For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നായവളര്‍ത്തുമ്പോള്‍ അറിയാന്‍

By Viji Joseph
|

നായ്ക്കളെ എല്ലാവര്‍ക്കും തന്നെ ഇഷ്ടമാണ്. മൃഗങ്ങളെ ഇണക്കിവളര്‍ത്താന്‍ ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങളെങ്കില്‍ വീട്ടില്‍ ഒരു ഓമന മൃഗമെങ്കിലും കാണാതിരിക്കില്ല. മിക്കപ്പോഴും ഇത്തരക്കാര്‍ നായ്ക്കളെയാവും വളര്‍ത്താനിഷ്ടപ്പെടുക. നായ എന്നും മനുഷ്യന്‍റെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു. വീടിന് സംരക്ഷണം നല്കാന്‍‌ മാത്രമല്ല മാനസികോല്ലാസത്തിനും നായകള്‍ സഹായിക്കും. മാനസിക വിഷമമുള്ളപ്പോള്‍ നായയെ കളിപ്പിച്ചാല്‍ ഏറെ ആശ്വാസം ലഭിക്കുമെന്നത് യാഥാര്‍‌ത്ഥ്യമാണ്. നിങ്ങളോടൊപ്പം നിങ്ങളുടെ കുട്ടികളും ഇവയെ ഏറെ ഇഷ്ടപ്പെടും. കാലക്രമേണ നായ്ക്കള്‍ വീട്ടിലെ ഒരംഗത്തേപ്പോലെയാകും.

ചിലപ്പോഴൊക്കെ നായവളര്‍ത്തല്‍ അല്പം പ്രയാസമുള്ളതായി തോന്നാം. എന്നാല്‍ അല്പം സമയം ചെലവഴിക്കുകയാണെങ്കില്‍ ഇതൊരു പ്രശ്നമാകില്ല. അതിന് നിങ്ങള്‍ നായവളര്‍ത്തലിനുള്ള ചില പ്രധാന കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഇത് അധികം പ്രയാസമുള്ള കാര്യമൊന്നുമല്ല. ചില ലളിതമായ വഴികള്‍ വഴി നായവളര്‍ത്തല്‍ എളുപ്പമാക്കാം. അത്തരം ചില മാര്‍ഗ്ഗങ്ങളിതാ.

1. നല്ലയിനം നായക്കുട്ടി

1. നല്ലയിനം നായക്കുട്ടി

നായ വളര്‍ത്തലില്‍‌ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് നല്ലൊരിനത്തെ തെരഞ്ഞെടുക്കാനാണ്. നിങ്ങളുടെ നിലവാരത്തിന് യോജിച്ച ഇനത്തെ വേണം തെരഞ്ഞെടുക്കാന്‍. താങ്ങാനാവാത്ത ചിലവും, സമയവും വേണ്ടി വരുന്ന നിലവാരം കൂടിയ ഇനം നായ്ക്കളെ തെരഞ്ഞെടുക്കരുത്.

2. ഭക്ഷണം

2. ഭക്ഷണം

രണ്ടാമത്തെ പ്രധാന കാര്യം നായക്കുള്ള ഭക്ഷണമാണ്. ഏറെ ശ്രദ്ധയോടെ വേണം ഇത് തെരഞ്ഞെടുക്കാന്‍. ചില ഭക്ഷണങ്ങളോട് അവയ്ക്ക് താല്പര്യം കൂടുതലുണ്ടാവും. ഇവ തിരിച്ചറിഞ്ഞ് അത്തരം ആഹാരങ്ങള്‍ നല്കുക.

3. അടിസ്ഥാന സൗകര്യങ്ങള്‍

3. അടിസ്ഥാന സൗകര്യങ്ങള്‍

നായ്ക്കളെ വളര്‍ത്തുമ്പോള്‍ ചില അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണം. കൂട്, തീറ്റകൊടുക്കാനുള്ള പാത്രം, ചീപ്പ്, ബ്രഷ്, കോളര്‍ തുടങ്ങിയ ഉപയോഗിക്കണം.

