For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നായ നിലം കുഴിയ്ക്കാതിരിയ്ക്കാന്‍

By Shibu T Joseph
|

സ്വന്തം വസ്തുക്കള്‍ കരുതലോടെ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. മനുഷ്യര്‍ക്ക് മാത്രമല്ല ഈ കരുതല്‍, മൃഗങ്ങള്‍ക്കുമുണ്ട് അവര്‍ സ്വന്തം എന്ന് കരുതുന്ന വസ്തുക്കളോടുള്ള കരുതല്‍, കിളികള്‍ മരങ്ങളില്‍ കൂടുകൂട്ടി ഭക്ഷണം സൂക്ഷിക്കുന്നത് കണ്ടിട്ടില്ലേ. അത് പോലെ നായ്ക്കള്‍ക്കുമുണ്ട് ഈ കൂടൊരുക്കല്‍ ശീലം, ഭക്ഷണം കരുതി വെയ്ക്കുവാന്‍ മാത്രമല്ല നായ്ക്കള്‍ നിലം കുഴിക്കുക.

രാജകീയമായി ഇരിക്കുവാന്‍ ഇരിപ്പിടം ഉണ്ടാക്കുവാനും നായ്ക്കള്‍ നിലം കുഴിക്കും. പൊത്തുകള്‍ കുഴിക്കുന്നത് പലപ്പോഴും നായ്ക്കള്‍ക്ക് ഒരു വ്യായാമ മുറ കൂടിയാണ്. നേരം പോക്കാനും ചിലപ്പോള്‍ നായ്ക്കല്‍ നിലം കുഴിക്കാറുണ്ട്. പൊതു സ്ഥലങ്ങളില്‍ അവ നിലം കുഴിക്കുമ്പോള്‍ നമ്മള്‍ അത് നിസാരമായേ കരുതാറുള്ളൂ. നിങ്ങള്‍ കരുതലോടെ സംരക്ഷിക്കുന്ന മുറ്റം നിങ്ങള്‍ ഓമനിച്ച് വളര്‍ത്തുന്ന നായ തന്നെ കുഴിച്ചാലോ. ഒന്നാലോചിച്ചു നോക്കൂ.

how-to stop dogs digging

നായയെ മര്യാദ പഠിപ്പിക്കാറായി എന്ന് നിങ്ങള്‍ തന്നെ ആലോചിച്ചുപോകില്ലേ അത്തരം സന്ദര്‍ഭങ്ങളില്‍. മൃഗങ്ങളില്‍ നായ്ക്കളാണത്രേ അനുസരണയില്‍ മുന്നില്‍ നില്‍ക്കുന്നത്. എന്ത് പഠിപ്പിച്ചാലും വേഗത്തില്‍ പഠിക്കുകയും ചെയ്യും മക്കുകയുമില്ല. അതുകൊണ്ട് നിങ്ങളുടെ നായ്ക്കള്‍ക്ക് ഇന്ന് തന്നെ ആവശ്യമായ പരിശീലനം നല്‍കൂ. അതു വഴി നിങ്ങള്‍ നട്ടുവളര്‍ത്തിയ പൂന്തോട്ടങ്ങള്‍ ഭംഗിയായി നിലനിര്‍ത്തൂ.

പൂന്തോട്ടത്തില്‍ മാന്യതയോടെ പെരുമാറുന്ന ഒരു നായയെ ആണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ ആദ്യം നിങ്ങളുടെ നായയെ പ്രൊഫഷണല്‍ പരിശീലനം നല്‍കി വളര്‍ത്തണം. നായ്ക്കള്‍ക്ക് പരിശീലനം നല്‍കുന്ന ചില സ്ഥാപനങ്ങള്‍ നമ്മുടെ ചുറ്റുവട്ടത്തുണ്ട്. അവിടെ ചേര്‍ത്തിയാലറിയാം വ്യത്യാസം, തങ്ങള്‍ക്ക് ലഭിച്ച പരിശീലനത്തില്‍ നിന്നും അണുവിട തെറ്റാതെയായിരിക്കും പിന്നീടുള്ള അവയുടെ ജീവിതം. ഓമനമൃഗമായി സ്വീകരിക്കും മുമ്പ് നിങ്ങളുടെ നായയുടെ സ്വഭാവത്തെക്കുറിച്ചും, അവരുടെ ആവശ്യങ്ങളെക്കുറിച്ചും പഠിക്കണം.

