Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
ഉറുമ്പുകളെയും പ്രാണികളെയും അകറ്റിനിര്‍ത്താന്‍ ഏറ്റവും മികച്ച വേപ്പെണ്ണ, നാരങ്ങ സ്പ്രേ വീട്ടിലുണ്ടാക്കാം
വീടിനുള്ളില്‍ പലതരം പ്രാണികളുടെ ശല്യം മിക്ക വീട്ടമ്മമാര്‍ക്കും തലവേദനയാണ്. എത്രയെല്ലാം വൃത്തിയാക്കിയാലും ഉറുമ്പും, പാറ്റയും, പല്ലിയും മറ്റ് ചെറുപ്രാണികളും വീട്ടില്‍ സൈ്വര്യവിഹാരം നടത്തും. ഇവയ്ക്കെതിരെ കെമിക്കല്‍ കൂടുതലായി അടങ്ങിയ പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്നും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. പക്ഷേ നിവൃത്തിയില്ലാതെ മിക്കയാളുകളും ഇവയെ തന്നെ ആശ്രയിക്കുന്നു. പക്ഷേ പ്രാണികളെ വീട്ടില്‍ നിന്ന് തുരത്താന്‍ നമുക്ക് തന്നെ തയ്യാറാക്കാന്‍ കഴിയുന്ന ചില പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. വളരെ എളുപ്പത്തില്‍ ഇവ തയ്യാറാക്കാന്‍ കഴിയും. കടയില്‍ നിന്ന് വാങ്ങുന്നവയെ അപേക്ഷിച്ച് ഇവയ്ക്ക് ദോഷഫലങ്ങള്‍ കുറവാണ്. അങ്ങനെയുള്ള വേപ്പെണ്ണ സപ്രേയും നാരങ്ങ സ്പ്രേയും വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയാണെന്നും അതിന്റെ ഗുണങ്ങള്‍ എന്തെല്ലാമാണെന്നും നോക്കാം.

പൂന്തോട്ടത്തിലെ പ്രാണികളെ തുരത്താന്‍
വേപ്പിലസത്തും, വേപ്പെണ്ണയും പ്രകൃതിദത്ത കീട നിയന്ത്രണ പരിഹാരമാണ്. ചെറുപ്രാണികളെ തുരത്താന്‍ ഈ പ്രകൃതിദത്ത ഉല്‍പ്പന്നം സസ്യങ്ങളിലും വളര്‍ത്തുമൃഗങ്ങളിലും ഉപയോഗിക്കുന്നതിന് സുരക്ഷിതമാണ, പൂന്തോട്ട പരിപാലനത്തില്‍ കീടങ്ങളെ അകറ്റിനിര്‍ത്താന്‍ ഇവ ഉപയോഗിച്ച് വരുന്നു.
വേപ്പെണ്ണയുടെ ഗുണങ്ങള്‍
മുഞ്ഞ, വെള്ളീച്ച, ചിലന്തി തുടങ്ങി നിരവധി പ്രാണികള്‍ക്കെതിരെ വേപ്പെണ്ണ ഫലപ്രദമാണ്. ഇത് അവയുടെ വളര്‍ച്ചയെയും പുനരുല്പാദനത്തെയും തടസ്സപ്പെടുത്തുന്നു, കാലക്രമേണ ഇവ കൊണ്ടുള്ള ശല്യം കുറയുന്നു. കൂടാതെ, വേപ്പെണ്ണയ്ക്ക് ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്, ഇത് സസ്യങ്ങളിലെ രോഗങ്ങളെ തടയാന്‍ സഹായിക്കുന്നു. ഇതിന്റെ വൈവിധ്യം ഇന്‍ഡോര്‍, ഔട്ട്ഡോര്‍ സസ്യങ്ങള്‍ക്ക് അനുയോജ്യമാക്കുന്നു. വീടുകളില്‍ പ്രാണിശല്യം കുറയ്ക്കാനും ഇവ ഫലപ്രദമാണ്.
എങ്ങനെ ഉപയോഗിക്കണം
ചെടികളില്‍ താപനില കുറഞ്ഞ അന്തരീക്ഷത്തില്‍, അതിരാവിലെയോ ഉച്ചകഴിഞ്ഞോ വേപ്പെണ്ണ തളിക്കുക. ഇത് മരുന്ന് തളിക്കുന്നതിലൂടെ ഇലകളിലുണ്ടാകുന്ന പൊള്ളല്‍ തടയുകയും പരമാവധി ആഗിരണം ഉറപ്പാക്കുകയും ചെയ്യുന്നു. എണ്ണ ഉപയോഗിക്കുന്നതിന് മുമ്പ് കുപ്പി നന്നായി കുലുക്കുക. ഇലകളില്‍ നേരിട്ട് തളിക്കുക.
