Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
ചിക്കന്‍ കറിയ്ക്ക് നിറം ലഭിക്കാന്‍ പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
ബീഫും പോര്‍ക്കും കഴിച്ചില്ലെങ്കിലും ചിക്കന്‍ കഴിക്കുന്ന ധാരാളം ആളുകളുണ്ട്. ചിക്കന്‍ ഏത് രീതിയില്‍ വെച്ചാലും കഴിക്കാന്‍ കുട്ടികള്‍ക്കും ഇഷ്ടമാണ്. എന്നാല്‍, ചിക്കന്‍ കറി വെയ്ക്കുമ്പോള്‍ കറിയ്ക്ക് സ്വാദ് ലഭിച്ചാലും പ്രതീക്ഷിച്ച രീതിയിലുള്ള ഒരു ബ്രൗണ്‍ കളര്‍ ലഭിക്കാതെ വന്നേക്കാം. ഈ പ്രശ്നം മാറ്റി എടുക്കാനും, ചിക്കന്‍ കറിയ്ക്ക് നല്ലൊരു നിറം ലഭിക്കുന്നതിനും പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

മസാല വറുത്തിടുക
ചിക്കന്‍ വേവിക്കുന്നതിന് മുന്‍പ് മല്ലി, മുളക് അതുപോലെ, ഗരം മസാല എന്നിവ വറുത്ത് അത് ചിക്കനില്‍ പുരട്ടി വെയ്ക്കുക. ഇത്തരത്തില്‍ വറുത്ത മസാല ഉപയോഗിക്കുന്നത് ചിക്കന്‍ കറിയ്ക്ക് നല്ലൊരു നിറം നല്കാന് സഹായിക്കുന്നതാണ്. അതുപോലെ, കാശ്മീരി മുളക് ഉപയോഗിക്കുന്നതും നല്ലതാണ്. കറിയ്ക്ക് നിറം ലഭിക്കാന്‍ സഹായിക്കും.
സവാള
ചിക്കന്‍ കറി തയ്യാറാക്കാന്‍ സവാള വഴറ്റുമ്പോള്‍ പലരും സവാള ഒന്ന് വാടുന്നതെ വരെ വഴറ്റിയതിനുശേഷം മറ്റു മസാലകള്‍ വളരെ വേഗത്തില്‍ ചേര്‍ക്കുന്നത് കാണാം. എന്നാല്‍, ഇതിനുപകരം, സവാള അത്യാവശ്യം നിറം മാറി, ഗോള്‍ഡന്‍ ബ്രൗണ്‍ നിറം ആകുന്നതുവരെ വഴറ്റുക. കൈവിടാതെ വഴറ്റുന്നത്, സവാളയുടെ എല്ലാഭാഗത്തും ഒരേ നിറം ലഭിക്കുന്നതിന് സഹായിക്കുന്നതാണ്. സവാള ഇത്തരത്തില്‍ നിറം മാറുമ്പോള്‍ മാത്രം ചിക്കന്‍ ചേര്‍ക്കുക. വേണമെങ്കില്‍ സവാള പൊരിച്ചതിനുശേഷം ചിക്കനില്‍ ചേര്‍ക്കുന്നതും കറിയ്ക്ക് നിറം ലഭിക്കാന്‍ സഹായിക്കുന്നതാണ്. ഇതും ചിക്കന്‍ കറിയ്ക്ക് നിറം ലഭിക്കുന്നതിന് സഹായിക്കുന്നതാണ്.
കുരുമുളക്
മുളകുപൊടി ചേര്‍ക്കുന്നത് പോലെ തന്നെ, സാവാളയുടെ നിറം മാറിവരുമ്പോള്‍ കുരുമുളക് പൊടി ചേര്‍ക്കുന്നത് കറിയ്ക്ക് നല്ലൊരു കറുപ്പ് കലര്‍ന്ന കടും ബ്രൗണ്‍ നിറം നല്കാന് സഹായിക്കുന്നതാണ്.
വരട്ടുക
ചെറുതീയില്‍ കറി സാവധാനത്തില്‍ വരട്ടിയെടുക്കുന്നത് കറിയ്ക്ക് നല്ലൊരു നിറം ലഭിക്കാനും, അതുപോലെ സ്വാദ് വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതാണ്. തീ കൂട്ടി വെയ്ക്കരുത്. ഇത് മസാല കരിയുന്നതിനും, സ്വാദില്‍ വ്യത്യാസം വരുന്നതിനും കാരണമാണ്. അതിനാല്‍, ശ്രദ്ധിച്ച് കറിവെയ്ക്കുക.
കറിയ്ക്ക് സ്വാദ് വര്‍ദ്ധിപ്പിക്കാന്‍
ചിക്കന്‍ കറി വെയ്ക്കുമ്പോള്‍ സ്വാദ് ഒരു പ്രധാന ഘടകം തന്നെയാണ്. ഇതിനായി ചിക്കനില്‍ മസാല ഒരു മണിക്കൂര്‍ മുന്‍പേ പുരട്ടി വെയ്ക്കുക. അതുപോലെ, കട്ടി തേങ്ങാപ്പാല്‍ ചേര്‍ക്കുന്നത് നല്ലതാണ്. തേങ്ങ വറുത്തരച്ച് ചേര്‍ക്കുന്നതും കറിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. അതുപോലെ, കറി വെയ്ക്കുമ്പോള്‍ ആദ്യം വെളിച്ചെണ്ണ ഒഴിച്ച് അതില്‍ മുഴുവന്‍ മസാല ചതച്ച് ചേര്‍ക്കുന്നത് കറിയ്ക്ക് സ്വാദ് വര്‍ദ്ധിപ്പിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
