Latest Updates
-
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ
പൂച്ചക്ക് ദോഷകരമായ ഭക്ഷണങ്ങള്‍
നിങ്ങള്‍ പൂച്ചയെ ഓമനിച്ച് വളര്‍ത്തുന്ന ആളാണെങ്കില്‍ അതിന്റെ ഭക്ഷണക്കാര്യത്തില്‍ ഏറെ ശ്രദ്ധിക്കാറുണ്ടാകും. പൂച്ചയുടെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാകും. ചിലപ്പോള്‍ തനിക്ക് വേണ്ടത് മാത്രം തിന്നുന്ന ശീലമുള്ള പൂച്ചയാകും നിങ്ങളുടേത്. എന്നാല്‍ എല്ലായ്പോഴും അത് ശരിയാകണമെന്നില്ല. ചീത്ത മാംസം ഒഴിവാക്കുന്ന പൂച്ചയ്ക്ക് അതിന് ഇഷ്ടപ്പെട്ട ആഹാരങ്ങള്‍ തെരഞ്ഞെടുക്കാനും കഴിവുണ്ടാകുമല്ലോ.
പൂച്ച സാധാരണ കഴിക്കാത്ത ചില ആഹാരസാധനങ്ങളുണ്ട്. അതിനാല്‍ തന്നെ അത്തരം സാധനങ്ങള്‍ തിന്നാന്‍ നല്‍കരുത്. പൂച്ചക്ക് നല്കാന് പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നു. ഇത് പൂര്‍ണ്ണമല്ലെങ്കിലും പൂച്ച വളര്‍ത്തുന്നവര്‍ക്ക് ഉപകാരപ്പെടും.

1. ചോക്കലേറ്റ്
മനുഷ്യരുടെ ഇഷ്ടവിഭവമാണ് ചോക്കലേറ്റ്. എന്നാല്‍ അത് പൂച്ചക്ക് കൊടുക്കരുത്. പൂച്ചക്ക് ഉപദ്രവകരമായ ഒരു ഭക്ഷണമാണിത്. ചോക്കലേറ്റിലെ തിയോമോബ്രൈന് എന്ന ഘടകം പൂച്ചക്ക് ദോഷം ചെയ്യും. അതിനാല്‍ തന്നെ ചേക്കലേറ്റ് നല്‍കാതിരിക്കുക.

2. മത്സ്യം
ചൂര മത്സ്യം പൂച്ചക്ക് കൊടുക്കുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാല്‍ അമിതമായി നല്‍കുന്നത് ദോഷകരമാകും. അതിലെ മെര്‍ക്കുറി പൂച്ചയില്‍ വിഷബാധക്കിടയാക്കും.

3. പച്ചമുട്ട
മുട്ട പച്ചക്ക് കഴിക്കുന്നത് പൂച്ചക്ക് ദോഷകരമാണ്. പൂച്ച സാധാരണ കഴിക്കാത്ത ആഹാരമാണ് പച്ച മുട്ട. ഇതിലെ ഇ-കോളി ബാക്ടീരിയയും മറ്റ് ബാക്ടീരിയകളും ദോഷകരമാണ്.

4. കൂണ്
മനുഷ്യരുടെ ഇഷ്ടവിഭവമാണ് കൂണ്. എന്നാല്‍ ഇത് പൂച്ചക്ക് യോജിച്ചതല്ല. കൂണിലെ വിഷാംശം പൂച്ചയുടെ ആരോഗ്യത്തിന് ദോഷകരമാകും. അതിനാല്‍ പൂച്ച കൂണ് തിന്നാതിരിക്കാന്‍ ശ്രദ്ധിക്കുക.

5. പച്ച തക്കാളി
പൂച്ച പഴുത്ത തക്കാളി ഇഷ്ടപ്പെടുന്നുണ്ടാവും. എന്നാല്‍ പച്ച തക്കാളി ഉപദ്രവകരമാണ്. പച്ചതക്കാളി പൂച്ചക്ക് ഉദരസംബന്ധമായ പ്രശ്നങ്ങള്‍ക്കിടയാക്കും.

6. വെളുത്തുള്ളി, ഉള്ളി
മനുഷ്യരുടെ ആഹാരത്തിലെ പതിവ് ചേരുവയാണ് ഉള്ളി. എന്നാല്‍ അത് പൂച്ചക്ക് അനുയോജ്യമല്ല. വെളുത്തുള്ളിയും ഉള്ളിയും പൂച്ചക്ക് അനീമിയ ഉണ്ടാക്കാനിടയാക്കും. പച്ചയായാലും വേവിച്ചതായാലും ഉള്ളി ദോഷകരമാണ്. അവ പൂച്ചക്ക് നല്‍കരുത്.

7. മദ്യം
പൂച്ചകള്‍ക്ക് മദ്യം കൊടുക്കരുത്. പൂച്ചയുടെ കരളും, തലച്ചോറും തകരാറിലാക്കാന്‍ മദ്യം കാരണമാകും.



Click it and Unblock the Notifications