സുരക്ഷാ പരിഗണനകള്‍
വേപ്പെണ്ണ പൊതുവെ സുരക്ഷിതമാണെങ്കിലും, ഉപയോഗ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പാലിക്കേണ്ടത് പ്രധാനമാണ്. ഇവയുടെ ഉപയോഗം മൂലം ചെടികള്‍ക്ക് കേട് വരുന്നത് തടയാന്‍ സൂര്യപ്രകാശം കൂടുതലുള്ള സമയങ്ങളില്‍ ഇത് പ്രയോഗിക്കുന്നത് ഒഴിവാക്കുക. വേപ്പെണ്ണയുടെ ഫലപ്രാപ്തി നിലനിര്‍ത്താന്‍ എല്ലായ്പ്പോഴും തണുത്ത ഇരുണ്ട സ്ഥലത്ത് സൂക്ഷിക്കുക.
വേപ്പെണ്ണ ബയോഡീഗ്രേഡബിള്‍ ആണ്, ശരിയായി ഉപയോഗിക്കുമ്പോള്‍ തേനീച്ച, ലേഡിബഗ്ഗ് തുടങ്ങി ചെടികള്‍ക്ക് ഗുണം ചെയ്യുന്ന പ്രാണികള്‍ക്ക് അപകടസാധ്യത കുറവാണ്. സിന്തറ്റിക് കീടനാശിനികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിന്റെ സ്വാഭാവിക ഘടന പരിസ്ഥിതി സൗഹൃദമാണ്.
ഉറുമ്പുശല്യം കുറയ്ക്കാന്‍
അടുക്കളയില്‍ ഉറുമ്പ്ശല്യം കൂടുതലാണെങ്കില്‍, ലളിതമായ ഒരു പരിഹാരമുണ്ട്. അവയെ അകറ്റി നിര്‍ത്താനുള്ള ഫലപ്രദമായ മാര്‍ഗമാണ് നാരങ്ങ സത്ത്് കലര്‍ന്ന വെള്ളം തളിക്കുക എന്നത്. ഈ പ്രകൃതിദത്ത പ്രതിവിധി തയ്യാറാക്കാന്‍ എളുപ്പമാണ് കൂടാതെ വീട്ടില്‍ സാധാരണയായി കാണപ്പെടുന്ന ചേരുവകളാണ് ഇതിനാവശ്യം.
ചേരുവകളും തയ്യാറാക്കലും
ഈ സ്പ്രേ തയ്യാറാക്കാന്‍, നിങ്ങള്‍ക്ക് നാരങ്ങ തൊലിയും വെള്ളവും മതി. ഓറഞ്ച് അല്ലെങ്കില്‍ നാരങ്ങ തൊലികള്‍ക്ക് രൂക്ഷമായ മണം ഉണ്ട്. ഇത് പ്രാണികളെ, പ്രത്യേകിച്ച ഉറുമ്പുകളെ അകറ്റുന്നു. നാരഹ്ങ തൊലി ഏകദേശം 15 മിനിറ്റ് വെള്ളത്തില്‍ തിളപ്പിക്കുക. തണുത്ത ശേഷം, ദ്രാവകം മാത്രം അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റുക.
ഉപയോഗിക്കേണ്ട രീതി
ജനല്‍ചില്ലുകളും ഡോര്‍ ഫ്രെയിമുകളും പോലെ ഉറുമ്പുകള്‍ വരുന്ന പ്രവേശന പോയിന്റുകള്‍ക്ക് ചുറ്റും നാരങ്ങസത്ത് കലര്‍ന്ന വെള്ളം തളിക്കുക. ഉറുമ്പുകള്‍ക്ക് നാരങ്ങയുടെ ഗന്ധം ഇഷ്ടമല്ല, അതുകൊണ്ട് ഇത് ഫലപ്രദമായ പ്രതിരോധം ഉണ്ടാക്കുന്നു. തുടര്‍ച്ചയായ ഉപയോഗത്തിലൂടെ ഉറുമ്പുകളെ തുരത്താം.
സിട്രസ് സ്പ്രേയുടെ പ്രയോജനങ്ങള്‍
ഈ സ്പ്രേ പ്രകൃതിദത്തമാണ് എന്ന് മാത്രമല്ല, കുട്ടികളും വളര്‍ത്തുമൃഗങ്ങളും ഉള്ള വീടുകളിലും സുരക്ഷിതമാണ്. കെമിക്കല്‍ റിപ്പല്ലന്റുകളില് നിന്ന് വ്യത്യസ്തമായി, ഇത് ആരോഗ്യത്തിന് അപകടമുണ്ടാക്കുകയോ ദോഷകരമായ അവശിഷ്ടങ്ങള്‍ അവശേഷിപ്പിക്കുകയോ ചെയ്യുന്നില്ല. നിങ്ങളുടെ അടുക്കളയെ ഉറുമ്പുകളില്ലാതെ സൂക്ഷിക്കുന്നതിന് ഒരു പരിസ്ഥിതി സൗഹൃദ ബദലാണിത്.



Click it and Unblock the Notifications
