Latest Updates
-
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ
ഒരു തുള്ളി എണ്ണ പോലും താഴെ വീഴില്ല, കവറില്‍ നിന്നും കുപ്പിയിലേക്ക് എണ്ണ ഒഴിക്കാന്‍ ഒരു എളുപ്പവിദ്യ
കവറുകളില്‍ വരുന്ന വെളിച്ചെണ്ണ കുപ്പിയിലാക്കുക എന്നത് അത്ര എളുപ്പമുള്ള ജോലി അല്ല. എണ്ണക്കവറിന്റെ ഒരറ്റം പൊട്ടിച്ച് ഒഴിക്കേണ്ട കുപ്പിയിലേക്ക് സസൂക്ഷ്മം എണ്ണ ഒഴിക്കുമ്പോള്‍ അങ്ങേയറ്റം ശ്രദ്ധ വേണം. ശ്രദ്ധയോ നോട്ടമോ ഒന്ന് തെറ്റിയാല്‍ എണ്ണ അതിന്റെ വഴിയേ പോകും. എണ്ണ പോകും എന്നതിനേക്കാള്‍ താഴെ മുഴുവന്‍ എണ്ണ വീണ് വൃത്തികേടാകുമെന്നതും അത് വൃത്തിയാക്കാന്‍ പിന്നീട് വലിയൊരു യജ്ഞം തന്നെ വേണ്ടിവരുമെന്നതും കാരണം എണ്ണ കുപ്പിയിലേക്ക് മാറ്റുന്നത് എല്ലാവര്ക്കും മടിയുണ്ടാക്കുന്ന കാര്യമാണ്.

സ്പൂണ്‍ കൊണ്ടൊരു എണ്ണ മാജിക്
എന്നാല്‍ നിലത്ത് ഒരു തുള്ളി എണ്ണ വീഴാതെ കുപ്പിയിലേക്ക് എണ്ണ ഒഴിക്കാന്‍ വഴിയുണ്ടെങ്കിലോ, ചോര്പ്പുകളൊന്നും കൂടാതെ. അതെ. അങ്ങനെയൊരു വഴിയുണ്ട്. അതിന് ആകെ വേണ്ടത് ഒരു സ്പൂണ്‍ ആണ്. ആദ്യം എണ്ണ ഒഴിക്കേണ്ട കുപ്പി തയ്യാറാക്കി വെക്കുക. കുറച്ച് വലിയ വായുള്ള ഒരു സ്പൂണും എടുക്കുക. സ്പൂണിന്റെ വായ്ഭാഗം നമുക്ക് അഭിമുഖമായി വരുന്ന വിധത്തില്‍ സ്പൂണ്‍ കുപ്പിയില്‍ വെക്കുക. ഇനി എണ്ണക്കവര് പൊട്ടിച്ച് ശ്രദ്ധാപൂര്‍വ്വം എണ്ണം സ്പൂണിന്റെ വായ്ഭാഗത്തിലേക്ക് ഒഴിച്ചുകൊടുക്കുക. എണ്ണ ഒട്ടും പുറത്തേക്ക് പോകാതെ സ്പൂണിലൂടെ കുപ്പിയിലേക്ക് വീഴും. കവറില്‍ എണ്ണ തീരുമ്പോള്‍ അവസാന തുള്ളിയും കിട്ടുന്ന വിധത്തില്‍ കവര്‍ സ്പൂണിലേക്ക് ചരിച്ച് വെക്കുകയും ചെയ്യാം. ശേഷം കവറും സ്പൂണും മാറ്റി സൂക്ഷിച്ച് കുപ്പിയുടെ അടപ്പിടുക. സംഗതി സിംപിള്‍.
ഇനി എണ്ണ കുപ്പിയിലേക്ക് ഒഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റുചില കാര്യങ്ങള്‍ കൂടി നോക്കാം
- വീട്ടില്‍ ചോര്‍പ്പ് ഉണ്ടെങ്കില്‍ ചോര്‍പ്പ് വഴി എണ്ണ കുപ്പിയിലേക്ക് മാറ്റുക തന്നെയാണ് നല്ല മാര്‍ഗ്ഗം.
- എണ്ണക്കവര് പൊട്ടിക്കുമ്പോള്‍ ഒരിക്കലും വലിയ ദ്വാരം ഉണ്ടാക്കാതിരിക്കുക. കവറിന്റെ ഒരറ്റത്ത് ചെറിയ ദ്വാരമുണ്ടാക്കുക. എണ്ണ നിയന്ത്രിത അളവില്‍ വീഴാന്‍ അത് സഹായിക്കും.
- ഒരിക്കലും ധൃതിയില്‍ ചെയ്യേണ്ട ഒരു ജോലിയല്ല എണ്ണ കുപ്പിയിലാക്കല്‍. വളരെ ക്ഷമയോടെ, പതുക്കെ ചെയ്യേണ്ട കാര്യമാണത്. എണ്ണ നിയന്ത്രിച്ച് ഒഴിക്കാന്‍ അതിലൂടെ സാധിക്കും.
- എണ്ണ ഒഴിക്കേണ്ട കുപ്പിയുടെ താഴെയായി ഒരു പാത്രം വെക്കുകയാണ് മറ്റൊരു മാര്‍ഗ്ഗം. അബദ്ധവശാല്‍ എണ്ണ കുപ്പിയില്‍ നിന്ന് പുറത്തുപോയാല്‍ അത് നിലത്തേക്ക് പടരാതിരിക്കാന്‍ വീണ്ടും ഉപയോഗിക്കാനും ഈ മാര്‍ഗ്ഗത്തിലൂടെ കഴിയും.
- പാത്രത്തിന് പകരം പേപ്പര്‍ ടവ്വലും കുപ്പിക്ക് താഴെയായി വെക്കാം. കുപ്പിക്ക് ഗ്രിപ്പ് ലഭിക്കാനും താഴെ വീഴുന്ന എണ്ണ എളുപ്പത്തില്‍ വൃത്തിയാക്കാനും ഇതിലൂടെ സാധിക്കും.
Also Read: പരിസ്ഥിതി സൗഹൃദം, സുരക്ഷിതം; കൊതുകുകളെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
