Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
അഴുക്ക് പിടിക്കില്ല, ബ്ലോക്കാകില്ല; കിച്ചണ്‍ സിങ്ക് വൃത്തിയാക്കാന്‍ ഇതാ ചില എളുപ്പവഴികള്‍
ഒരു അടുക്കളയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്നതും ഏറ്റവും അത്യാവശ്യവുമായ ഒന്നാണ് കിച്ചണ്‍ സിങ്ക്. ഭക്ഷണം തയ്യാറാക്കല്‍ മുതല്‍ പാത്രങ്ങള്‍ കഴുകുന്നത് വരെയുള്ള കാര്യങ്ങളില്‍ കിച്ചണ്‍ സിങ്ക് നേരിട്ടോ അല്ലാതെയോ പങ്കാളിയാകുന്നുണ്ട്. അടുക്കളയുടെ വൃത്തിയുടെ അടയാളമാണ് കിച്ചണ്‍ സിങ്ക് എന്ന് വേണമെങ്കില്‍ പറയാം.
എന്നിരുന്നാലും നിരന്തരമായ ഉപയോഗം മൂലം സിങ്കില്‍ അഴുക്കും കറയും ബാക്ടീരിയയും അടിഞ്ഞുകൂടുന്നത് സാധാരണയാണ്. അതിനാല്‍ തന്നെ പലര്‍ക്കും സിങ്ക് വൃത്തിയാക്കുയെന്നത് വലിയൊരു ജോലിയാണ്. എന്നാല്‍ സിങ്ക് വൃത്തിയാക്കുന്നത് ഓര്‍ത്ത് അത്രയധികം ടെന്‍ഷന്‍ അടിക്കേണ്ടതില്ല. സിങ്ക് എപ്പോഴും വെട്ടിത്തിളങ്ങാന്‍ നിരവധി എളുപ്പവഴികളും ടിപ്പുകളുമുണ്ട്.

ബേക്കിംഗ് സോഡയും ചെറുനാരങ്ങയും വിനാഗിരിയും ഹൈഡ്രജന്‍ പെറോക്സൈഡുമെല്ലാം സിങ്ക് വൃത്തിയാക്കാന്‍ സഹായിക്കുന്ന അമ്ലഗുണമുള്ള പദാര്‍ത്ഥങ്ങളാണ്.
ബേക്കിംഗ് സോഡ കൊണ്ട് എങ്ങനെ സിങ്ക് ക്ലീന്‍ ചെയ്യാം
ആദ്യം സിങ്ക് വെള്ളമുപയോഗിച്ച് കഴുകുക. ഭക്ഷണാവശിഷ്ടങ്ങളൊന്നും സിങ്കില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക. ശേഷം സിങ്കില്‍ അല്‍പ്പം ബേക്കിംഗ് സോഡ ഇടുക. സിങ്കില്‍ മുഴുവന്‍ ബേക്കിംഗ് സോഡ മൂടുന്ന രീതിയില്‍ ഇത് വിതറണം. 5 മിനിറ്റിന് ശേഷം കുറച്ച് വിനാഗിരി സോഡയുടെ മുകളിലായി ഒഴിക്കുക. വിനാഗിരിയും സോഡയും തമ്മില്‍ പ്രവര്‍ത്തിച്ച് ചെറിയ കുമിളകള്‍ ഉണ്ടാകുന്നത് കാണാം. കുമിളകള്‍ ഉണ്ടാകുന്നത് നിലയ്ക്കുമ്പോള്‍, ഒരു സ്ക്രബ് ഉപയോഗിച്ച് സിങ്ക് ഉരച്ച് കഴുകുക. ശേഷം ചൂടുവെള്ളം കൊണ്ട് സിങ്ക് കഴുകുക.