ചിലയിനം നായ്ക്കള്‍ക്ക് നിലം കുഴിക്കലും മണ്‍പൊത്തുകള്‍ വലുതാക്കുന്നതും നേരം പോക്കാനുള്ള ശീലങ്ങളായിരിക്കും. ചിലയിനം നായ്ക്കളാകട്ടെ ചൂടിനോട് പ്രതിപത്തിയുള്ളവരായിരിക്കും. കുഴികള്‍ കുത്തി അതിലിരുന്ന് ശരീരം ചൂടാക്കുന്നതായിരിക്കും ഇവരുടെ ശീലം, മിക്കവാറും നായ്ക്കളള്‍ കുഴി കുഴിക്കുന്നത് വിരസതയകറ്റുവാനായിരിക്കും. അത്തരം നായ്ക്കളെ മറ്റ് പ്രവൃത്തിക്കളിലേയ്ക്ക് വഴി തിരിച്ചുവിടുകയായിരിക്കും ഉത്തമം.

ഉദാഹരണത്തിന് പന്ത് തട്ടിക്കളഞ്ഞ് എടുത്തകൊണ്ടുവരാന്‍ പറയുക. ഓമനിക്കുക, നായ്ക്കള്‍ക്കൊപ്പം നടക്കുക, പറ്റിയ കളിപ്പാട്ടങ്ങള്‍ നല്‍കുക. ഒരിക്കല്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകിയാല്‍ നിലം കുഴിക്കുന്ന വിനോദം അവര്‍ എന്നേയ്ക്കുമായി അവസാനിപ്പിക്കും. ചില നായ്ക്കള്‍ പരിശീലനകേന്ദ്രങ്ങളില്‍ നിന്നും പരിശീലനം ലഭിച്ചാലും പിന്നെയും കുറുമ്പുകള്‍ കാണിച്ചെന്നു വരും. അത്തരക്കാരെ കുറച്ചു ഗൗരവത്തില്‍ തന്നെ പരിചരിക്കണം. അവര്‍ മണ്ണ് കുഴിക്കുവാന്‍ തുടങ്ങുമ്പോള്‍ തന്നെ ഉച്ചത്തില്‍ ശബ്ദിക്കണം.

അരുതാത്ത കാര്യമാണ് താന്‍ ചെയ്യാനൊരുങ്ങുന്നതെന്ന ബോധ്യം അവരില്‍ ഉണ്ടാക്കുവാന്‍ ആ ശബ്ദത്തിന് സാധിക്കും. ചാട്ടവാറുകൊണ്ടടിക്കണമെന്നല്ല പറഞ്ഞതിനര്‍ത്ഥം. കുറച്ചു ഗൗരവം കാണിക്കണമെന്നു മാത്രം. നായയെ രാജാവിന്റെ പദവിയിലിരുത്തിയും കുഴി കുഴിക്കുകയെന്ന ശീലത്തില്‍ നിന്നും മോചിപ്പിക്കാം. അവയെ വെറും നിലത്ത് കിടത്തുന്നതിന് പകരം പതുപതുക്ക കിടക്കകള്‍ നല്‍കാം. ബോറടി മാറ്റുവാന്‍ കളിപ്പാട്ടങ്ങള്‍ നല്‍കാം.

English summary

how-to stop dogs digging

Every being in this world wants to safeguard their belongings. This applies to both humans and animals.
X
Desktop Bottom Promotion