For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൂച്ചക്ക് ദോഷകരമായ ഭക്ഷണങ്ങള്‍

By Super
|

നിങ്ങള്‍ പൂച്ചയെ ഓമനിച്ച് വളര്‍ത്തുന്ന ആളാണെങ്കില്‍ അതിന്‍റെ ഭക്ഷണക്കാര്യത്തില്‍ ഏറെ ശ്രദ്ധിക്കാറുണ്ടാകും. പൂച്ചയുടെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാകും. ചിലപ്പോള്‍ തനിക്ക് വേണ്ടത് മാത്രം തിന്നുന്ന ശീലമുള്ള പൂച്ചയാകും നിങ്ങളുടേത്. എന്നാല്‍ എല്ലായ്പോഴും അത് ശരിയാകണമെന്നില്ല. ചീത്ത മാംസം ഒഴിവാക്കുന്ന പൂച്ചയ്ക്ക് അതിന് ഇഷ്ടപ്പെട്ട ആഹാരങ്ങള്‍ തെരഞ്ഞെടുക്കാനും കഴിവുണ്ടാകുമല്ലോ.

പൂച്ച സാധാരണ കഴിക്കാത്ത ചില ആഹാരസാധനങ്ങളുണ്ട്. അതിനാല്‍ തന്നെ അത്തരം സാധനങ്ങള്‍ തിന്നാന്‍ നല്കരുത്. പൂച്ചക്ക് നല്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നു. ഇത് പൂര്‍ണ്ണമല്ലെങ്കിലും പൂച്ച വളര്‍ത്തുന്നവര്‍ക്ക് ഉപകാരപ്പെടും.

1. ചോക്കലേറ്റ്

1. ചോക്കലേറ്റ്

മനുഷ്യരുടെ ഇഷ്ടവിഭവമാണ് ചോക്കലേറ്റ്. എന്നാല്‍ അത് പൂച്ചക്ക് കൊടുക്കരുത്. പൂച്ചക്ക് ഉപദ്രവകരമായ ഒരു ഭക്ഷണമാണിത്. ചോക്കലേറ്റിലെ തിയോമോബ്രൈന്‍ എന്ന ഘടകം പൂച്ചക്ക് ദോഷം ചെയ്യും. അതിനാല്‍ തന്നെ ചേക്കലേറ്റ് നല്കാതിരിക്കുക.

2. മത്സ്യം

2. മത്സ്യം

ചൂര മത്സ്യം പൂച്ചക്ക് കൊടുക്കുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാല്‍ അമിതമായി നല്കുന്നത് ദോഷകരമാകും. അതിലെ മെര്‍ക്കുറി പൂച്ചയില്‍ വിഷബാധക്കിടയാക്കും.

3. പച്ചമുട്ട

3. പച്ചമുട്ട

മുട്ട പച്ചക്ക് കഴിക്കുന്നത് പൂച്ചക്ക് ദോഷകരമാണ്. പൂച്ച സാധാരണ കഴിക്കാത്ത ആഹാരമാണ് പച്ച മുട്ട. ഇതിലെ ഇ-കോളി ബാക്ടീരിയയും മറ്റ് ബാക്ടീരിയകളും ദോഷകരമാണ്.

4. കൂണ്‍

4. കൂണ്‍

മനുഷ്യരുടെ ഇഷ്ടവിഭവമാണ് കൂണ്‍. എന്നാല്‍ ഇത് പൂച്ചക്ക് യോജിച്ചതല്ല. കൂണിലെ വിഷാംശം പൂച്ചയുടെ ആരോഗ്യത്തിന് ദോഷകരമാകും. അതിനാല്‍ പൂച്ച കൂണ്‍ തിന്നാതിരിക്കാന്‍ ശ്രദ്ധിക്കുക.

5. പച്ച തക്കാളി

5. പച്ച തക്കാളി

പൂച്ച പഴുത്ത തക്കാളി ഇഷ്ടപ്പെടുന്നുണ്ടാവും. എന്നാല്‍ പച്ച തക്കാളി ഉപദ്രവകരമാണ്. പച്ചതക്കാളി പൂച്ചക്ക് ഉദരസംബന്ധമായ പ്രശ്നങ്ങള്‍ക്കിടയാക്കും.

6. വെളുത്തുള്ളി, ഉള്ളി

6. വെളുത്തുള്ളി, ഉള്ളി

മനുഷ്യരുടെ ആഹാരത്തിലെ പതിവ് ചേരുവയാണ് ഉള്ളി. എന്നാല്‍ അത് പൂച്ചക്ക് അനുയോജ്യമല്ല. വെളുത്തുള്ളിയും ഉള്ളിയും പൂച്ചക്ക് അനീമിയ ഉണ്ടാക്കാനിടയാക്കും. പച്ചയായാലും വേവിച്ചതായാലും ഉള്ളി ദോഷകരമാണ്. അവ പൂച്ചക്ക് നല്കരുത്.

7. മദ്യം

7. മദ്യം

പൂച്ചകള്‍ക്ക് മദ്യം കൊടുക്കരുത്. പൂച്ചയുടെ കരളും, തലച്ചോറും തകരാറിലാക്കാന്‍ മദ്യം കാരണമാകും.

Read more about: petcare ഓമനമൃഗം
English summary

Foods Your Cat Never Eat

Your cat is your beloved pet and it is obvious you would be cautious about what she eats! Her well-being really matters to you! she might be a picky-eater and you might end up thinking that she knows what is good for her.
X
Desktop Bottom Promotion