Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
കുറച്ച് വെള്ളവും ചിരട്ടയുമുണ്ടെങ്കില് ഏസിയില്ലാതെ റൂം തണുപ്പിക്കാം ഇങ്ങനെ
Natural Cooling Methods: ചൂട് വര്‍ദ്ധിച്ചു വരികയാണ്. ചൂട് കൂടുന്നതിനനുസരിച്ച് അനവധി റൂമില്‍ ഫാന്‍ ഇട്ടാല്‍ പോലും കിടന്നുറങ്ങാന്‍ സാധിക്കാത്ത അവസ്ഥയായിരിക്കും. പ്രത്യേകിച്ച്, രാത്രി സമയങ്ങളില്‍ ടെറസില്‍ നിന്നും ചൂട് താഴേയ്ക്ക് ഇറങ്ങുമ്പോള്‍ സീലിംഗ് ഫാന്‍ ഇട്ടാലും കാറ്റ് മുറിയില്‍ അനുഭവപ്പെടുകയില്ല. പകരം, ചൂട് കൂടുതല്‍ തോന്നിപ്പിക്കുകയും, വിയര്‍ക്കാന്‍ ആരംഭിക്കുകയും ചെയ്യും.

ചൂട് കൂടുമ്പോള്‍ ഏസി വാങ്ങാന്‍ എല്ലാവര്ക്കും സാധ്യമല്ല. ചിലവ് വര്‍ദ്ധിപ്പിക്കുന്ന ഒരു ഘടകം കൂടിയാണ് ഏസി. അതുപോലെ, ചിലര്‍ ഏസിയ്ക്ക് പകരം കൂളറും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവയൊന്നും ഇല്ലാതെ, വെറും രണ്ട് ചിരട്ടയും, കുറച്ച് വെള്ളവും ഉണ്ടെങ്കില്‍ റൂം ഏസിയിട്ട പോലെ തണുപ്പിക്കാന്‍ സാധിക്കുന്നതാണ്. എങ്ങനെയെന്ന് നോക്കാം.
ഉപയോഗിക്കേണ്ട വിധം
ആദ്യം രണ്ട് ചിരട്ട എടുക്കുക. ഇവ ഒരു വീതി കൂടിയ ഐസ്ക്രീം പാത്രത്തില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും പ്ലാസ്റ്റിക് പാത്രത്തില്‍ ഇട്ടതിനുശേഷം ആ പാത്രം നിറയെ വെള്ളം ഒഴിച്ച് ഫ്രീസറില്‍ വെയ്ക്കുക. പാത്രത്തിന് വായ് വട്ടം ഉണ്ടായിരിക്കണം. അതുപോലെ, ഫ്രീസറില്‍ വെക്കാന്‍ സാധിക്കുന്ന വലിപ്പവും അയിരിക്കണം. ഈ പാത്രത്തില്‍ ചേര്‍ത്തിരിക്കുന്ന വെള്ളം നല്ലതുപോലെ കട്ടപിടിച്ചാല്‍ രാത്രിയില്‍ ഈ പാത്രം ഒരു ബക്കറ്റ് വെള്ളത്തില്‍ ഇറക്കി വെയ്ക്കുക. അതിനുശേഷം ഫാന്‍ ഇടുക. ഫാനിന്റെ നേരെ ചുവടെയായി ഈ പാത്രം വെയ്ക്കാന്‍ മറക്കരുത്. ഇത്തരത്തില്‍ ചെയ്യുന്നത് റൂമില്‍ തണുപ്പ് നിലനില്ക്കാന് സഹായിക്കുന്നതാണ്.
മറ്റു മാര്‍ഗ്ഗങ്ങള്‍
ഈ മാര്‍ഗ്ഗം അല്ലാതെ ചൂട് കുറയ്ക്കാൻ സഹായിക്കുന്ന മറ്റു ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ കൂടിയുണ്ട്. പ്രത്യേകിച്ച്, ജനാല തുറന്നിടുക. ഇതിന്റെ അടുത്ത് ടേബിള്‍ ഫാന്‍ സ്ഥാപിക്കുക. റൂമില്‍ തങ്ങി നില്ക്കുന്ന ചൂട് വായു പുറത്തേയ്ക്ക് കളയാനും, പുറത്ത് നിന്നുള്ള തണുത്ത വായു വീടിനകത്തേയ്ക്ക് കയറാനും ഇത്തരത്തില്‍ ടേബിള്‍ ഫാന്‍ വെയ്ക്കുന്നത് സഹായിക്കും. ഈ സമയത്ത് സീലിംഗ് ഫാന്‍ ഓഫ് ചെയ്യേണ്ടതാണ്.
നനഞ്ഞ തുണി
കിടന്നുറങ്ങുന്ന മുറിയില്‍ നനഞ്ഞ തുണി വിരിക്കുന്നത് റൂമില്‍ തണുപ്പ് നിലനില്ക്കാന് സഹായിക്കുന്നതാണ്. നനഞ്ഞ തുണികള്‍ വിരിച്ചതിന് ശേഷം സീലിംഗ് ഫാന്‍ ഓണ്‍ ചെയ്യാന്‍ മറക്കരുത്. ശ്വാസം മുട്ട്, അലര്‍ജി സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ പതിവായി നേരിടുന്നവരാണെങ്കില്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കാതിരിക്കുന്നത് നല്ലതായിരിക്കും. കാരണം, ഇത്തരത്തില്‍ നനഞ്ഞ തുണി വിരിക്കുന്നത് അലര്‍ജി വര്‍ദ്ധിപ്പിക്കാന്‍ ഒരു കാരണമാണ്.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
റൂമില്‍ ചൂട് തങ്ങാതിരിക്കാന്‍ അനവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച്, പകല്‍ സമയങ്ങളില്‍ ജനാലകള്‍ പരമാവധി തുടന്നിടാതിരിക്കാന് ശ്രദ്ധിക്കുക. കാരണം, ഇത്തരത്തില്‍ ജനാലകള്‍ തുറന്നിടുന്നത് സൂര്യപ്രകാശം, റൂമില്‍ അമിതമായി പ്രവേശിക്കുന്നതിനും, തന്മൂലം, റൂമിലെ ഓരോ വസ്തുക്കളിലും, പ്രത്യേകിച്ച് കിടക്കയിലും, വിരിപ്പിലും പുതപ്പിലുമെല്ലാം ചൂട് തങ്ങി നില്‍ക്കാനും ഇവ കാരണമാകുന്നു. ഇത് രാത്രി സമയങ്ങളില്‍ ചൂട് വര്‍ദ്ധിപ്പിക്കും.
അതുപോലെ, കിടക്ക മടക്കി വെയ്ക്കുന്നത് നല്ലതാണ്. ചൂട് വര്‍ദ്ധിപ്പിക്കുന്ന നിറങ്ങള്‍ റൂമില്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വീടിന്റെ മുകളില്‍ ചൂട് കുറയ്ക്കാന്‍ സഹായിക്കുന്ന രീതിയില്‍ ഷീറ്റ് ഉപയോഗിക്കുന്നതും നല്ലതാണ്. ജനാലകളില്‍ കൂളിംഗ് ഏജന്റുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
