Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
കരിഞ്ഞുപോയ സ്റ്റീല്‍ പാത്രങ്ങള്‍ വീണ്ടും തിളങ്ങും, നൂറുശതമാനം ഫലം തരും വഴികള്‍
അടുപ്പത്ത് എന്തെങ്കിലും വെച്ചിട്ട് അത് മറന്നുപോകുന്നതും പാത്രം കരിഞ്ഞ് മണവും പുകയും വരുമ്പോള്‍ ഓടിച്ചെന്ന് കരിഞ്ഞ പാത്രത്തെ നോക്കി സങ്കടപ്പെടുകയും ചെയ്യാത്ത വീട്ടമ്മമാര്‍ ഉണ്ടാകില്ല. നല്ല തിളങ്ങുന്ന സ്്റ്റീല്‍ പാത്രങ്ങള്‍ കരിഞ്ഞുപോയ എത്രയോ അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടാകും. എത്രയെല്ലാം തേച്ചൊരച്ചാലും ഇവയുടെ പഴയ നിറവും തിളക്കവും വീണ്ടെടുക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ചിലരാണെങ്കില്‍ ആ പാത്രം അതോടെ ഉപേക്ഷിക്കുകയും ചെയ്യും. പക്ഷേ ഇനി അതിന്റെയൊന്നും ആവശ്യമില്ല. എത്ര കരിഞ്ഞ പാത്രവും ആ പഴയ നിറത്തിലേക്കും തിളക്കത്തിലേക്കും തിരിച്ചുകൊണ്ടുവരാന്‍ ചില വഴികളുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.

കരിഞ്ഞ സ്റ്റീല്‍ പാത്രങ്ങള്‍ക്ക് തിളക്കവും നിറവും നല്‍കുന്നതിന് കെമിക്കലുകളൊന്നും അല്ലാത്ത പ്രകൃതിദത്ത പരിഹാരങ്ങള്‍ ഉണ്ട., അത് അവയുടെ യഥാര്‍ത്ഥ തിളക്കം വീണ്ടെടുക്കാന്‍ സഹായിക്കും. ഈ രീതികള്‍ ഫലപ്രദം ആണെന്ന് മാത്രമല്ല, പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമാണ്.
ബേക്കിംഗ് സോഡയും വിനാഗിരിയും
കരിഞ്ഞ പാത്രങ്ങള്‍ വെളുപ്പിക്കാനുള്ള പരിഹാരങ്ങളിലൊന്ന് ബേക്കിംഗ് സോഡയും വിനാഗിരിയും. കരിഞ്ഞ ഭാഗത്ത് ബേക്കിംഗ് സോഡ വിതറുക. അതിനുശേഷം, അതിലേക്ക് വിനാഗിരി ഒഴിക്കുക. ഈ മിശ്രിതം പതഞ്ഞുപൊങ്ങിയെന്ന് വരാം . കുറച്ച് മിനിട്ടുകള്‍ അത് അങ്ങനെ വെച്ച ശേഷം ഒരു സ്പോഞ്ച് ഉപയോഗിച്ച് സ്ക്രബ് ചെയ്യുക. പാത്രം പഴയ നിറത്തിലേക്ക് തിരിച്ചെത്തും.
നാരങ്ങയും ഉപ്പും
കരിഞ്ഞ സ്റ്റീല്‍ പാത്രങ്ങള്‍ വൃത്തിയാക്കാന്‍ നാരങ്ങയും ഉപ്പും ഉപയോഗിക്കാം. നാരങ്ങ രണ്ടായി മുറിച്ച് ഉപ്പില്‍ മുക്കുക. കരിഞ്ഞ ഭാഗങ്ങള്‍ ഉരയ്ക്കാന്‍ ഇത് ഉപയോഗിക്കുക. നാരങ്ങയുടെ അസിഡിറ്റിയും ഉപ്പിന്റെ ഗുണങ്ങളും കടുത്ത കറ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
തിളച്ച വെള്ളം
പാത്രം നന്നായി കരിഞ്ഞാല്‍, തിളച്ച വെള്ളം ഉപയോഗിച്ചും കറ പോക്കാം. പാത്രത്തില്‍ വെള്ളം നിറച്ച് തിളപ്പിക്കുക. പാത്രത്തില്‍ ഭക്ഷണം കരിഞ്ഞുപിടിച്ചിട്ടുണ്ടെങ്കില് അത് ഇളകാന്‍ ഈ രീതി സഹായിക്കും. വെള്ളം തണുത്തുകഴിഞ്ഞാല്‍ സ്ക്രബ് ചെയ്ത് കളയുക.
ഡിഷ് സോപ്പും ബേക്കിംഗ് സോഡ പേസ്റ്റും
ഡിഷ് സോപ്പും ബേക്കിംഗ് സോഡയും ഉപയോഗിച്ച് ഒരു പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് പൊള്ളലേറ്റ സ്ഥലങ്ങളില്‍ പുരട്ടി 15 മിനിറ്റ് വെക്കുക. ഇനി ഒരു സ്പോഞ്ച് ഉപയോഗിച്ച് മൃദുവായി സ്ക്രബ് ചെയ്യുക.
വൈറ്റ് വിനാഗിരി സോക്ക്
ഇതുകൊണ്ടൊന്നും കരിപിടിച്ച പാത്രം വൃത്തിയായില്ലെങ്കില്‍ രാത്രി മുഴുവന്‍ വെളുത്ത വിനാഗിരിയില്‍ പാത്രം മുക്കിവയ്ക്കുക. പാത്രത്തിലെ കഠിനമായ കറകളും പാടുകളും നീക്കാന്‍ ഈ രീതി പ്രത്യേകിച്ചും ഉപയോഗപ്രദമാണ്.
ഈ പ്രകൃതിദത്ത പരിഹാരങ്ങള്‍ കഠിനമായ രാസവസ്തുക്കള്‍ ഇല്ലാതെ നിങ്ങളുടെ അടുക്കള ഉപകരണങ്ങള്‍ പരിപാലിക്കുന്നതിനുള്ള ലളിതമായ പരിഹാരങ്ങളാണ്. ഈ രീതികള്‍ ഉപയോഗിച്ച് പതിവായി വൃത്തിയാക്കുന്നത് നിങ്ങളുടെ സ്റ്റീല്‍ പാത്രങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും അവയെ പുതിയതായി നിലനിര്‍ത്തുകയും ചെയ്യും.



Click it and Unblock the Notifications
