Latest Updates
-
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം!
പാത്രങ്ങളില്‍ പറ്റിപ്പിടിക്കും കരിയും എണ്ണമിഴുക്കും അടിയോടെ ഇളക്കും വീട്ടുപായങ്ങള്‍
പലപ്പോഴും അടുക്കളപ്പണി ചെയ്യുന്നവരെ കഷ്ടത്തിലാക്കുന്ന ഒന്നാണ് പാത്രങ്ങള്‍ വൃത്തിയില്ലാത്തത്. അതിന്റെ ഫലമായി പലപ്പോഴും അഴുക്കും എണ്ണമയവും മാറാത്ത പാത്രങ്ങള്‍ പലരും ഉപയോഗിക്കേണ്ടിയും വരുന്നു. എത്രയൊക്കെ സോപ്പും ഡിഷ്വാഷും ഉപയോഗി്ക്കുന്നവരെങ്കില് പോലും പൂര്‍ണമായും പാത്രത്തിലെ അഴുക്കിനേയും മറ്റും ഇല്ലാതാക്കുന്നതിന് സാധിക്കാതെ വരുന്നുണ്ടോ? എന്നാല്‍ ഇനി ഇത്തരം അവസ്ഥകളില്‍ നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്നത്തെ പരിഹരിക്കാന്‍ സാധിക്കും.
വീട്ടില്‍ തന്നെ ചെയ്യാവുന്ന ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് ഈ പ്രശ്നത്തെ പരിഹരിക്കാം. പലപ്പോഴും പാത്രങ്ങളിലെ അഴുക്കും എണ്ണയും എല്ലാം നമ്മുടെ ഓരോരുത്തര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. അതില്‍ നിന്ന് പരിഹാരം കാണുന്നതിന് അടുക്കളയിലെ ചില ചേരുവകള്‍ നമുക്ക് ചേര്‍ക്കാം. അതില്‍ ബേക്കിംഗ് സോഡയും, നാരങ്ങ നീരും വിനാഗിരിയും എല്ലാം ചേരുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ബേക്കിംഗ് സോഡയും വിനാഗിരിയും
ബേക്കിംഗ് സോഡ ഒരു ക്ലീനിംഗ് ഏജന്റാണ് എന്ന് നമുക്കറിയാം. അത് പാത്രത്തിലെ എണ്ണമിഴുക്കിനെ കൈകാര്യം ചെയ്യാനും അതോടൊപ്പം തന്നെ അഴുക്കിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അതിനായി, കറയുള്ള ഭാഗത്ത് ബേക്കിംഗ് സോഡ വിതറുക. അതിനുശേഷം, കുറച്ച് തുള്ളി വിനാഗിരി ചേര്‍ത്ത് അല്പ സമയം വെക്കുക. പിന്നീട് ഈ മിശ്രിതം ഇളകി വരുകയും പാത്രത്തില്‍ നിന്ന് എണ്ണമിഴുക്കും അഴുക്കും ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യും. കുറച്ച് മിനിറ്റിനുശേഷം, ഒരു സ്പോഞ്ച് ഉപയോഗിച്ച് സ്ക്രബ് ചെയ്ത് നന്നായി കഴുകുക.
നാരങ്ങ നീരും ഉപ്പും
നാരങ്ങ നീര് അതിന്റെ അസിഡിറ്റി ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്, ഇത് ഒരു മികച്ച ഡിഗ്രീസര് കൂടിയാണ് എന്നതില്‍ സംശയം വേണ്ട. അതിനായി ആദ്യം ഒരു പേസ്റ്റ് പരുവത്തില്‍ ഇത് ആക്കിയെടുക്കണം. ഒരു പേസ്റ്റ് ഉണ്ടാക്കാന്‍ നാരങ്ങ നീര് ഉപ്പുമായി യോജിപ്പിക്കുക. ഈ പേസ്റ്റ് എണ്ണമിഴുക്കും കരിയും ഉള്ള ഭാഗത്ത് പുരട്ടി ഏകദേശം 10 മിനിറ്റ് വെക്കുക. വെള്ളത്തില്‍ കഴുകുന്നതിന് മുമ്പ് ബ്രഷ് ഉപയോഗിച്ച് മൃദുവായി സ്ക്രബ് ചെയ്ത് വേണം ഉപയോഗിക്കുന്നതിന്.
ചൂടുവെള്ളവും ഡിഷ് സോപ്പും
ചിലപ്പോള്‍, ലളിതമായ പരിഹാരങ്ങള്‍ തന്നെയാണ് ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതും. ചൂടുവെള്ളം പാത്രത്തില്‍ നിറച്ച് അതിലേക്ക് അല്പം തുള്ളി ഡിഷ് സോപ്പ് ചേര്‍ക്കുക. ഇത് 15-20 മിനിറ്റ് കുതിര്‍ത്തതിന് ശേഷം വേണം കഴുകുന്നതിന്. കാരണം ചൂട് എപ്പോഴും മെഴുക്ക് ഇളക്കുന്നതിന് സഹായിക്കുന്നു, അതേസമയം സോപ്പ് അതിനെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. ശേഷം നിങ്ങള്‍ക്ക് ഒരു സ്പോഞ്ച് ഉപയോഗിച്ച് കഴുകാവുന്നതാണ്. എല്ലാ തരത്തിലുള്ള കറയേയും ഇതിലൂടെ നിങ്ങള്‍ക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു.
കോണ്‍സ്റ്റാര്‍ച്ച് പേസ്റ്റ്
ചോളം അന്നജത്തിന് കൊഴുപ്പ് ഫലപ്രദമായി ആഗിരണം ചെയ്യാന്‍ കഴിയും. കോണ്‍സ്റ്റാര്‍ച്ച് വെള്ളത്തില്‍ കലര്‍ത്തി കട്ടിയുള്ള പേസ്റ്റ് രൂപപ്പെടുത്തുക. ഈ പേസ്റ്റ് കൊഴുപ്പുള്ള ഭാഗത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ ഉണങ്ങിക്കഴിഞ്ഞാല്‍, നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചാല്‍ അത് നിങ്ങളുടെ പാത്രത്തിലെ അഴുക്കിനേയും കരിയേയും പൂര്‍ണമായും ഇല്ലാതാക്കുന്നു. എല്ലാ തരത്തിലുള്ള കരിയും അഴക്കും ഇല്ലാതാക്കുന്നതിനും മികച്ചത് തന്നെയാണ് കോണ്‍സ്റ്റാര്‍ച്ച് പേസ്റ്റ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications