For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശുദ്ധവായു നിറയും വീട്ടില്‍; ഇവ മാത്രം ചെയ്താല്‍ മതി

|

വര്‍ഷാവര്‍ഷം ലോകത്ത് മലിനീകരണത്തിന്റെ തോത് വര്‍ദ്ധിച്ചുവരികയാണ്. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല. ഡല്‍ഹി, മുംബൈ തുടങ്ങിയ ഇടങ്ങളിലെ വായുമലിനീകരണം വര്‍ധിക്കുന്ന വാര്‍ത്തകള്‍ നാം ഇടയ്ക്കിടെ കേള്‍ക്കാറുണ്ട്. പലപല അസുഖങ്ങള്‍ക്കും വഴിവയ്ക്കുമെന്നതാണ് വായുമലിനീകരണത്തെ ഭയക്കാനുള്ള ഒരു കാരണം. എന്നാല്‍ പുറത്തെ അന്തരീക്ഷം മാത്രമല്ല, വീടിനുള്ളിലും നിങ്ങള്‍ വായുവിനെ ഭയക്കണം. കാരണം, നിങ്ങള്‍ ശ്വസിക്കുന്ന വായു പുറത്തുനിന്നുള്ള വായുവിനേക്കാള്‍ മലിനമാണ് വീട്ടിനകത്തെ വായു.

Most read: വീട്ടിലും കരുതലെടുക്കാം വൈറസില്‍ നിന്ന്Most read: വീട്ടിലും കരുതലെടുക്കാം വൈറസില്‍ നിന്ന്

നിങ്ങള്‍ ദിവസവും ഉപയോഗിക്കുന്ന ഇനങ്ങളില്‍ അടങ്ങിയിരിക്കുന്ന മലിനീകരണ ഘടകങ്ങളെ നിങ്ങള്‍ അവഗണിക്കുന്നു. വീട്ടില്‍ പൊടി അടിഞ്ഞുകൂടുന്ന പല ഇടങ്ങളുമുണ്ട്. ഇവയൊന്നും നിങ്ങള്‍ക്ക് ദിവസവും വൃത്തിയാക്കാനായി എന്നു വരില്ല. എന്തിന്, വീടിന്റെ ചുവരുകളിലെ പെയിന്റ്, ഷാംപൂ, ക്രീമുകള്‍ തുടങ്ങിയ വസ്തുക്കള്‍ പോലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമുക്ക് ദോഷം വരുത്തുന്ന രാസവസ്തുക്കളും വിഷവസ്തുക്കളും ഉള്‍ക്കൊള്ളുന്നവയാണ്. വീട്ടിലെ ഇത്തരം മോശമായ അന്തരീക്ഷം പലപ്പോഴും തിണര്‍പ്പ്, ചുമ, കണ്ണുകളില്‍ പ്രകോപനം, അതുപോലെ തന്നെ ആസ്ത്മ ലക്ഷണങ്ങള്‍ എന്നിവയ്ക്കും വഴിവയ്ക്കുന്നവയാണ്. അതിനാല്‍, വീട്ടിലെ വായു ശുദ്ധീകരിക്കുന്നതിനുള്ള ചില പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഈ ലേഖനത്തില്‍ വായിച്ചറിയാം.

കൂടുതല്‍ ലേഖനങ്ങള്‍ക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

സാള്‍ട്ട് ലാമ്പുകള്‍

സാള്‍ട്ട് ലാമ്പുകള്‍

മുറിയിലെ അന്തരീക്ഷത്തില്‍ നിന്ന് വിഷവസ്തുക്കളെ വലിച്ചെടുക്കുകയും അവയെ നിര്‍വീര്യമാക്കുകയും ചെയ്യുന്ന പ്രകൃതിദത്ത വായു ശുദ്ധീകരണ ഘടകമാണ് ഹിമാലയന്‍ പിങ്ക് സാള്‍ട്ട്. നിങ്ങളുടെ മുറിയില്‍ ഒരു ഹിമാലയന്‍ പിങ്ക് സാള്‍ട്ട് വിളക്ക് സ്ഥാപിക്കുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്. ഇത് നിങ്ങള്‍ക്ക് മികച്ച ഉറക്കം നേടിത്തരാനും സഹായിക്കുന്നു. സാള്‍ട്ട് ക്രിസ്റ്റല്‍ ഉല്‍പന്നങ്ങള്‍ വായുവില്‍ നിന്ന് നീരാവി പുറത്തെടുക്കുന്നതിലൂടെ വായുവിലൂടെയുള്ള പ്രകോപനങ്ങള്‍, രോഗകാരികള്‍, അലര്‍ജികള്‍ എന്നിവയും കുറയ്ക്കും.

