Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
ദിവസങ്ങളോളം തൈര് സൂക്ഷിക്കാം കേടാകാതെയും പുളിക്കാതേയും
തൈര് നമ്മുടെ വീട്ടില്‍ സാധാരണ ഉപയോഗിക്കുന്ന ഒന്നാണ്. പലപ്പോഴും തൈരിന്റെ ഉപയോഗം ആരോഗ്യത്തിന് അത്രയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്നത് തന്നെയാണ് കാര്യം. അതിന്റെ രുചി മാത്രമല്ല ഗുണങ്ങളും മികച്ചതാണ്. എന്നാല്‍ ശരിയായ രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ പെട്ടെന്ന് കേടാകാന്‍ സാധ്യതയുള്ള ഒന്നാണ് തൈര്. എന്നാല്‍ ഇനി തൈരിനെ അത്ര പെട്ടെന്ന് കേടാകാതെ സൂക്ഷിക്കുന്നതിന് ചില പൊടിക്കൈകള്‍ നോക്കാം.
പലപ്പോഴും ശരിയായി സൂക്ഷിക്കുന്നതില്‍ വീഴ്ച കാണിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തേയും ബാധിക്കുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും ഇതില്‍ ചില ചേരുവകള്‍ ചേര്‍ത്ത് നമുക്ക് തൈരിനെ കേടാകാതെ ആരോഗ്യത്തോടെ സൂക്ഷിക്കാം. അതിന് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ പ്രയോഗിക്കാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

മല്ലിയില, പുതിന
തൈരില്‍ കലര്‍ത്താന്‍ പുതിന, മല്ലിയില തുടങ്ങിയവ മികച്ചതാണ്. ഇത് നിങ്ങളുടെ തൈരിന് രുചി വര്‍ദ്ധിപ്പിക്കും എന്ന് മാത്രമല്ല തൈര് കേടാകാതെ സൂക്ഷിക്കുന്നതിനും സഹായിക്കുന്നു. കാരണം ഇതിലുള്ള ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതോടൊപ്പം തന്നെ തൈരിന് ദീര്‍ഘകാലം കേടാകാതെയും പുളിക്കാതേയും ഇരിക്കുന്നതിനും സഹായിക്കും. റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നതിനുമുമ്പ് തൈരില്‍ ഇവ ചേര്‍ക്കാം.
സുഗന്ധവ്യഞ്ജനങ്ങള്‍
തൈരിന്റെ രുചി വര്‍ദ്ധിപ്പിക്കാന്‍ ജീരകം, കടുക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ പലപ്പോഴും ഉപയോഗിക്കാറുണ്ട്. ജീരകം വറുത്ത് പൊടിച്ച് അത് അല്പം തൈരില്‍ ചേര്‍ത്താല്‍ മതി. ഇത് നിങ്ങളുടെ തൈരിനി രുചിയും ഗുണവും വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ കടുക് ചേര്‍ക്കുന്നതും നല്ലതാണ്. ഇവ രണ്ടും ചേര്‍ക്കുന്നത് വഴി തൈരിലുണ്ടാവുന്ന ദുര്‍ഗന്ധവും അകലും തൈര് ദീര്‍ഘകാലം കേടാകാതെ ഇരിക്കുകയും ചെയ്യും. പ്രകൃതിദത്ത മാര്‍ഗ്ഗമായതിനാല്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുകയും ഇല്ല.
മഞ്ഞള്‍
ഒരു കഷ്ണം മഞ്ഞള്‍ തൈരില്‍ ചേര്‍ക്കുന്നതും നല്ലതാണ്. ഇതിലുള്ള ആന്റി ഇന്ഫ്ളമേറ്ററ ിഗുണങ്ങള് ആരോഗ്യത്തോടൊപ്പം തന്നെ കൂടുതല്‍ ഗുണങ്ങളും നല്കുന്നു. മഞ്ഞള്‍ പൊടി ഒരു നുള്ള് കലര്‍ത്തുന്നതും നല്ലതാണ്. ഇത് തൈരിന് നിറം വര്‍ദ്ധിപ്പിക്കുക മാത്രമല്ല കൂടുതല്‍ നേരം ഫ്രഷ് ആയി നിലനിര്‍ത്തുന്നതിനും സഹായിക്കും. സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് മഞ്ഞള്‍പ്പൊടി നല്ലൊരു ഓപ്ഷന് തന്നെയാണ്.
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍
തൈര് ദീര്‍ഘകാലം കേടാകാതെ ഇരിക്കുന്നതിന് വേണ്ടി എപ്പോഴും ശ്രദ്ധിക്കേണ്ടത് സൂക്ഷിക്കുമ്പോള്‍ വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിക്കണം എന്നതാണ്. മാത്രമല്ല ഇത്തരത്തില്‍ സൂക്ഷിച്ചാല്‍ അവ തൈരില്‍ ബാക്ടീരിയ വളര്‍ച്ചയെ കുറയ്ക്കുകയും കൂടുതല്‍ കാലം ഫ്രഷ് ആയി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. അടച്ചുറപ്പുള്ള കുപ്പിയിലോ പാത്രത്തിലോ വേണം എപ്പോഴും സൂക്ഷിക്കാന്‍.
ഉപ്പ് ചേര്‍ക്കുന്നത്
തൈരില്‍ അല്പം ഉപ്പ് ചേര്‍ത്ത് സൂക്ഷിക്കുന്നതും നല്ലതാണ്. ഇത് പ്രകൃതിദത്തമായ രീതിയില്‍ തന്നെ തൈര് കേടാകാതെ ഇരിക്കുന്നതിന് സഹായിക്കും. കൂടാതെ തൈരില്‍ നിന്ന് ഈര്‍പ്പത്തെ വലിച്ചെടുക്കുകയും അതോടൊപ്പം തന്നെ തൈരിലുണ്ടാവാന് ഇടയുള്ള ബാക്ടീരിയ വളര്‍ച്ചയെ പ്രതിരോധിക്കുകയും ചെയ്യും. ഇത് തൈരിന്റെ പുതുമ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും.
വെളുത്തുള്ളി
വെളുത്തുള്ളി ഉപയോഗിക്കുന്നത് വഴി അത് നിങ്ങളുടെ തൈരിന്റെ ദീര്‍ഘകാല ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കും. തൈരില്‍ വെളുത്തുള്ളി ചേര്‍ക്കുന്നത് വഴി അത് ആരോഗ്യം നല്കുന്നു എന്ന് മാത്രമല്ല അതിലുള്ള ബാക്ടീരിയല്‍ വളര്‍ച്ചയെ പ്രതിരോധിക്കുകയും ചെയ്യുന്നു. തൈരില്‍ ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി ചതച്ചിടുന്നത് എന്തുകൊണ്ടും നല്ലതാണ്. അവ രുചി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ആരോഗ്യ ഗുണങ്ങളും നല്കുന്നു.



Click it and Unblock the Notifications