For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമ്മുടെ ഓമനമൃഗങ്ങളുടെ രോമം ഇനി കൊഴിയില്ല; ഒറ്റമൂലികള്‍ ഇതാ

|

നമ്മള്‍ ഓമനിച്ച് വളര്‍ത്തുന്ന നായ്ക്കളുടെ രോമം കൊഴിയുന്നത് പലപ്പോഴും നമ്മുടെ മനസ്സില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇതിന് എന്താണ് പരിഹാരം എന്നുള്ളത് പലര്‍ക്കും അറിയില്ല. പലരും ഡോക്ടറെ കാണിക്കുന്നതിന് പോലും മടി കാണിക്കുന്നു. പലരും ചികിത്സിക്കാന്‍ പോലും നില്‍ക്കാതെ പലപ്പോഴും വളര്‍ത്തിയ മൃഗങ്ങളെ തെരുവില്‍ ഉപേക്ഷിക്കുന്നു. എന്നാല്‍ തങ്ങളുടെ നായയ്ക്ക് മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയാല്‍ ഉടനേ തന്നെ മികച്ച ഒരു ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

അരിയിലെ ഈ പ്രാണി നിസ്സാരമല്ല; പെട്ടെന്ന് തൂത്തെറിയാന്‍ പൊടിക്കൈഅരിയിലെ ഈ പ്രാണി നിസ്സാരമല്ല; പെട്ടെന്ന് തൂത്തെറിയാന്‍ പൊടിക്കൈ

ഇത് പലപ്പോഴും നായ്ക്കുട്ടികളെ വളരെയധികം ദുരിതത്തിലാക്കുന്നുണ്ട്. എന്നാല്‍ എന്താണ് ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ മാറ്റങ്ങള്‍ ചെയ്യണം. നായ്ക്കുട്ടിയുടെ മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടത് ചില പൊടിക്കൈകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

കാരണങ്ങള്‍ ഇതെല്ലാം

കാരണങ്ങള്‍ ഇതെല്ലാം

നായയുടെ രോമം നഷ്ടപ്പെടുന്നതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. അതിലൊന്നാണ് അണുബാധകള്‍ ഉണ്ടാവുന്നത്, അലര്‍ജിയും ചുവപ്പും കാരണമാകുന്നത്, കാലാവസ്ഥാ മാറ്റങ്ങള്‍, ഭക്ഷണത്തിന്റെ അലര്‍ജി എന്നിവയെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ നായയുടെ മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ട്.

ഒരു ഹ്യുമിഡിഫയര്‍ ഉപയോഗിക്കുക

ഒരു ഹ്യുമിഡിഫയര്‍ ഉപയോഗിക്കുക

നായയുടെ മുടി കൊഴിച്ചിലിന്റെ ഏറ്റവും സാധാരണമായ പ്രശ്‌നങ്ങളിലൊന്നാണ് വരണ്ട ചര്‍മ്മം. അതിനെ ചെറുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളില്‍ ഒന്ന് ഒരു ഹ്യുമിഡിഫയര്‍ ഉപയോഗിക്കാവുന്നതാണ്. ഒരു ഹ്യുമിഡിഫയര്‍ വായുവില്‍ കൂടുതല്‍ ഈര്‍പ്പം നിലനിര്‍ത്തുകയും നിങ്ങളുടെ നായയുടെ ചര്‍മ്മത്തെ ശമിപ്പിക്കുകയും വരണ്ടതും ചൊറിച്ചില്‍ ഉള്ളതുമായ ചര്‍മ്മത്തെ തടയുകയും ചെയ്യുന്നു. ഇത് നായ കിടക്കുന്ന സ്ഥലത്ത് വെക്കാവുന്നതാണ്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിക്കാം

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിക്കാം

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്നവരുണ്ട്. നിങ്ങളുടെ നായുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വേണ്ടി നമുക്ക് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാവുന്നതാണ്. ആപ്പിള്‍ സിഡെര്‍ വിനെഗറിന്റെ അസിഡിക് സ്വഭാവം അതിനെ പ്രകൃതിദത്ത ആന്റിഫംഗല്‍ ആന്റി ബാക്ടീരിയല്‍ ആക്കുന്നു. ഇത് ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് നേരിട്ട് നിങ്ങള്‍ക്ക നിങ്ങളുടെ ചര്‍മ്മത്തില്‍ പുരട്ടാം, അല്ലെങ്കില്‍ അവരെ കുളിപ്പിക്കുന്ന വെള്ളത്തില്‍ കുറച്ച് ചേര്‍ത്ത് അവരുടെ ശരീരം മുഴുവന്‍ വൃത്തിയാക്കാവുന്നതാണ്.