ചെറുനാരങ്ങ
ചെറുനാരങ്ങയും വൃത്തിയാക്കല്‍ ആവശ്യങ്ങള്‍ക്ക് വളരെ നല്ലതാണ്. ചെറുനാരങ്ങയില്‍ ആസിഡ് അടങ്ങിയിട്ടുണ്ട്. കറകള്‍ നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. ചെറുനാരങ്ങ ഉപയോഗിച്ച് സിങ്ക് ക്ലീന്‍ ചെയ്യുന്നതിന്, അരക്കപ്പ് നാരങ്ങാനീരില്‍ ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ക്കുക. ഈ മിശ്രിതം സിങ്കില്‍ എല്ലാ ഭാഗത്തും ഒഴിക്കുക.10 മിനിട്ടിന് ശേഷം ചൂടുവെള്ളം ഒഴിച്ച് സിങ്ക് കഴുകുക.
ഹൈഡ്രജന്‍ പെറോക്സൈഡ്
ഹൈഡ്രജന്‍ പെറോക്സൈഡും ക്ലീനിംഗിനായി ഉപയോഗിക്കാറുണ്ട്. സിങ്ക് ക്ലീന്‍ ചെയ്യുന്നതിനായി ഹൈഡ്രജന്‍ പെറോക്സൈഡ് ബേക്കിംഗ് സോഡയുമായി മിക്സ് ചെയ്യുക. ഈ പേസ്റ്റ് ബ്രഷ് ഉപയോഗിച്ച് സിങ്കില്‍ തേക്കുക. കുറച്ച് നേരം ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം ചൂടുവെള്ളം കൊണ്ട് കഴുകുക.
സിങ്ക് മാത്രം വൃത്തിയാക്കിയാല്‍ പോര
മിക്കയാളുകളും സിങ്കിന്റെ വൃത്തി മാത്രമേ നോക്കാറുള്ളു. എന്നാല്‍ നിരന്തരമായ ഉപയോഗത്തിലൂടെ സിങ്കിനെ കൂടാതെ, അഴുക്ക് വെള്ളം പോകുന്ന പൈപ്പും വളരെ അഴുക്കുപിടിക്കാറുണ്ട്. അതിനാല്‍ ഇടക്കിടക്ക് ഇതും വൃത്തിയാക്കേണ്ടതുണ്ട്. പൈപ്പിന്റെ പുറംഭാഗം വൃത്തിയാക്കുന്നതിന് ബേക്കിംഗ് സോഡ വെള്ളത്തില്‍ കലക്കി അതില്‍ തുണി മുക്കിയോ ബ്രഷ് ഉപയോഗിച്ചോ വൃത്തിയാക്കാം. ഉള്‍ഭാഗം വൃത്തിയാക്കുന്നതിന് ചൂടുവെള്ളവും ബേക്കിംഗ് സോഡയും വിനാഗിരിയും ചേര്‍ത്ത് ഒരു മിശ്രിതമുണ്ടാക്കി അത് പൈപ്പിലൂടെ ഒഴിക്കുക.
സിങ്ക് അഴുക്ക് പിടിക്കുന്നത് എങ്ങനെ തടയാം
- കിച്ചണ്‍ സിങ്ക് വളരെ വൃത്തികേടാകുന്നത് തടയാന്‍, എല്ലാ ദിവസവും രാത്രി സിങ്ക് കഴുകി വൃത്തിയാക്കുന്നത് ശീലമാക്കുക.
- ആഴ്ചയില്‍ ഒരിക്കല്‍ മുകളില്‍ പറഞ്ഞ ഏതെങ്കിലും രീതിയില്‍ സിങ്ക് കാര്യമായി വൃത്തിയാക്കുക.
- സിങ്കില്‍ മാലിന്യങ്ങള്‍ ഇടാതിരിക്കുക. ഇത് പൈപ്പ് ബ്ലോക്കാകാന്‍ ഇടയാക്കും. പൈപ്പിനുള്ളില്‍ അടിഞ്ഞുകിടക്കുന്ന മാലിന്യങ്ങള്‍ നീക്കാന്‍ ചൂടുവെള്ളം ഒഴിക്കാം.



Click it and Unblock the Notifications
