Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
മീന്നാറ്റമില്ല, സിങ്കിലെ ദുര്‍ഗന്ധമില്ല: എല്ലാത്തിനും ഒരു പൊടിക്കൈ ഇനി അടുക്കളയില്‍
വൃത്തിയുള്ള അടുക്കള പരിപാലിക്കുന്നത് വെല്ലുവിളി നിറഞ്ഞതാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഇന്ത്യന്‍ സുഗന്ധദ്രവ്യങ്ങളും ഔഷധങ്ങളും ഉപയോഗിച്ചുള്ള പ്രകൃതിദത്ത പരിഹാരങ്ങള്‍ എത്രത്തോളം ഫലപ്രദമാണ് എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? എന്നാല്‍ നിങ്ങള്‍ ഇനി അടുക്കളയിലെ മീന്നാറ്റത്തേയും സിങ്കിന്റെ ദുര്‍ഗന്ധത്തേയും ചീഞ്ഞ പച്ചക്കറികളുടെ മണവും ഒന്നും സഹിക്കേണ്ട. അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കും ഈ അടുക്കളക്കൂട്ടുകള്‍. ഈ ചേരുവകള്‍ ഫലപ്രദമാണ് എന്ന് മാത്രമല്ല, പരിസ്ഥിതി സൗഹൃദവുമാണ് എന്നത് കൊണ്ട് മറ്റു ദ്രോഹങ്ങളൊന്നും തന്നെ ഇല്ല.
കറ നീക്കം ചെയ്യാന്‍ മഞ്ഞള്‍
മഞ്ഞള്‍ ഒരു സുഗന്ധവ്യഞ്ജനമല്ല; അതൊരു ശക്തമായ ക്ലീനറാണ് എന്ന് നിങ്ങള്‍ക്കറിയാമോ? ഇതിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ കറ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. മഞ്ഞള്‍ വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് ഉണ്ടാക്കി കറയുള്ള ഭാഗത്ത് പുരട്ടുക. സ്ക്രബ്ബ് ചെയ്യുന്നത് എപ്പോഴും ഒരു മണിക്കൂര്‍ കഴിഞ്ഞ് വേണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് നിങ്ങളുടെ കറയെ നീക്കം ചെയ്യുന്നു.

നാരങ്ങയും ഉപ്പും
നാരങ്ങയും ഉപ്പും ഒരു മികച്ച ക്ലീനിംഗ് പരിഹാരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നാരങ്ങയുടെ അസിഡിറ്റി അഴുക്കിനേയും ടൈല്‍സിലെ കറയേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു, അതേസമയം ഉപ്പ് ഒരു മികച്ച സ്ക്രബ്ബറായി പ്രവര്‍ത്തിക്കുന്നു. കിച്ചണ്‍ റാക്കിന് മുകളില്‍ ഉപ്പ് വിതറുക, തുടര്‍ന്ന് ഒരു നാരങ്ങ പകുതി ഉപയോഗിച്ച് സ്ക്രബ് ചെയ്യുക. വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക. നിങ്ങളുടെ കിച്ചണ്‍ റാക്ക് നല്ലതുപോലെ തിളങ്ങുന്നു.
അണുനശീകരണത്തിന് ആര്യവേപ്പില
ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് ആര്യവേപ്പില. ഒരു പിടി വേപ്പില വെള്ളത്തില്‍ തിളപ്പിക്കുക. ഇത് അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കാനും അടുക്കള വൃത്തിയായി സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ഇത് അടുക്കളയിലെ എല്ലാ അണുക്കളേയും നശിപ്പിക്കുന്നതിനും സഹായിക്കുന്നു.
ദുര്‍ഗന്ധത്തിന് പരിഹാരം കറുവപ്പട്ട
അടുക്കളയിലെ ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ കറുവപ്പട്ട സഹായിക്കും. കറുവാപ്പട്ട വെള്ളത്തില്‍ തിളപ്പിച്ച് അടുക്കളയില്‍ തുടക്കുകയോ തളിക്കുകയോ ചെയ്യാവുന്നതാണ്. ഇത് അടുക്കളയില്‍ സുഗന്ധം നിറക്കുന്നു. ഇത് നല്ല കിടിലന്‍ മണവും അടുക്കളക്ക് നല്കുന്നു.
പൂപ്പല്‍ നീക്കം ചെയ്യാന്‍ വിനാഗിരിയും ഗ്രാമ്പൂവും
വിനാഗിരിയും ഗ്രാമ്പൂവും ചേര്‍ത്താല്‍ പൂപ്പലിനെ നേരിടാന്‍ സാധിക്കുന്നു. തുല്യ ഭാഗങ്ങളില്‍ വിനാഗിരിയും വെള്ളവും കലര്‍ത്തുക, തുടര്‍ന്ന് ഇതിലേക്ക് കുറച്ച് ഗ്രാമ്പൂ ചേര്‍ക്കുക. ഈ മിശ്രിതം പൂപ്പല്‍ ഉള്ള സ്ഥലങ്ങളില്‍ സ്പ്രേ ചെയ്ത് ഒരു മണിക്കൂര്‍ കഴിഞ്ഞ ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കുക.
ടൈലുകള്‍ വൃത്തിയാക്കാന്‍ ബേക്കിംഗ് സോഡയും മല്ലിയിലയും
ബേക്കിംഗ് സോഡ ഒരു മികച്ച ടൈല്‍ ക്ലീനറാണ് എന്നത് നിങ്ങള്‍ക്കറിയാമോ? കൂടാതെ മല്ലിയില ചേര്‍ക്കുന്നത് അതിന്റെ ഫലം കൂട്ടുന്നു. ബക്കിംഗ് സോഡ, മല്ലിയില, വെള്ളം എന്നിവ ഉപയോഗിച്ച് പേസ്റ്റ് തയ്യാറാക്കി ഇത് ടൈലുകളില്‍ പുരട്ടി ബ്രഷ് ഉപയോഗിച്ച് സ്ക്രബ് ചെയ്യേണ്ടതാണ്. ശേഷം വെള്ളം ഉപയോഗിച്ച് കഴുകാവുന്നതാണ്.



Click it and Unblock the Notifications
