Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
അടുക്കള തിളങ്ങാന്‍ നാരങ്ങയും ബേക്കിംഗ് സോഡയും
അടുക്കള പലപ്പോഴും വൃത്തികേടാവുന്നതിന്റെ കാരണം നിങ്ങളുടെ അശ്രദ്ധ തന്നെയാണ് എന്ന് പറയുന്നതില്‍ സത്യമില്ലാതില്ല. എന്നാല്‍ ചിലര്‍ക്കെങ്കിലും വൃത്തിയാക്കി മടുപ്പ് സംഭവിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും അടുക്കള വൃത്തിയായി സൂക്ഷിക്കുന്നതിനും സഹായിക്കുന്ന ചിലതുണ്ട്. അതില്‍ നമുക്ക് നമ്മുടെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങളുണ്ട്. നാരങ്ങയും ബേക്കിംഗ് സോഡയും ഉപയോഗിച്ച് നമുക്ക് ഈ പ്രശ്നത്തെ പരിഹരിക്കാന്‍ സാധിക്കുന്നു.
നാരങ്ങയും ബേക്കിംഗ് സോഡയും അടുക്കള വൃത്തിയാക്കാന്‍ അത്യാവശ്യമായ വസ്തുക്കളാണ്. ഈ പ്രകൃതിദത്ത ചേരുവകള്‍ ഫലപ്രദവും സുരക്ഷിതവുമായി ഉപയോഗിക്കാവുന്നതാണ്. അവ ഉപയോഗിക്കുന്നതിലൂടെ കഠിനമായ രാസവസ്തുക്കള്‍ ഉപയോഗിക്കാതെ നിങ്ങളുടെ അടുക്കള വൃത്തിയാക്കുന്നതിനും നല്ല തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു.

എണ്ണമെഴുക്കിന് പരിഹാരം
പലപ്പോഴും അടുക്കളയില്‍ ഒട്ടിപിടിക്കുന്ന എണ്ണ മെഴുക്കിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് നനഞ്ഞ സ്പോഞ്ചില്‍ ബേക്കിംഗ് സോഡ വിതറുക. കുറച്ച് തുള്ളി നാരങ്ങ നീര് ചേര്‍ത്ത ശേഷം ഈ ഭാഗത്ത് സ്ക്രബ് ചെയ്യുക. കഠിനമായ ഗ്രീസും അഴുക്കും ഇല്ലാതാക്കാന്‍ ഈ കോമ്പിനേഷന്‍ മികച്ചതാണ്.
ദുര്‍ഗന്ധം ഇല്ലാതാക്കുന്നു
നാരങ്ങയും ബേക്കിംഗ് സോഡയും ഉപയോഗിച്ച് അടുക്കളയിലെ അസുഖകരമായ ഗന്ധം ഇല്ലാതാക്കാം. ചൂടുവെള്ളത്തില്‍ ബേക്കിംഗ് സോഡ കലര്‍ത്തുക. ശേഷം ഇതിലേക്ക് അല്പം നാരങ്ങ നീര് ചേര്‍ക്കുക. ഇതുകൊണ്ട് കിച്ചണ്‍ റാക്ക് ഉള്‍പ്പടെയുള്ള സ്ഥലങ്ങള്‍ തുടക്കാവുന്നതാണ്. ഇത് നിങ്ങളുടെ അടുക്കളയിലെ ദുര്ഗന്ധകറ്റി തിളക്കമുള്ളതാക്കുന്നു.
മൈക്രോവേവ് ക്ലീനര്‍
ഈ ചേരുവകള്‍ ഉപയോഗിച്ച് മൈക്രോവേവ് വൃത്തിയാക്കുന്നത് എളുപ്പമാകും. നാരങ്ങ കഷ്ണങ്ങളാക്കി ഒരു പാത്രത്തിലെടുത്ത് മൈക്രോവേവിന്റെ വെള്ളത്തില്‍ വയ്ക്കുക. കുറച്ച് മിനിറ്റ് ചൂടാക്കുക. ശേഷം ഇവ അതിനുള്ളിലെ ഭക്ഷ്യകണങ്ങളെ ഇളകുന്നതിന് സഹായിക്കുന്നു. അതോടൊപ്പം ബേക്കിംഗ് സോഡയില്‍ മുക്കിയ നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുക.
സിങ്ക് ഫ്രെഷ്നര്‍
നിങ്ങളുടെ സിങ്ക് ഫ്രഷ് ചെയ്യാന്‍, ബേക്കിംഗ് സോഡ ഡ്രെയിനേജിലേക്ക് ഒഴിക്കുക. നാരങ്ങ നീര് കൂടി ഇതിനോടൊപ്പം ഒഴിക്കാം. ഇത് അല്പ നേരം വെച്ചതിന് ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക. ഈ രീതി ദുര്‍ഗന്ധം നീക്കുകയും ഡ്രെയിനേജ് ശുദ്ധമായി നിലനിര്‍ത്തുകയും ചെയ്യുന്നു.
കട്ടിംഗ് ബോര്‍ഡ് സാനിറ്റൈസര്‍
കട്ടിംഗ് ബോര്‍ഡുകള്‍ അണുവിമുക്തമാക്കുന്നത് വളരെ എളുപ്പമാണ്. ബോര്‍ഡില്‍ ബേക്കിംഗ് സോഡ വിതറുക. പകുതി നാരങ്ങ ഉപയോഗിച്ച് നല്ലതു പോലെ സ്ക്രബ് ചെയ്യുക. കുറച്ച് മിനിറ്റ് കഴിഞ്ഞ് വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇത് പാടുകളും ബാക്ടീരിയയും നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
സ്റ്റൗടോപ്പ് സ്ക്രബ്ബര്‍
വൃത്തിയുള്ള സ്റ്റൗടോപ്പിന് ബേക്കിംഗ് സോഡയും നാരങ്ങയും ഉപയോഗിക്കാവുന്നതാണ്. അതിനായി ഉപരിതലത്തില്‍ ബേക്കിംഗ് സോഡ വിതറുക. പിന്നീട് മുറിച്ച ഒരു പകുതി നാരങ്ങ ഉപയോഗിച്ച് സ്ക്രബ് ചെയ്യുക. ശേഷം സ്റ്റൗവ്വിന് മുകളില്‍ നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുക. ഈ രീതി കരിഞ്ഞ ഭക്ഷണവും കറയും നീക്കം ചെയ്യുന്നു.



Click it and Unblock the Notifications