മെഴുകുതിരികള്‍ കത്തിക്കാം

മെഴുകുതിരികള്‍ കത്തിക്കാം

എല്ലാ മെഴുകുതിരികള്‍ക്കും വാസ്തവത്തില്‍ അന്തരീക്ഷത്തെ ശാന്തമാക്കുന്ന ഗുണങ്ങളുണ്ട്. മാത്രമല്ല മെഴുകുതിരി ഉപയോഗിക്കുന്നതിലൂടെ മലിനീകരണവും കുറയ്ക്കാവുന്നതാണ്. ഇതിനായി വീട്ടില്‍ നിങ്ങള്‍ക്ക് കുറച്ച് തേനീച്ചമെഴുകില്‍ തീര്‍ത്ത മെഴുകുതിരികള്‍ കത്തിക്കാവുന്നതാണ്. കാരണം അവ വായു ശുദ്ധീകരണത്തിന് പേരുകേട്ട വസ്തുവാണ്. ഇതിന് വായുവിനെ അയോണീകരിക്കാനും വിഷ സംയുക്തങ്ങളെയും മലിനീകരണങ്ങളെയും നിര്‍വീര്യമാക്കാനും കഴിവുണ്ട്. മിക്കവാറും ഇത്തരം മെഴുകുതിരികള്‍ പുകയും സുഗന്ധവുമില്ലാതെ കത്തുന്നു. വീട്ടില്‍ ആസ്ത്മാ രോഗികളുണ്ടെങ്കില്‍, ഈ മെഴുകുതിരികള്‍ വളരെ സഹായകരമാണ്.

Most read:കൊറോണ: വ്യക്തിക്ക് മാത്രമല്ല വീടിനും വേണം ശുചിത്വംMost read:കൊറോണ: വ്യക്തിക്ക് മാത്രമല്ല വീടിനും വേണം ശുചിത്വം

ചെടികള്‍ സൂക്ഷിക്കുക

ചെടികള്‍ സൂക്ഷിക്കുക

പല വീട്ടുചെടികള്‍ക്കും വായു ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. മാത്രമല്ല വീടിനുള്ളിലെ മലിനീകരണത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല വസ്തു കൂടിയാണ് ഇവ. പ്രത്യേകിച്ചും നിങ്ങള്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണെങ്കില്‍ വീട്ടിനുള്ളില്‍ ചെടികള്‍ സൂക്ഷിക്കാവുന്നതാണ്. നാസ നടത്തിയ പഠനമനുസരിച്ച്, വീട്ടുചെടികള്‍ക്ക് നമ്മുടെ വീടുകളിലും ജോലിസ്ഥലങ്ങളിലും വായു ശുദ്ധീകരിക്കാനും മെച്ചപ്പെടുത്താനും കഴിയും, അമോണിയ, ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍ തുടങ്ങിയ വിഷവസ്തുക്കളുമായി ബന്ധപ്പെട്ട ഏത് പാര്‍ശ്വഫലങ്ങളില്‍ നിന്നും ഇവ നിങ്ങളെ സംരക്ഷിക്കുന്നു. വീടുകളുടെ ഓരോ 100 ചതുരശ്രയടിയിലും ഒരു വീട്ടുചെടിയെങ്കിലും സൂക്ഷിക്കുക എന്നത് ശുദ്ധമായ വായു ലഭിക്കുന്നതിന് വളരെ ഫലപ്രദവും കാര്യക്ഷമവുമായ മാര്‍ഗ്ഗമാണ്.

വെന്റിലേഷന്‍ സ്വകര്യം കൂട്ടുക

വെന്റിലേഷന്‍ സ്വകര്യം കൂട്ടുക

വീട്ടില്‍ വായു ശുദ്ധീകരിക്കാന്‍ ജനാലകള്‍ തുറക്കുന്നതിനു പകരമായി മുറിയിലെ വായു ശുദ്ധീകരിക്കാനും റീസൈക്കിള്‍ ചെയ്യാനും ട്രിക്കിള്‍ വെന്റുകള്‍ സ്ഥാപിക്കുന്നതാണ് നല്ലത്. മലിനീകരണത്തെ പുറത്തേക്ക് തള്ളിവിടാന്‍ സഹായിക്കുന്ന മികച്ച ബദലാണ് എക്സ്ഹോസ്റ്റ് ഫാനുകള്‍. കുളിച്ചതിന് ശേഷം, നിങ്ങളുടെ കുളിമുറിയില്‍ നിന്ന് മോശം വായു പുറത്തേക്ക് വിടുന്നതിന് ഇത്തരം ഫാനുകള്‍ സ്ഥാപിക്കുക. അടുക്കളയും ശരിയായി വായുസഞ്ചാരമുള്ളതാക്കേണ്ടതുണ്ട്. ഗ്യാസ് അടുപ്പാണ് അകത്തെ വായു മലിനീകരണത്തിന്റെ പ്രധാന ഉറവിടം. അതിനാല്‍ നിങ്ങളുടെ അടുക്കളയും നല്ലവണ്ണം വായുസഞ്ചാരമുള്ളതാക്കുക.

Most read:കൊറോണ: വ്യക്തിക്ക് മാത്രമല്ല വീടിനും വേണം ശുചിത്വംMost read:കൊറോണ: വ്യക്തിക്ക് മാത്രമല്ല വീടിനും വേണം ശുചിത്വം

കല്‍ക്കരി ഉപയോഗിക്കുക

കല്‍ക്കരി ഉപയോഗിക്കുക

സ്വാഭാവിക വായു ശുദ്ധീകരണമായി നിങ്ങള്‍ക്ക് കരി ഉപയോഗിക്കാവുന്നതാണ്. അകത്തെ വായു ശുദ്ധീകരിക്കുന്നതിനുള്ള ഒരു മികച്ച മാര്‍ഗ്ഗമാണിത്. സജീവ കാര്‍ബണ്‍ എന്നും ഇത് അറിയപ്പെടുന്നു. ഇത് ദുര്‍ഗന്ധമില്ലാത്തതും വായുവില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതുമാണ്.

സുഗന്ധ എണ്ണകള്‍

സുഗന്ധ എണ്ണകള്‍

കറുവപ്പട്ട, റോസ്മേരി, കാശിത്തുമ്പ, ഗ്രാമ്പൂ, ടീ ട്രീ തുടങ്ങിയ എണ്ണകള്‍ വായുശുദ്ധീകരണത്തിനായി നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇവയ്ക്ക് വൈറസുകള്‍, ഫംഗസ്, ബാക്ടീരിയ, പൂപ്പല്‍ എന്നിവയെ നീക്കാനുള്ള കഴിവുണ്ട്. വെബര്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള പഠനങ്ങള്‍ കാണിക്കുന്നത് ഇത്തരം ഓയിലുകളിലൂടെ വായുവിലൂടെ സഞ്ചരിക്കുന്ന ബാക്ടീരിയകളെ നീക്കാന്‍ സാധിക്കുമെന്നാണ്.

Most read:അലര്‍ജിയുണ്ടോ ? വീട്ടിലെ കെണികള്‍ ഒഴിവാക്കാംMost read:അലര്‍ജിയുണ്ടോ ? വീട്ടിലെ കെണികള്‍ ഒഴിവാക്കാം

Read more about: home house വീട്
English summary

Natural Ways to Purify Air at Home

Here we are discussing the natural ways to purify air at home. Take a look.
Story first published: Saturday, January 23, 2021, 10:38 [IST]
X
Desktop Bottom Promotion