Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
ഹോട്ടലില്‍ കിട്ടുന്ന അതേരീതിയില്‍ ചീര്‍ത്ത് ഉരുണ്ടിരിക്കുന്ന ബട്ടൂര വീട്ടില്‍ തയ്യാറാക്കാം
Bhatura recipe: നോര്‍ത്ത് ഇന്ത്യന്‍ ആഹാരങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍, തീര്‍ച്ചയായും ബട്ടൂര കഴിക്കാന്‍ ഇഷ്ടമായിരിക്കും. ഒരു കാലത്ത് വിവാഹ റിസപ്ഷനില്‍ ബട്ടൂര ഒരു പ്രധാന താരമായിരുന്നു. പൂരിയേക്കാള്‍ വലുപ്പത്തില്‍ ചീര്‍ത്ത് ഉരുണ്ടിരിക്കുന്ന ബട്ടൂര ഒരു പ്ലേറ്റ് മുന്നില്‍ വെച്ചാല്‍ കാണാന്‍ തന്നെ ഭംഗിയാണ്. പലപ്പോഴും ബട്ടൂര വീട്ടില്‍ തയ്യാറാക്കുമ്പോള്‍ ഹോട്ടലില്‍ കിട്ടുന്ന അതേ രീതിയില്‍ പൊന്തി വരാറില്ല. കൂടാതെസ സോഫ്റ്റ്നസ്സും കുറവായിരിക്കും. പലപ്പോഴും കട്ടിയും തോന്നിപ്പിക്കാം. എന്നാല്‍, ഈ പ്രശ്നങ്ങള്‍ ഇല്ലാതെ എപ്രകാരം, നല്ല സോഫ്റ്റും, അതുപോലെ, ചീര്‍ത്ത് വരുന്നതുമായ ബട്ടൂര വീട്ടില്‍ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകള്‍
2 രണ്ട് ടേബിള്‍സ്പൂണ്‍- റവ
2 കപ്പ്- മൈദ
2 ടേബിള്‍സ്പൂണ്‍- തൈര്
1 ടേബിള്‍സ്പൂണ്‍- പഞ്ചസ്സാര
അര ടീസ്പൂണ്‍- സോഡ പൊടി
1 എണ്ണം- കോഴിമുട്ട
1 ടേബിള്‍സ്പൂണ്‍- നെയ്യ്
അവശ്യത്തിന് ഉപ്പും വെള്ളവും
തയ്യാറാക്കേണ്ട വിധം
ഇവ എല്ലാം ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം പൂരിയ്ക്ക് മാവ് കുഴ്യ്ക്കുന്നത് പോലെ മാവ് തയ്യാറാക്കുക. അതിനുശേഷം ഓയില്‍ പുരട്ടി മാവ് അര മണിക്കൂര്‍ റെസ്റ്റ് ചെയ്യാന്‍ വെയ്ക്കുക. അതിനുശേഷം പൂരിയ്ക്ക് പരത്തുന്നത് പോലെ പരത്തി എടുക്കാവുന്നതാണ്. അതിനുശേഷം, നല്ല തിളച്ച എള്ളയില്‍ ഇട്ട് വറുത്ത് എടുക്കാവുന്നതാണ്. ഇത്തരത്തില്‍ വറുത്തെടുത്താല്‍ നല്ലതുപോലെ, പൊന്തി വരുന്ന, സോഫ്റ്റ് ബട്ടൂര വീട്ടില്‍ തയ്യാറാക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വെള്ളം അമിതമായി കൂടി പോകാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. മാവ് അത്യാവശ്യം നല്ലരീതിയില്‍ കുഴച്ചതിനുശേഷം വേണം മാറ്റി വെയ്ക്കാന്‍. ഈ ബട്ടൂര തയ്യാറാക്കാന്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നതിനേക്കാള്‍ ഓയില്‍, സണ്‍ഫ്ലവര്‍ ഓയില്‍ എന്നിവ ഉപയോഗിക്കുന്നതാണ്. നല്ലത്. പരത്തി എടുത്തതിന് ശേഷം ഡീപ് ഫ്രൈ ചെയ്ത് എടുക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. കാരണം, അതിനാല്‍, അത്യാവശ്യം ഓയില്‍ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. എണ്ണ നല്ലതുപോലെ ചൂടായതിന് ശേഷം മാത്രം പരത്തി വെച്ചിരിക്കുന്ന മാവ് ചേര്‍ക്കുക. ബട്ടൂര വറുത്തുമ്പോള് ആദ്യം തീ കൂട്ടി വെയ്ക്കുക. അതിനുശേഷം കുറയ്ക്കുക. വറുത്ത് കോരാന്‍ പാകമാകുമ്പോള്‍ തീ കൂട്ടി വെയ്ക്കുക. ഇങ്ങനെ ചൂട് ബാലന്‍സ് ചെയ്യണം. ഇല്ലെങ്കില്‍ എണ്ണ അമിതമായി കുടിക്കുന്നതായിരിക്കും.
കോമ്പിനേഷനുകള്‍
ബട്ടൂര സാധാരണ രീതിയില്‍ വെള്ള കടലക്കറിയുടെ കൂടെയാണ് കഴിക്കുക. അതുമല്ലെങ്കില്‍ പനീര്‍ ബട്ടര്‍ മസാലയുടെ കൂടെ കഴിക്കാവുന്നതാണ്. കുറുമ കറിയുടെ കൂടെ കഴിക്കുന്നതും വളരെ നല്ലതാണ്. ബട്ടൂര ഈ രീതിയില്‍ അല്ലെങ്കില്‍ ചിക്കന്‍ കറി, ഉരുളക്കിഴങ്ങ് മസാല കറി എന്നിവയുടെ കൂടെയും കഴിക്കാന്‍ നല്ലതാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള കറിയുടെ കൂടെ ബട്ടൂര കഴിക്കാവുന്നതാണ്. ദഹന പ്രശ്നങ്ങള്‍ പതിവായിട്ടുള്ളവര്‍ ബട്ടൂര കഴിക്കുന്നത് ഒഴിവാക്കുക. കാരണം, ബട്ടൂരയില്‍ എണ്ണമയം അമിതമായിരിക്കും. അതിനാല്‍, ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇവ കാരണമായേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
