Latest Updates
-
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്!
അടുക്കളയില്‍ മണിക്കൂറുകള്‍ ചിലവഴിക്കേണ്ട, ശീലിക്കാം സ്മാര്‍ട്ട് വര്‍ക്ക്
മണിക്കൂറുകളോളം അടുക്കളയില്‍ ചിലവഴിക്കുക അത്ര രസമുള്ള കാര്യമല്ല. സ്ത്രീകള്‍ക്ക് അടുക്കള ജോലി മടുക്കാനുള്ള കാരണം അവിടുത്തെ തീരാത്ത ജോലികളാണ്. പക്ഷേ ചില എളുപ്പവഴികളും നുറുങ്ങുവിദ്യകളും ഉപയോഗിച്ചാല്‍ നിങ്ങളുടെ വിലപ്പെട്ട സമയം അടുക്കളയില്‍ ഹോമിക്കേണ്ടി വരില്ല. കുറച്ച് സ്മാര്‍ട്ട് ഹാക്കുകള്‍ ഉപയോഗിച്ച്, നിങ്ങള്‍ക്ക് സമയവും ആധ്വാനവും ലാഭിക്കാനാകും. ഭക്ഷണത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ തന്നെ അടുക്കള ജോലികള്‍ കാര്യക്ഷമമാക്കാന്‍ സഹായിക്കന്നത വഴികള്‍ നോക്കാം.

ചേരുവകള്‍ തയ്യാറാക്കിവെക്കുക
ഭക്ഷണം പാചകം ചെയ്യുമ്പോള്‍ അതിനുവേണ്ട ചേരുവകള്‍ കൂടി ഒരുക്കേണ്ടി വരുന്നത് സമയം പോകാനുള്ള പ്രധാനകാരണമാണ്. അതുകൊണ്ട് വെറുതെയിരിക്കുമ്പോള്‍ ഉള്ളി, തക്കാളി, വെളുത്തുള്ളി, ഇഞ്ചി എന്നിങ്ങനെ പാചകത്തില്‍ സ്ഥിരമായി ആവശ്യമുള്ള ചേരുവകള്‍ മുന്‍കൂട്ടി അരിഞ്ഞുവെക്കുക. അവയെ എയര്‍ടൈറ്റ് കണ്ടെയ്നറുകളില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക. തേങ്ങ പാചകത്തില്‍ മലയാളികള്‍ക്ക് ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒന്നാണ്. പക്ഷേ തേങ്ങ ചിരകല്‍ അധ്വാനവും സമയവും വേണ്ടുന്ന ജോലിയാണ്. ഒന്നോ അതിലധികമോ (വീട്ടിലെ ആവശ്യാനുസരണം) തേങ്ങ മുന്‍കൂട്ടി ചിരകിവെക്കുന്നത് പാചകം എളുപ്പമാക്കും. ഇങ്ങനെ പറ്റുന്ന ചേരവകളെല്ലാം നേരത്തെ തയ്യാറാക്കുമ്പോള്‍ പാചക സമയം ലാഭിക്കുന്നു. ആവശ്യമെങ്കില്‍, പെട്ടെന്ന് മുറിക്കുന്നതിന് ഒരു ഫുഡ് പ്രോസസര്‍ ഉപയോഗിക്കുക.
സ്പൈസ് മാനേജ്മെന്റ്
ഇന്ത്യന്‍ വിഭവങ്ങളില്‍ മസാലകള്‍ നിര്‍ണായകമാണ്. അവ ഫ്രഷ് ആയി നിലനിര്‍ത്താന്‍, സൂര്യപ്രകാശമേല്‍ക്കാത്ത സ്ഥലത്ത്, വായു കടക്കാത്ത ജാറുകളില്‍ സൂക്ഷിക്കുക. ഗരം മസാല അല്ലെങ്കില്‍ കറിപ്പൊടി പോലുള്ള മസാല മിശ്രിതങ്ങള്‍ മുന്‍കൂട്ടി ഉണ്ടാക്കി വെക്കുന്നത് പരിഗണിക്കുക. ഇതിലൂടെ പാചകസമയത്ത് ഇത് തയ്യാറാക്കുന്നതിന് വേണ്ട സമയം കുറയ്ക്കുകയും വീട്ടില്‍ തയ്യാറാക്കിയ മസാലയിലൂടെ ഭക്ഷണത്തിന്റെ രുചി ഉറപ്പാക്കുകയും ചെയ്യുന്നു.
