Latest Updates
-
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം!
നായകള്‍ക്ക് എല്ലു കൊടുക്കാമോ?
പല വീടുകളിലേയും ഒരംഗം പോലെയായിരിയ്ക്കും നായകള്‍. പല തരത്തിലുള്ള നായകള്‍ ഇന്നുണ്ടുതാനും.
നായകളുടെ വൃത്തിയിലും ഭക്ഷണകാര്യത്തിലും പ്രത്യേക ശ്രദ്ധ വയ്ക്കേണ്ടത് അത്യാവശ്യമാണ്.
മിക്കവാറും പേര് നായകള്‍ക്ക് നല്കുന്ന ഒരു ഭക്ഷണമാണ് എല്ലുകള്‍. ഇവ നായകളുടെ ഇഷ്ടഭക്ഷണവുമാണ്. നായകള്‍ക്ക് എല്ലുകള്‍ നല്കുന്നതു കൊണ്ടു ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഇവയെക്കുറിച്ച് കൂടുതലറിയൂ,
നായകള്‍ക്ക് പല്ലിന് ഉറപ്പുണ്ടാകാന്‍ എല്ലുകള്‍ നല്‍കുന്നത് നല്ലതാണ്. എന്നാല്‍ വല്ലാതെ ബലമുള്ളവ നല്‍കരുത്. ഇത് ഇവയുടെ പല്ലു കേടാക്കും. മാത്രമല്ല, മോണയില്‍ നിന്നും ബ്ലീഡിംഗടക്കമുള്ള പ്രശ്നങ്ങളുണ്ടാവുകയും ചെയ്യും.

ദിവസവും ഇവയ്ക്ക് എല്ലുകള്‍ നല്‍കുന്നത് തയാമിന്‍ കുറവിന് കാരണമാകും. എല്ലുകളില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന ഇറച്ചിയില്‍ സള്‍ഫര്‍ അടങ്ങിയിരിയ്ക്കും. ഇതാണ് പലപ്പോഴും തയാമിന്‍ കുറവിന് കാരണമാകുന്നത്.
വേവിയ്ക്കാത്ത ഇറച്ചിയിലെ എല്ല് നായകള്‍ക്കു നല്കുന്നതു കൊണ്ടു കുഴപ്പമില്ല. എന്നാല്‍ വേവിച്ച എല്ല് കൂടുതല്‍ ബലമുള്ളതാവുകയാണ് ചെയ്യുന്നത്. ഇത് നായ്ക്കള്‍ക്ക് മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കും.
ദിവസവും എല്ലു കൊടുക്കുന്നത് നായ്ക്കളില്‍ പാന്‍ക്രിയാറ്റിസ് പോലുള്ള പ്രശ്നങ്ങളുണ്ടാക്കും. കാരണം എല്ലിന്റെ പൊള്ളയായ ഉള്‍ഭാഗത്ത് ധാരാളം കൊഴുപ്പുണ്ടാകും. ഇത് പാന്ക്രിയാറ്റിസിനും കിഡ്നി പ്രശ്നങ്ങള്‍ക്കും കാരണമാവുകയും ചെയ്യും.
എല്ലുകള്‍ കൊടുക്കുമ്പോള്‍ വിശപ്പില്ലെങ്കില്‍ അപ്പോള്‍ തിന്നാതെ പിന്നീട് കഴിയ്ക്കുന്ന നായ്ക്കളുണ്ട്. ഇത് ഇവയ്ക്ക് വയറ്റില്‍ അണുബാധ പോലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നു.
വീട്, ഓമനമൃഗം, പെറ്റ് ഡോഗ്, എല്ല്, ഭക്ഷണം, ഇറച്ചി, കൊഴുപ്പ്, കിഡ്നി



Click it and Unblock the Notifications