4. അടുപ്പം

4. അടുപ്പം

നായയെ കുടുംബാംഗങ്ങളെല്ലാവരുമായും ഇടപെടാന്‍ അനുവദിക്കുക. എന്നാല്‍ ഇത് സാവധാനം മതിയാകും. ഒരു സമയത്ത് ഒരു അംഗവുമായി ഇടപെടാനേ അനുവദിക്കാവൂ. ഈ സമയത്ത് നായ ശാന്തനാണെന്നും ഉറപ്പാക്കണം. കുട്ടികളോടൊപ്പം തുടക്കത്തില്‍ തന്നെ കളിക്കാന്‍ അനുവദിക്കാം. അങ്ങനെ നായക്കുട്ടിക്ക് വീട്ടുകാരുമായി അടുപ്പം വളരും.

5. മറ്റ് ജീവികളുമായുള്ള പരിചയം

5. മറ്റ് ജീവികളുമായുള്ള പരിചയം

വീട്ടിലെ മറ്റ് വളര്‍ത്തുമൃഗങ്ങളുമായി നായക്ക് പരിചയം നല്കണം. വീട്ടില്‍ പൂച്ചയോ, ലവ് ബേഡ്സോ ഉണ്ടെങ്കില്‍ അവയുമായി പരിചയപ്പെടുത്താം. ചിലപ്പോള്‍ ഇത് സ്വഭാവികമായി തന്നെ നടന്നേക്കും.

6. പ്രത്യേക ശ്രദ്ധ

6. പ്രത്യേക ശ്രദ്ധ

ചില സന്ദര്‍ഭങ്ങളില്‍ നായകള്‍ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമായി വരും. വീട്ടില്‍ നായ പ്രവേശിക്കാതെ നോക്കാം. നായയുടെ ആവശ്യങ്ങള്‍ മനസിലാക്കുകയും അവ നല്കുകയും ചെയ്യുക.

7. വൈദ്യസഹായം

7. വൈദ്യസഹായം

കൃത്യമായ ഇടവേളകളില്‍ നായയെ മൃഗഡോക്ടറുടെ പരിശോധനക്ക് വിധേയമാക്കണം. ഇത് നായയുടെ ആരോഗ്യപ്രശ്നങ്ങള്‍ തിരിച്ചറിയാനും വേണ്ട പ്രതിവിധികളെടുക്കാനും സഹായിക്കും.

8. ഒരുക്കല്‍

8. ഒരുക്കല്‍

നായ്ക്കളെ വൃത്തിയാക്കി ഒരുക്കേണ്ടത് പ്രധാനമാണ്. രോമം ചീകി വൃത്തിയാക്കുകയും, നഖങ്ങള്‍ മുറിച്ച് നിര്‍ത്തുകയും, മറ്റ് ശുശ്രൂഷകളും ചെയ്യുക.

9. നടപ്പ്

9. നടപ്പ്

നായ്ക്കൊപ്പം നടക്കാന്‍ പോവുക. നായക്കൊപ്പമുള്ള നടപ്പ് നിങ്ങള്‍ക്കും ഒരു വ്യായാമമാകും.

10. ഭക്ഷണം

10. ഭക്ഷണം

മനുഷ്യര്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ തന്നെ നായക്ക് കൊടുക്കരുത്. ഈ ഭക്ഷണങ്ങള്‍ നായ്ക്കള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കണമെന്നില്ല. അതുപോലെ നായ്ക്കള്‍ക്ക് ചോക്കലേറ്റ് നല്കരുത്. ഇവ വിഷബാധ ഉണ്ടാവാന്‍ ഇടയാക്കും.

English summary

top 10 puppy care tips

Pets are something everyone loves. They are indeed lovely! If you are a lover of pets, then you would be possessing at least one at home. Most of the times, a dog or the pup is the one which people pet.
X
Desktop Bottom Promotion