Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
നായകള്‍ക്കും വേവിക്കാത്ത ഭക്ഷണം
പട്ടി നിങ്ങളുടെ അരുമയായിരിക്കും. അതുകൊണ്ട് തന്നെ അവന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് ചെയ്യാന്‍ കഴിയുന്നതെല്ലാം നിങ്ങള്‍ ചെയ്യും. ആരോഗ്യകരമായ ഭക്ഷണം മാത്രം അവന് നല്‍കാനും ശ്രദ്ധിക്കും. വേവിക്കാത്ത ആഹാരം പട്ടികളുടെ ആരോഗ്യത്തിന് നല്ലതാണെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ മറ്റു ചിലര്‍ ഇത് അംഗീകരിക്കുന്നില്ല. വേവിക്കാത്ത ആഹാരം നായ്കുളുടെ ആരോഗ്യത്തിന് നല്ലതാണെന്ന അഭിപ്രായമാണ് മൃഗ ഡോക്ടര്‍മാക്കും ഉള്ളത്. പാകം ചെയ്യാത്ത ഇറച്ചി നായകളെ ത്വക്ക് രോഗങ്ങള്‍, സന്ധിവാതം എന്നിവയില്‍ നിന്ന് സംരക്ഷിക്കുമെന്ന് അവര്‍ വാദിക്കുന്നു. ഇതിലൂടെ അവയുടെ ദന്തരോഗങ്ങളും ഇല്ലാതാകും.
ഇതിന് എതിരായ അഭിപ്രായവും ശക്തമാണ്. പാകം ചെയ്യാത്ത ആഹാര സാധനങ്ങള്‍ നല്‍കുന്നത് പട്ടികള്‍ക്ക് അസുഖങ്ങള്‍ വരാന്‍ ഇടയാക്കുമെന്നാണ് ഇവരുടെ അഭിപ്രായം. ആകപ്പാടെ ആശയക്കുഴപ്പമായി അല്ലേ? വേവിക്കാത്ത ഭക്ഷണ സാധനങ്ങള്‍ നിങ്ങളുടെ നായയുടെ ആരോഗ്യത്തിന് ഗുണകരമാണോ അതോ ദോഷകരമാകുമോ എന്ന സംശയം നിങ്ങളെ അലട്ടുകയാണല്ലേ? തുടര്‍ന്ന് വായിക്കൂ, നിങ്ങള്‍ക്ക് ഉത്തരം ലഭിക്കും.
വേവിക്കാത്ത ഭക്ഷണത്തിന്റെ ഗുണങ്ങള്‍
1. വേവിക്കാത്ത ഭക്ഷണം നായ്കളുടെ ദഹനം മെച്ചപ്പെടുത്തും. പാകം ചെയ്യാത്ത മാംസം മുതലായവ പട്ടികള്‍ക്ക് നല്‍കാവുന്നതാണ്. ഇത് അവന്റെ ദഹനത്തെ സഹായിക്കും. നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാല് ആരോഗ്യം അവന് ലഭിക്കുകയും ചെയ്യും.
2. പാകം ചെയ്യാത്ത ആഹാരം പട്ടികള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പ്രദാനം ചെയ്യും. നിങ്ങളുടെ നായ എപ്പോഴും ചുറുചുറുക്കോടെ ഇരിക്കുന്നത് കാണാന്‍ നിങ്ങള്‍ക്ക് ഇഷ്ടമല്ലേ? നിങ്ങള്‍ക്ക് ഇത് ഇഷ്ടമാണെങ്കില്‍ വേവിക്കാത്ത ആഹാര സാധനങ്ങള്‍ നല്‍കുക. അടുത്ത തവണ വേവിക്കാത്ത ആഹാരവുമായി നായയുടെ മുന്നില്‍ നില്ക്കുമ്പോള് അധികം ആലോചിക്കില്ലല്ലോ?
3. പാചകം ചെയ്യാത്ത ആഹാരസാധനങ്ങള്‍ നായകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് മനസ്സിലായി കഴിഞ്ഞാല്‍ ഇതേ കുറിച്ച് നിങ്ങള്‍ക്കുള്ള എല്ലാവിധ സംശയങ്ങളും അവസാനിക്കും. വേവിക്കാത്ത ആഹാരം കഴിക്കുന്ന നായകളുടെ ശ്വാസത്തില്‍ എപ്പോഴും നവോന്മേഷം ഉണ്ടാകും.
4. പാകം ചെയ്യാത്ത ആഹാരസാധനങ്ങള്‍ പട്ടികളുടെ ദന്തപ്രശ്നങ്ങള്‍ പരിഹരിക്കുകയും അവയ്ക്ക് ആരോഗ്യമുള്ള പല്ലുകളും മോണകളും പ്രദാനം ചെയ്യുകയും ചെയ്യും.
5. വേവിക്കാത്ത ഭക്ഷണം കഴിക്കുന്ന നായ്ക്കള്‍ക്ക് ത്വക്കിലെ ബാധിക്കുന്ന അലര്‍ജികള്‍ ഉണ്ടാകില്ല. ഇവ നായകളുടെ ഭാരം നിയന്ത്രിക്കുകയും അവയെ എപ്പോഴും ഊര്‍ജ്ജസ്വലതയോടെ ഇരിക്കാന്‍ സഹായിക്കുകയും ചെയ്യും. വേവിക്കാത്ത ഭക്ഷണത്തിന്റെ ഗുണങ്ങളെ കുറിച്ച് കൂടുതല്‍ പറയേണ്ടതില്ലല്ലോ?



Click it and Unblock the Notifications
