For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വളർത്തു മൃഗങ്ങളുടെ ഭാഷ അറിയാൻ

By Super
|

മൃഗങ്ങളും സംസാരിക്കാറുണ്ട്! വിശ്വസിക്കാൻ പ്രയാസമുണ്ടോ? അത്ഭുതപ്പെടണ്ട! പലപ്പോഴും നമുക്ക് മനസ്സിലാകില്ലെങ്കിലും ആശയവിനിമയത്തിന് മൃഗങ്ങൾക്ക് അവരുടെതായ ഭാഷയുണ്ട്.വളർത്തു മൃഗങ്ങളെ സ്നേഹിക്കുന്ന ഏതൊരാളും അത് അറിയാൻ ആഗ്രഹിക്കുകയും ചെയ്യും.

പൂച്ചക്ക് ദോഷകരമായ ഭക്ഷണങ്ങള്‍

മൃഗങ്ങളെ നമ്മുടെ ഭാഷ പഠിപ്പിക്കാൻ ശ്രമിക്കുന്നതിനേക്കാൾ എത്രയോ എളുപ്പമാണ് നാം അവയുടെ ഭാഷ മനസ്സിലാക്കാൻ ശ്രമിച്ചാൽ! തങ്ങളുടെ ഏതു വികാരവും പ്രകടിപ്പിക്കുവാൻ അവ വ്യത്യസ്തമായ ശബ്ദങ്ങളും ആംഗ്യങ്ങളും ഉപയോഗിക്കാറുണ്ട്. അത് മനസ്സിലാക്കുവാൻ സാധിച്ചാൽ പിന്നെ എല്ലാം എളുപ്പമായി. കൌതുകത്തിനപ്പുറം നിങ്ങളുടെ ഓമനമൃഗത്തെ കൂടുതൽ അറിയുവാനും അത് സഹായിക്കും. അതിനു സഹായിക്കുന്ന ചില മാർഗങ്ങൾ ഇതാ.

1. ഹാംസ്റ്റെർ (ചേരി) കൂടിന്റെ കമ്പിയിൽ കടിച്ചാൽ :

1. ഹാംസ്റ്റെർ (ചേരി) കൂടിന്റെ കമ്പിയിൽ കടിച്ചാൽ :

നിങ്ങളുടെ ചേരി അസാധാരണമാം വിധം കൂടിന്റെ കമ്പിയിൽ കടിച്ചു ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കുന്നുണ്ടോ? എങ്കിൽ അവയ്ക്ക് കുറച്ചു കൂടി ശ്രദ്ധയും പരിചരണവും കൊടുക്കേണ്ടത് അത്യാവശ്യമാണ്. അവഗണിക്കപ്പെടുന്നു എന്ന തോന്നൽ ഉണ്ടാകുമ്പോളാണത്രേ നിങ്ങളുടെ ശ്രദ്ധ ആകർഷിക്കുവാൻ വേണ്ടി ഇവ ഇത്തരത്തിൽ ശബ്ദം ഉണ്ടാക്കുന്നത്.കണക്കുകൾ പറയുന്നത് ആമകളും മുയലുകളും കഴിഞ്ഞാൽ ഏറ്റവും അധികം അവഗണിക്കപ്പെടുന്ന വളർത്തു മൃഗം ഹാംസ്റ്റെർ ആണെന്നാണ്. പുറത്തേക്കു കളിയ്ക്കാൻ വിടാൻ സാധിക്കുമെങ്കിൽ അതാകും ഏറ്റവും നല്ലത്. ഇല്ലെങ്കിൽ, കളിപ്പാട്ടങ്ങളോ കടലാസോ അവയുടെ കൂടുകളിൽ ഇട്ടു കൊടുക്കുക.

2. നായക്കുട്ടി നിങ്ങളുടെ കാലുകളിൽ ഉരുമ്മി കിടന്നാൽ

2. നായക്കുട്ടി നിങ്ങളുടെ കാലുകളിൽ ഉരുമ്മി കിടന്നാൽ

നിങ്ങളുടെ നായക്കുട്ടി നിങ്ങളുടെ പാദങ്ങളിൽ കാൽ കയറ്റി വെയ്ക്കാറുണ്ടോ? കാലിൽ ഉരുമ്മി കിടക്കാറുണ്ടോ? എങ്കിൽ, അവ നിങ്ങളിൽ നിന്നും കൂടുതൽ സ്നേഹവും കരുതലും ആവശ്യപ്പെടുന്നു എന്ന് അർത്ഥം. വിരഹ വേദന മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ഉണ്ട്. അത് കൊണ്ട് തന്നെയാണ് ദൂരയാത്രയ്ക്ക് ശേഷം നിങ്ങൾ മടങ്ങിയെത്തുമ്പോൾ നായ നിങ്ങളുടെ കാൽച്ചുവട്ടിൽ വന്നു ഉരുമ്മി കിടക്കുന്നത്.

3. നായക്കുട്ടി നിങ്ങളെ ഉറ്റുനോക്കി നിന്നാൽ

3. നായക്കുട്ടി നിങ്ങളെ ഉറ്റുനോക്കി നിന്നാൽ

എങ്കിൽ സംശയിക്കേണ്ട! വേഗം തന്നെ അവയുടെ പ്രിയപ്പെട്ട ഭക്ഷണം നൽകിയ്ക്കോളുക. എന്താ നിങ്ങളടെ നായക്കുട്ടി സൂത്രക്കാരൻ തന്നെയല്ലേ! ഏറെ നേരം നിങ്ങൾക്ക് ആ നോട്ടം താങ്ങാൻ ആവില്ലെന്ന് അവയ്ക്ക് അറിയാം. ഇനി നിങ്ങൾക്ക് ഇത് മനസിലായില്ലെങ്കിൽ അടുത്ത പടിയായി അവ കുരയ്ക്കുവാനും കാലുകളിൽ ഉരുമ്മുവാനും തുടങ്ങും. ഇപ്പോൾ മനസ്സിലായില്ലേ നായ നിങ്ങളോട് ഭക്ഷണം ചോദിക്കുന്നത് എങ്ങനെയെന്ന്?

