരണം ഉപയോഗിക്കാവുന്നതാണ്. അത് അറ്റം പോയിന്റ് ചെയ്ത ട്വീസറുപോലെയാണ് എന്നതാണ് സത്യം. അതുകൊണ്ട് വേണം ചെള്ളിനെ എടുത്ത് കളയുന്നതിന്. അത് കൂടാതെ രണ്ട് കൈയ്യിലും ഗ്ലൗസ് ധരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. കൈയ്യുറ ധരിക്കാന്‍ മറക്കരുത്. കാരണം നിങ്ങളുടെ നായയില്‍ കാണപ്പെടുന്ന ചെള്ളുകള്‍ വളരെ ഫലപ്രദമായ രോഗവാഹകരാണ്, കൂടാതെ ഈ രോഗങ്ങളില്‍ ചിലത് നിങ്ങളെയും ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതിനൊടൊപ്പെ തന്നെ ആന്റിസെപ്റ്റിക്, അണുനാശിനി നല്ലൊരു വെറ്റ് ഡോക്ടറെ കണ്ട് വാങ്ങിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാമാണ് ആദ്യ ഘട്ടത്തില്‍ തയ്യാറാക്കി വെക്കേണ്ടത്.

നായ ശാന്തമായ അവസ്ഥയിലായിരിക്കണം

നായ ശാന്തമായ അവസ്ഥയിലായിരിക്കണം

നിങ്ങളുടെ നായ ശാന്തമായി കിടക്കുമ്പോള്‍ മാത്രം ചെള്ളിനെ നീക്കം ചെയ്യാന്‍ ശ്രമിക്കുക. കാരണം ഇത് നീക്കം ചെയ്യുന്നത് നായയില്‍ ചെറിയ അസ്വസ്ഥത ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം. ടിക്ക് റിമൂവര്‍ ഉപയോഗിച്ച് ചെള്ളിനെ നല്ലതുപോലെ പിടിക്കാന്‍ നായ അനുവദിക്കുന്നത് വരെ കാത്തിരിക്കണം. ധൃതി വെക്കാതെ തന്നെ നമുക്ക് ഇതിനെ നീക്കം ചെയ്യാവുന്നതാണ്. ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ചെള്ള് മനസ്സിലാക്കുക

ചെള്ള് മനസ്സിലാക്കുക

നായയുടെ ശരീരത്തില്‍ ടിക്ക് എങ്ങനെയുണ്ടാവുന്നു എന്നതിലുപരി എവിടെയെല്ലാം അത് സ്ഥിതി ചെയ്യുന്നു എന്നത് മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ആല്‍ക്കഹോള്‍ ഉപയോഗിച്ച് ഇവ നായയുടെ ചര്‍മ്മത്തില്‍ നിന്ന് ചെള്ളിനെ മാറ്റി നിര്‍ത്തേണ്ടതാണ്. നിങ്ങളുടെ നായയുടെ രോമങ്ങള്‍ ചെള്ളിന് ചുറ്റും മൃദുവായി വേര്‍തിരിക്കുക, ഒരു കൈകൊണ്ട് രോമത്തെ വകഞ്ഞു മാറ്റി മറു കൈകൊണ്ട് ചെള്ളിനെ തിരഞ്ഞ് പിടിക്കുക.

ടിക്കിനെ മനസ്സിലാക്കുക

ടിക്കിനെ മനസ്സിലാക്കുക

ചെള്ള് പുറത്തേക്ക് വന്ന് കഴിഞ്ഞാല്‍ ഉടനേ തന്നെ അവയെ നീക്കം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇവ രോമത്തിനകത്താണെങ്കില്‍ സഞ്ചരിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇവയെ വകഞ്ഞ് മാറ്റി തുറന്ന് വെക്കുകയാണെങ്കില്‍ അവ മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കുന്നതിനുള്ള സാധ്യത കുറവാണ്. ഇവ പിടിച്ച് നിങ്ങളുടെ നായയില്‍ നിന്ന് ചെള്ളിനെ നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണം ഉപയോഗിക്കാന്‍ ശ്രമിക്കുക.

ഉപകരണം ഉപയോഗിക്കുമ്പോള്‍

ഉപകരണം ഉപയോഗിക്കുമ്പോള്‍

ചെള്ള് നീക്കം ചെയ്യുന്നതിനായി സാധാരണ ട്വീസറുകള്‍ സാധാരണയായി ശുപാര്‍ശ ചെയ്യുന്നില്ല. അതിന് കാരണം ഇവ ചെള്ളിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നില്ല എന്നുള്ളതാണ്. ഇത് പെട്ടെന്ന് തന്നെ ചെള്ളിനെ വീണ്ടും മറ്റൊരു സ്ഥലത്തേക്ക് വളരുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. മുകളില്‍ പറഞ്ഞ ഉപകരണം ഉപയോഗിച്ച് ചെള്ളിനെ നായുടെ ശരീരത്തില്‍ നിന്ന് വലിച്ചെടുക്കേണ്ടതാണ്.

