Latest Updates
-
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ
ചിക്കന് കറി എത്രകാലം ഫ്രിഡ്ജില് വെക്കാം, ചൂടാക്കി ഉപയോഗിക്കുമ്പോള് ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
നോണ്വെജ് ആയിട്ടുള്ള മിക്കയാളുകളുടെയും പ്രിയ ഭക്ഷണമാണ് ചിക്കന്. ചിക്കന് കറി ആയിട്ടും വറുത്തും ഗ്രില് ചെയ്തും ബെയ്ക്ക് ചെയ്തുമെല്ലാം കഴിക്കാറുണ്ട്. ബാക്കിവന്ന ചിക്കന് കറിയോ മറ്റ് വിഭവങ്ങളോ ഫ്രിഡ്ജില് വെച്ച് വീണ്ടും ഉപയോഗിക്കാറുമുണ്ട്. പക്ഷേ സുരക്ഷിതമായ ഉപയോഗത്തിന് എത്രകാലം വരെ ചിക്കന് കറി ഫ്രിഡ്ജില് വെക്കാമെന്ന് മിക്കവര്ക്കും അറിയില്ല. മാത്രമല്ല, എങ്ങനെയാണ് പാകം ചെയ്ത ചിക്കന് ഫ്രിഡ്ജില് വെക്കേണ്ടതെന്നും മിക്കവര്ക്കും അറിയുകയില്ല. ഇക്കാര്യങ്ങള് ഒന്ന് പരിശോധിക്കാം.

എത്രകാലം കേടുകൂടാതെ ഇരിക്കും
പാകം ചെയ്ത ചിക്കന്, 40 ഡിഗ്രി ഫാരന്ഹീറ്റിലോ ( നാല് ഡിഗ്രി സെല്ഷ്യസ്) അതില് താഴെ താപനിലയിലോ മൂന്നോ നാലോ ദിവസം ഫ്രിഡ്ജില് കേടുകൂടാതെ ഇരിക്കുമെന്ന് അമേരിക്കന് കാര്ഷിക വകുപ്പ് (യുഎസ്ഡിഎ) പറയുന്നു. വീട്ടില് തന്നെ പാകം ചെയ്തത് ആയാലും പുറത്ത് നിന്ന് വാങ്ങിയത് ആയാലും അതല്ല റെസ്റ്റോറന്റില് വെച്ച് കഴിച്ച് ബാക്കിവന്നത് ആയാലും ഇത്രയും ദിവസം ഫ്രിഡ്ജില് വെച്ച് സുരക്ഷിതമായി ഉപയോഗിക്കാം.
സൂക്ഷിക്കേണ്ടത് എങ്ങനെ
അടച്ചുറപ്പുള്ള പാത്രത്തില് മാത്രമേ ചിക്കന്കറി ഫ്രിഡ്ജില് വെക്കാന് പാടുള്ളു. മറവി ഉള്ളവര് എപ്പോള് വരെ ഉപയോഗിക്കാമെന്നത് പാത്രത്തില് രേഖപ്പെടുത്തി വെക്കുന്നത് നല്ലതാണ്. ഉപയോഗിച്ച ശേഷം ബാക്കിയുള്ള ചിക്കന് കറിയോ മറ്റ് ചിക്കന് വിഭവങ്ങളോ എത്രയും പെട്ടെന്ന് ഫ്രിഡ്ജില് വെക്കണം. അതായത് തയ്യാറാക്കിയതിന് ശേഷം, അന്തരീക്ഷ താപനിലയില് രണ്ട് മണിക്കറോളമോ ചിക്കന് കറി പുറത്ത് വെക്കാവൂ. അതിനുശേഷം അതില് ബാക്ടീരിയയുടെ വളര്ച്ച ആരംഭിക്കാം. ഇത് ഇല്ലാതാക്കാനാണ് ശിതീകരിക്കുന്നത്.
ഇനി എന്തെങ്കില് പരിപാടിയോ പാര്ട്ടിയോ വിവാഹമോ ഒക്കെ കഴിഞ്ഞാല് സാധാരണഗതിയില് ധാരാളം കറികള് ബാക്കിയാകും. ഇത് മൂന്ന്, നാല് ദിവസം കൊണ്ട് കഴിച്ച് തീര്ക്കാന് സാധിച്ചെന്ന് വരില്ല. ഇത്തരം സാഹചര്യത്തില് കറി ഫ്രീസറില് വെക്കുന്നതാണ് ഉചിതം. ഫ്രീസര് ബാഗ് ഇതിനായി ഉപയോഗിക്കാം. ബാഗിനുള്ളിലെ പരമാവധി വായു നീക്കം ചെയ്യണം. ശരിയായി ഫ്രീസ് ചെയ്താല് ഇത് മാസങ്ങളോളം ഫ്രിഡ്ജില് വെക്കാമെന്നാണ് പറയപ്പെടുന്നത്. പക്ഷേ ഫ്രീസറില് കൂടുതല് കാലം ഇരിക്കുന്തോറം അവയുടെ രുചിയും മണവും ഗുണവുമൊക്കെ പോകാം.
വീണ്ടും ഉപയോഗിക്കേണ്ടത് എങ്ങനെ
ഫ്രിഡ്ജില് വെച്ച ചിക്കന് കറി പുറത്തെടുത്ത് ഉപയോഗിക്കുന്നതിന് അത് നല്ലവണ്ണം ചൂടാക്കണം. കുറഞ്ഞത് 165 ഡിഗ്രി ഫാരന്ഹീറ്റ് (73 ഡിഗ്രി സെല്ഷ്യസ്) വരെയെങ്കിലും അത് ചൂടാക്കണം. മൈക്രോവേവ് അവനും ഇതിനായി ഉപയോഗിക്കാം. ഫ്രീസറില് വെച്ച ചിക്കന് ഐസ് പോയതിന് ശേഷം വേണം ചൂടാക്കാന്. രാവിലെ എടുത്ത് ചൂടാക്കി ഉപയോഗിക്കേണ്ട ചിക്കന് തലേദിവസം രാത്രി ഫ്രിഡ്ജിലെ താഴത്തെ തട്ടിലേക്ക് മാറ്റി രാവി ചൂടാക്കി എടുക്കാം.
ചീത്തയായോ എന്ന് എങ്ങനെ അറിയും
ചിക്കന് കറിയുടെ കളറിലോ ഗന്ധത്തിലോ വ്യത്യാസം തോന്നുണ്ടെങ്കില് അല്ലെങ്കില് അതില് പശപശപ്പോ, വലിയുന്നത് പോലെയോ ഉണ്ടെങ്കില് അത് കേടായിരിക്കാന് സാധ്യതയുണ്ട്. അല്ലെങ്കില് ദുര്ഗന്ധം തോന്നാം. ചെറിയൊരു സംശയം തോന്നിയാല് തന്നെ അത് കളയുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് ഓര്ക്കുക.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്ക്ക് ബോള്ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില് തീരുമാനം എടുക്കുന്നതിന് മുന്പ് വിദഗ്ധരുമായി ആലോചിക്കാന് നിര്ദ്ദേശിക്കുന്നു



Click it and Unblock the Notifications