4. മുയൽ നിങ്ങളെ മൂക്ക് കൊണ്ട് തൊട്ടാൽ

4. മുയൽ നിങ്ങളെ മൂക്ക് കൊണ്ട് തൊട്ടാൽ

നിങ്ങൾ ഒരു മുയലിനെ വളർത്തുന്നുണ്ടെങ്കിൽ അവയുടെ ഭാഷ മനസ്സിലാക്കേണ്ടത് അത്യാവശ്യം തന്നെ. കാഴ്ചയിൽ എങ്ങിനെയോ അതുപോലെ തന്നെ മനോഹരവും കൌതുകം നിറഞ്ഞതുമാണ് മുയലുകളുടെ ഭാഷ. ഉദാഹരണത്തിന്, നിങ്ങളുടെ മുയൽ വായിൽ ഒന്നും ഇല്ലാതെ ചവയ്ച്ചുകൊണ്ടിരിക്കുകയോ മൂക്ക് കൊണ്ട് നിങ്ങളെ തൊടുകയോ ചെയ്‌താൽ അവൻ നല്ല മൂഡിൽ എന്ന് അർത്ഥം. എന്നാൽ കൈകളിൽ എടുക്കുമ്പോൾ വഴങ്ങുന്നില്ലെങ്കിൽ അത് എതിർപ്പ് തന്നെ.

5. പൂച്ചക്കുട്ടി വെറുതെ ഉച്ചത്തിൽ മുരണ്ടാൽ

5. പൂച്ചക്കുട്ടി വെറുതെ ഉച്ചത്തിൽ മുരണ്ടാൽ

മനുഷ്യനുമായി ഏറ്റവും കൂടുതൽ ആശയവിനിമയത്തിന് ശ്രമിക്കുന്ന വളർത്തു മൃഗമാണ് പൂച്ച. പൂച്ചകളുടെ ഭാഷ പലപ്പോഴും സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് വേണം മനസ്സിലാക്കാൻ. പൂച്ചയെ വഴക്ക് പറഞ്ഞ ശേഷം വീണ്ടും ഇണങ്ങാൻ അത് വരുന്നത് ചെറിയ ഒരു മുരളലോടെ ആയിരിക്കും. എന്നാൽ മറ്റു സന്ദർഭങ്ങളിലും പൂച്ചക്കുട്ടി ഈ ശബ്ദം ഉണ്ടാക്കുന്നെങ്കിൽ, അത് നിങ്ങളുടെ സാമീപ്യം കൂടുതൽ ആഗ്രഹിക്കുന്നു എന്ന് മനസ്സിലാക്കാം.

6. പൂച്ച നിങ്ങളെ നോക്കി പതുക്കെ ഇമവെട്ടിയാൽ

6. പൂച്ച നിങ്ങളെ നോക്കി പതുക്കെ ഇമവെട്ടിയാൽ

ഇമാവെട്ടാൽ സാധാരണം തന്നെ. എന്നാൽ പൂച്ച നിങ്ങളുടെ കണ്ണുകളിൽ നോക്കി പതുക്കെ ഇമവെട്ടിയാൽ അതിനർത്ഥം അവ നിങ്ങളെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്നാണ്. ഇനി നിങ്ങളുടെ പൂച്ചയോടെ സംസാരിക്കുമ്പോൾ ശ്രദ്ധിക്കൂ, അവ നിങ്ങളോടെ എന്താണ് പറയാൻ ശ്രമിക്കുന്നതെന്ന്.

7. കുതിര നിലത്തു കിടന്നു ഉരുണ്ടാൽ

7. കുതിര നിലത്തു കിടന്നു ഉരുണ്ടാൽ

നായ്ക്കളെയും പൂച്ചകളെയും പോലെ അത്ര സാധാരണമല്ലാത്തത് കൊണ്ട് തന്നെ കുതിരകളുടെ ഭാഷ മനസ്സിലാക്കുവാൻ അല്പ്പം പ്രയാസം ആണ്. കുതിര നിലത്തു കിടന്നു ഉരുളുകയാണെങ്കിൽ , സംശയിക്കേണ്ട കാര്യമില്ല, അവ സന്തുഷ്ടരാണെന്ന് മനസ്സിലാക്കിക്കൊളു.എന്നാൽ അസാധാരണമാം വിധം ഇത് തുടരുകയാണെങ്കിൽ ത്വക് രോഗങ്ങൾ ഇല്ലെന്നു ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.

നിങ്ങളുടെ ഓമന മൃഗങ്ങളുടെ ഭാഷ മനസ്സിലാക്കുവാൻ ഈ ലേഖനം നിങ്ങളെ സഹായിച്ചു കാണുമല്ലോ. വളർത്തു മൃഗങ്ങളുമായുള്ള ആശയവിനിമയം അവയുമായുള്ള ബന്ധം കൂടുതൽ ശക്തമാകുവാനും സഹായിക്കും.

Read more about: petcare ഓമനമൃഗം
English summary

7 Secret Languages Of Pets

Did you ever wonder what your pets are saying to you? Do you wish you could understand the secret languages of your pets? All animals have a way of communication of some kind –we just do not understand them at times.
Story first published: Tuesday, May 13, 2014, 14:04 [IST]
X
Desktop Bottom Promotion