കടിച്ച ഭാഗം വൃത്തിയാക്കുക

കടിച്ച ഭാഗം വൃത്തിയാക്കുക

വളര്‍ത്തുമൃഗങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ആന്റിസെപ്റ്റിക് ഉപയോഗിച്ച് നിങ്ങളുടെ നായയുടെ ചെള്ള് ബാധിച്ച സ്ഥലം വൃത്തിയായി തുടച്ചെടുക്കുന്നതിന് ശ്രദ്ധിക്കുക. ഇത് ലഭ്യമല്ലെങ്കില്‍ നിങ്ങള്‍ക്ക് സോപ്പും വെള്ളവും ഉപയോഗിച്ചും വൃത്തിയാക്കാവുന്നതാണ്. എന്ത് തന്നെയായാലും ചെള്ള് കടിച്ച ഭാഗത്ത് വൃത്തിയാക്കാന്‍ മറക്കേണ്ടതില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

കൂടുതല്‍ പരിശോധിക്കണം

കൂടുതല്‍ പരിശോധിക്കണം

നിങ്ങളുടെ നായുടെ ശരീരത്തില്‍ കൂടുതല്‍ ചെള്ളുകള്‍ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. കാരണം ഒന്നില്‍ കൂടുതല്‍ ചെള്ളുകള്‍ ഇവരില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ പാദങ്ങള്‍, കാലിന്റെ അടിഭാഗം, ചെവികള്‍ എന്നിവയും പരിശോധിക്കുക, കാരണം ഈ പ്രദേശങ്ങളിലാണ് കൂടുതലായി ചെള്ളിനെ കാണപ്പെടുന്നത്.

ഫോട്ടോ എടുക്കുക

ഫോട്ടോ എടുക്കുക

എന്തിനാണ് ചെള്ളിനെ നീക്കം ചെയ്ത ശേഷം അതിന്റെ ഒരു ചിത്രമെടുക്കുന്നത് എന്നത് പലര്‍ക്കും ചോദ്യമുണ്ടാക്കുന്ന ഒന്നാണ്. എന്തിനാണെന്ന് വെച്ചാല്‍ പിന്നീട് നിങ്ങളുടെ നായക്ക് ചെള്ള് പനിപോലുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അതിന് പിന്നില്‍ ഇതാണ് എന്ന് ഡോക്ടറെ അറിയിക്കുന്നതിന് വേണ്ടിയാണ് ഇവയെ ഫോട്ടോ എടുത്ത് സൂക്ഷിക്കണം എന്ന് പറയുന്നത്. ഇത് കൂടാതെ ഗ്ലൗസ് കളയുന്നതിനും ശ്രദ്ധിക്കണം. ചെള്ളിനെ എടുത്ത് മാറ്റാന്‍ ഉപയോഗിച്ച ഉപകരണം അണുവിമുക്തമാക്കുന്നതിനും ശ്രദ്ധിക്കണം.

രോഗങ്ങളെ അവഗണിക്കരുത്

രോഗങ്ങളെ അവഗണിക്കരുത്

ചെള്ളിനെ എടുത്ത മാറ്റിയ ശേഷവും നിങ്ങള്‍ അല്‍പം ജാഗ്രത പാലിക്കേണ്ടതാണ്. കാരണം നായക്ക് ചെള്ള്പനിക്കുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് ഇവ നീക്കം ചെയ്ത ശേഷം നായയെ നിരീക്ഷിക്കണം. അലസതയോ ഊര്‍ജക്കുറവോ, ഒന്നോ അതിലധികമോ കാലുകള്‍ ഉപയോഗിക്കാനുള്ള ബുദ്ധിമുട്ട് , അല്ലെങ്കില്‍ ദ്രുതഗതിയിലുള്ള ശ്വാസോച്ഛ്വാസം തുടങ്ങിയ അസാധാരണ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ മൃഗഡോക്ടറെ സന്ദര്‍ശിക്കേണ്ടതാണ്.

നമ്മുടെ ഓമനമൃഗങ്ങളുടെ രോമം ഇനി കൊഴിയില്ല; ഒറ്റമൂലികള്‍ ഇതാനമ്മുടെ ഓമനമൃഗങ്ങളുടെ രോമം ഇനി കൊഴിയില്ല; ഒറ്റമൂലികള്‍ ഇതാ

most read:നായയുടെ വിരശല്യത്തിന് ഒരു ദിവസത്തിന്റെ ആയുസ്സ്‌

Read more about: dog pet നായ
English summary

How to Remove Tick From Your Dog In Malayalam

Here in this article we are sharing some easy tips to remove ticks from your dog in malayalam. Take a look.
Story first published: Tuesday, March 22, 2022, 17:37 [IST]
X
Desktop Bottom Promotion