പാചക സാങ്കേതിക വിദ്യകള്‍
സാങ്കേതികവിദ്യയുടെ വളര്‍ച്ച അടുക്കള ജോലികളും എളുപ്പമാക്കിയിട്ടുണ്ട്. ഒരു മടിയം കൂടാതെ അവ ഉപയോഗിക്കുക. മിക്സി, ഗ്രൈന്‍ഡര്‍, പ്രഷര്‍കുക്കര്‍, ഓവന്, എയര്‍ഫ്രൈയര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍ എന്നിവയെല്ലാം സമയം ലാഭിക്കാന്‍ സഹായിക്കും. കടല, പരിപ്പ്, തുടങ്ങി വേവ് കൂടുതലുള്ളവ ഒരു പ്രഷര്‍ കുക്കറില്‍ വേവിക്കുക. ഇത് പോഷകങ്ങള്‍ നിലനിര്‍ത്തുകയും രുചി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കറികള്‍ക്ക്, ഉള്ളി, തക്കാളി, മസാലകള്‍ എന്നിവ ഉപയോഗിച്ച് ഒരു അടിസ്ഥാന ഗ്രേവി തയ്യാറാക്കുന്നതിലൂടെ പെട്ടെന്നെടുത്ത് കറി ഉണ്ടാക്കാന്‍ സാധിക്കും. ഭാവിയിലെ ഉപയോഗത്തിനായി ഇവ പാത്രങ്ങളിലാക്കി ഫ്രീസ് ചെയ്യാം.
കാര്യക്ഷമമായ ക്ലീനിംഗ്
പാചകം ചെയ്യുന്നതിനേക്കാള്‍ മടുപ്പ് അതിന് ശേഷമുള്ള വൃത്തിയാക്കലാണ്. ഈ ജോലി സുഗമമാക്കുന്നതിന്, ഉപയോഗത്തിന് ശേഷം ഉടന്‍ തന്നെ പാത്രങ്ങള്‍ കഴുകുകയോ അഴുക്ക് കളഞ്ഞ് വെള്ളത്തില്‍ മുക്കിവയ്ക്കുകയോ ചെയ്യുക. പാത്രങ്ങളിലെ കറകള്‍ പോകാന്‍ ബേക്കിംഗ് സോഡയും വിനാഗിരിയും ഉപയോഗിക്കുക. ഈ രീതി ഫലപ്രദവും പരിസ്ഥിതി സൗഹൃദവുമാണ്.
സ്മാര്‍ട്ട് സ്റ്റോറേജ് സൊല്യൂഷന്‍സ്
ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിങ്ങനെ ലേബല്‍ ചെയ്ത പാത്രങ്ങള്‍ ഉപയോഗിച്ച് സ്റ്റോറേജ് ക്രമീകരിക്കുക. ഇത് ചേരുവകള്‍ കണ്ടെത്തുന്നത് എളുപ്പമാക്കുന്നു. വാക്വം സീല്‍ ചെയ്ത ബാഗുകള്‍ ചീര, പച്ചക്കറികള്‍ തുടങ്ങ വേഗം ചീഞ്ഞുപോകുന്നവ സൂക്ഷിക്കാന്‍ അനുയോജ്യമാണ്.
മാവ് കുഴയ്ക്കല്‍
ചപ്പാത്തി, ദോശ, ഇഡ്ഡലി എന്നിവയ്ക്കുള്ള മാവ് തയ്യാറാക്കല്‍ ശ്രമകരമാണ്. ചപ്പാത്തി മാവ് തയ്യാറാക്കുമ്പോള്‍ സമയവും അധ്വാനവും ലാഭിക്കാന്‍ സ്റ്റാന്‍ഡ് മിക്സര്‍ ഉപയോഗിക്കാം. അതുപോലെ പെട്ടെന്ന് ആഹാരം തയ്യാറാക്കാന്‍ രണ്ട് ദിവസത്തേക്കുള്ള മാവ് തയ്യാറാക്കിഫ്രിഡ്ജില് അധിക മാവ് സൂക്ഷിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications