Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
നായ ഉടമകള്‍ ചെയ്യുന്നത്....
ഉടമസ്ഥര്‍ നായയ്ക്കൊപ്പം ആയിരിക്കുമ്പോള്‍ അവര്‍ ഒന്നായി മാറും എന്നതില്‍ സംശയമില്ല. മൂന്നാമതൊരാള്‍ കണ്ടാല്‍ ഇത് വളരെ രസകരമായി തോന്നും. നായകള്‍ ലഭിക്കുന്ന പരിഗണനകള്‍ എല്ലാം ആസ്വദിക്കുമെന്ന കാര്യം ഉറപ്പാണ്. കളികള്‍ ഇഷ്ടപ്പെടുന്ന നായകള്‍ ഉടമസ്ഥര്‍ക്ക് ഒപ്പം കളിക്കുന്ന ഓരോ നിമിഷവും ആസ്വദിക്കും.
അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളുമുണ്ട്. എല്ലാ നായ ഉടമസ്ഥരും ചെയ്യുന്ന വിചിത്രമായ ചില കാര്യങ്ങള്‍ ഇതാ,

ഡോഗ്ഫുഡ് കഴിക്കുക
നായയെ വളര്‍ത്തുക എന്നത് ചിലപ്പോള്‍ കുട്ടികളെ വളര്‍ത്തുന്നത് പോലെയാണ്. നായകളുടെയും മാനസികാവസ്ഥയില്‍ ചാഞ്ചാട്ടങ്ങള്‍ ഉണ്ടാകാറുണ്ട്. അവ ചിലപ്പോള്‍ ഭക്ഷണം കഴിക്കാന്‍ മടികാണിച്ചെന്നു വരും. ചില ഉടമസ്ഥര്‍ നായയെ കഴിക്കാന്‍ പ്രേരിപ്പിക്കുന്നതിനായി അവയുടെ ആഹാരം കഴിച്ച് കാണിക്കും എന്നതാണ് വിചിത്രമായ കാര്യം.
നായയെ വസ്ത്രം ധരിപ്പിക്കുക
നായയ്ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്ന ചില ഉടമസ്ഥര്‍ പല വിചിത്രമായ ആശയങ്ങളും നടപ്പിലാക്കിയെന്നു വരും. നായകളെ പല തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിപ്പിക്കുന്നതാണ് അതിലൊന്ന്.
കുട്ടികളെ പോലെ പരിചരിക്കുക
നായകളെ ചെറിയ കുട്ടികളെ പോലെ പരിചരിക്കുന്ന നിരവധി ഉടമസ്ഥരുണ്ട്. നായ്ക്കളെ ആശ്ലേഷിക്കുകയും ഉമ്മവയ്ക്കുകയും ചെയ്യും അവയോട് കുട്ടികളുടെ ഭാഷയില്‍ സംസാരിക്കും .

വിചിത്രമായ ചിത്രങ്ങള്‍ എടുക്കും
നായകളുടെ വിചിത്രമായ ചിത്രങ്ങള്‍ എടുക്കുന്നതാണ് മറ്റു ചിലരുടെ വിനോദം.പുതിയ സാങ്കേതിക വിദ്യകളുടെ ഭാഗമായി എല്ലാ ഫോണിലും കാമറ ലഭ്യമായി തുടങ്ങിയതോടെ നായകളുടെ വിവിധ തരത്തിലുള്ള ചിത്രങ്ങള്‍ എടുക്കുന്നതിലാണ് ചിലര്‍ സന്തോഷം കണ്ടെത്തുന്നത്.
നായ്ക്കൊപ്പം ഉറങ്ങുക
പലരും നായകളെ ഒപ്പം കിടത്തി ഉറക്കാന്‍ ശ്രമിക്കാറുണ്ട്. മറ്റ് ചിലര്‍ നായയ്ക്കു വേണ്ടി പ്രത്യേകം കൂടും കിടക്കയും മറ്റും ഉണ്ടാക്കാറുണ്ട്. ചിലര്‍ അവരുടെ നായയെ കെട്ടിപിടിച്ചു കിടന്നാണ് ഉറങ്ങാറ്.



Click it and Unblock the Notifications