നിങ്ങളുടെ നായയുടെ മുടി ചീകുക

നിങ്ങളുടെ നായയുടെ മുടി ചീകുക

ഇത് വളരെ ലളിതമായ ഒരു കാര്യമാണ്, പക്ഷേ നിങ്ങളുടെ നായയില്‍ ഒരു ചീപ്പ് ഉപയോഗിക്കുന്നത് പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു.നിങ്ങളുടെ നായയുടെ ചര്‍മ്മത്തില്‍ സ്വാഭാവിക എണ്ണമയമുണ്ട്. ഇത് ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാനും സംരക്ഷിക്കാനും സഹായിക്കുന്നു. പക്ഷേ, ആ എണ്ണ എപ്പോഴും അവരുടെ രോമത്തിലേക്ക് കടക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. എന്നാല്‍ നിങ്ങളുടെ നായയെ ബ്രഷ് ചെയ്യുന്നത് രോമങ്ങളില്‍ പ്രകൃതിദത്തമായ എണ്ണകള്‍ എല്ലാ സ്ഥലത്തേക്കും എത്തുന്നതിന് സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ നായയുടെ മുടി ആരോഗ്യമുള്ളതും തിളക്കമുള്ളതുമായി നിലനിര്‍ത്തുന്നു.

 നാരങ്ങ നീര് ഉപയോഗിക്കുക

നാരങ്ങ നീര് ഉപയോഗിക്കുക

നാരങ്ങ നീര് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ പോലെ ഉപയോഗിക്കാവുന്നതാണ്. രണ്ടും അസിഡിക് ദ്രാവകങ്ങളാണ്, ഇത് ബാക്ടീരിയയ്‌ക്കെതിരെ പോരാടാനും ചര്‍മ്മത്തിന്റെ പ്രശ്‌നമുള്ള പ്രദേശങ്ങളുടെ പിഎച്ച് പുന:സ്ഥാപിക്കാനും സഹായിക്കും. ഇത് ഉപയോഗിക്കുന്നത് നായയുടെ ചര്‍മ്മത്തിലുണ്ടാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ആഴ്ചയില്‍ ഒരു തവണ ഉപയോഗിക്കാവുന്നതാണ്.

ഒലിവ് ഓയില്‍ ഉപയോഗിക്കുക

ഒലിവ് ഓയില്‍ ഉപയോഗിക്കുക

ഒലിവ് ഓയില്‍ നമ്മുടെ ഭക്ഷണത്തില്‍ നല്ലതാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇത് ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരമാണ്. നായ്ക്കളുടെ ചര്‍മ്മത്തില്‍ ഇത് സ്ഥിരമായി ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. നിങ്ങളുടെ നായയ്ക്ക് വരണ്ട ചര്‍മ്മത്തിന്റെ പാടുകള്‍ ഉണ്ടെങ്കില്‍, ആ പരുക്കന്‍ പാടുകളില്‍ അല്പം ഒലിവ് ഓയില്‍ പ്രയോഗിക്കാന്‍ ശ്രമിക്കേണ്ടതാണ്. നിങ്ങളുടെ നായയുടെ ചര്‍മ്മത്തില്‍ ഒരു ചെറിയ അളവില്‍ എണ്ണ മസാജ് ചെയ്യുക. ഇത് നായയുടെ രോമം കൊഴിയുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ഒമേഗ ബയോട്ടിക്‌സ്

ഒമേഗ ബയോട്ടിക്‌സ്

ഒമേഗ ബയോട്ടിക്‌സ് ഒരു മികച്ച പ്രോബയോട്ടിക് ആണ്. നായ്ക്കള്‍ ഇഷ്ടപ്പെടുന്ന ഒരു ബേക്കണ്‍ ഫ്‌ലേവറുള്ള ഒരു രുചികരമായ ഭക്ഷണ പദാര്‍ത്ഥമാണ് ഇത്. നിങ്ങളുടെ നായയുടെ ചര്‍മ്മത്തിനും കോട്ടിനും മികച്ച കാര്യങ്ങള്‍ ചെയ്യുന്ന ഘടകങ്ങളും അവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രോബയോട്ടിക്‌സ് പോലെ, നിങ്ങളുടെ നായയുടെ ശരീരം മുഴുവന്‍ ആരോഗ്യകരമായി നിലനിര്‍ത്തുന്നതില്‍ ഇത് സഹായിക്കുന്നുണ്ട്. അല്ലെങ്കില്‍ ഫ്‌ളാക്‌സ് സീഡ് നായയുടെ രോമം കൊഴിച്ചിലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്.

Read more about: dog pet നായ വീട്
English summary

Home Remedies for Dog Hair Loss In Malayalam

Here in this article we are discussing about some home remedies for dog hair loss in malayalam.
X
Desktop Bottom Promotion