Latest Updates
-
സെപ്റ്റംബർ 15 രവിയോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ, രാഹുകാലം ഒഴിവാക്കാം! -
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
രാത്രി 7:30-ന് അത്താഴം! വരലക്ഷ്മി ശരത്കുമാറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; നേരത്തെ കഴിച്ചാൽ തടി കുറയുമോ? -
2026 സെപ്റ്റംബർ 15: ഇന്നത്തെ ഭദ്രകാൾ സമയം അറിയാമോ? ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം; ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കൂ! -
2026 കന്നി സംക്രാന്തി: വിശ്വകർമ്മ പൂജയും പുണ്യകാല സമയവും; അറിയേണ്ടതെല്ലാം ഇവിടെ -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം ഇന്ന്; 12 രാശിക്കാർക്കും കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
സെപ്റ്റംബർ 16-22: ഈ ആഴ്ച ഭാഗ്യം തെളിയുന്ന രാശികൾ ഇവയാണ്, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങും! -
2026 സെപ്റ്റംബർ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? -
ഗണേശ ചതുർത്ഥി 2026: ഈ 12 രാശിക്കാർക്കും ഇന്നത്തെ ദിവസം ഭാഗ്യദിനമോ? അറിയാം സമ്പൂർണ്ണ രാശിഫലം
വിദ്യാര്‍ത്ഥികള്‍ക്ക് ഇണങ്ങുന്ന 5 നായകള്‍
വീട്ടില്‍ ഒരു നായയെ വളര്‍ത്തുക എന്നത് വലിയ ഉത്തരവാദിത്തം തന്നെയാണ്. ചെറിയ കുട്ടികളെ നോക്കുന്നതു പോലെ കൃത്യമായ പരിചരണവും ശ്രദ്ധയും ഇതിനാവശ്യമാണ്. എല്ലാ നായകളും അപ്പാര്‍ട്ട്മെന്റുകള്‍ക്ക് ഇണങ്ങുന്നതായിരിക്കില്ല. ഇത് മനസ്സില്‍ വച്ചു കൊണ്ടു വേണം വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നായയെ തിരഞ്ഞെടുക്കാന്‍. വീട്ടില്‍ നിന്നും ഈച്ചകളെ അകറ്റാം
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള 5 മികച്ച നായ ഇനങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. അപ്പാര്‍ട്ട്മെന്റുകള്‍ക്ക് ഇണങ്ങുന്നവ കൂടിയാണിത്.

കാവലിര്
ഈ ഇനത്തില്‍ പെട്ട നായകള്‍ക്ക് രണ്ട് പ്രധാന കാര്യങ്ങള്‍ മാത്രമാണ് ആവശ്യം- ഒന്ന്, സുരക്ഷിതമായ മടിത്തട്ട്, മറ്റൊന്ന് ധാരാളം സ്നേഹം. വീട്ടില്‍ വളര്‍ത്താവുന്ന, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് , മികച്ച ഇനം നായയാണിത്. അപ്പാര്ട്ട്മെന്റ്കള്ക്കിണങ്ങുന്ന നായ എന്ന പേരിലും ഇവ അറിയപ്പെടുന്നു.
ലാബ്രഡോര്‍
നായകളില്‍ ഏറ്റവും ബുദ്ധിയുള്ള ഇനമെന്ന രീതിയില്‍ അത്ഭുതപ്പെടുത്തന്നവയാണ് ലാബ്രഡോര്‍. കൂടാതെ ഇവ ഏറെ ഇണങ്ങുന്നവയും എപ്പോഴും സജീവമായി ഇരിക്കുന്നവയുമാണ്. കുടുംബത്തിനെന്ന പോലെ വിദ്യാര്‍ത്ഥികള്‍ക്കും വളര്‍ത്താവുന്ന മികച്ച ഇനമാണിവ.
ഹാവനീസ്
അഭിമാനത്തോടെ വളര്‍ത്താവുന്ന സ്റ്റൈലിഷ് നായ ആണിത്. വളരെ സ്നേഹമുള്ള നായകളാണിവ. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള നായകളെ കണക്കാക്കുമ്പോള്‍ ഏറ്റവും ആദ്യ സ്ഥാനത്ത് വരുന്ന ഇനം ഇവയാണ്. ഇവയ്ക്ക് നല്കുന്ന സ്നേഹവും കരുതലും അതുപോലെ തന്നെ തിരികെ നല്കുന്നു എന്നതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ ഇവയുടെ പ്രിയം കൂടുന്നു.
പഗ്
ലോകത്തില്‍ ഏറ്റവും പ്രചാരം നേടിയ നായ ഇനമാണ് പഗ്, പ്രത്യേകിച്ച് വോഡഫോണ്‍ പരസ്യങ്ങളില്‍ ഇവ പ്രത്യക്ഷപ്പെട്ടതോടെ. ഇവയ്ക്ക് കുസൃതി കൂടുതലാണന്ന കാര്യത്തില്‍ സംശയം വേണ്ട അതേ സമയം തന്നെ വളരെ അടുപ്പം കാണിക്കുന്നവയും ഏത് ജീവിത ശൈലിയോടും സ്വയം ഇണങ്ങുന്നവയുമാണ്. എപ്പോഴും കളികളില്‍ ഏര്‍പ്പടുന്ന പഗ് വളരെ സജീവമാണ്.
മസ്റ്റിഫ്
വലിയ നായകളായ മസ്റ്റിഫ് അല്പം അക്രമകാരികള്‍ കൂടിയാണ്. എന്നാല്‍, കുടുംബാഗങ്ങള്‍ക്ക് ഏറെ ഇഷ്ടമുള്ള നായകളാണിവ. ഏറെ അടുപ്പം കാണിക്കുന്ന ഈ നായകള്‍ കാണാനും ഏറെ ഭംഗിയുള്ളവയാണ്. നിങ്ങള്‍ നല്കുന്ന സ്നേഹം അവ തിരിച്ചും നല്‍കും. വലിയ നായകളായതിനാല് ഇവയ്ക്ക് ഏറെ സ്ഥലം ആവശ്യമാണ്. ഇല്ലാതെ മസ്റ്റിഫിനെ സ്വന്തമാക്കുന്നതിന് സാധ്യമായ മറ്റ് വഴികളില്ല.



Click it and Unblock the Notifications
