Latest Updates
-
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്!
പാത്രം കഴുകി മടുത്തോ, എങ്കില്‍ ഡിഷ് വാഷര്‍ ഒന്ന് പരീക്ഷിച്ചാലോ, പാത്രങ്ങള്‍ മിന്നിത്തിളങ്ങും
ഒരു സാധാരണ വീട്ടമ്മയോട് എന്താണ് അവര്‍ക്ക് വീട്ടില്‍ ഒട്ടും ഇഷ്ടമില്ലാത്ത ജോലി എന്ന് ചോദിച്ചാല്‍ അവര്‍ കണ്ണുമടച്ച് പറയും പാത്രം കഴുകലാണെന്ന്. ദിവസം മൂന്നോ നാലോ വട്ടം പാത്രങ്ങള്‍ കഴുകുന്നത് അങ്ങേയറ്റം മടുപ്പുണ്ടാക്കുന്നതും, എന്നാല്‍ ഒഴിവാക്കാന്‍ കഴിയാത്തതുമായ ജോലിയാണ്. ജോലിയുള്ള സ്ത്രീകള്‍ക്ക് പാത്രം കഴുകള്‍ വിടാതെ പിന്തുടരുന്ന ബാധ പോലെയാണ്. ജോലിക്ക് പോയി തിരിച്ചുവന്നാല്‍ ചിലപ്പോള്‍ അവരെ സ്വീകരിക്കുന്നത് നിറഞ്ഞ് തുളുമ്പി നില്ക്കുന്ന സിങ്കിലെ എച്ചില് പാത്രങ്ങള്‍ ആയിരിക്കും.

പക്ഷേ വീട്ടജോലികളില് സമയം ലാഭിക്കുന്നതായി സാങ്കേതികവിദ്യയെ ആശ്രയിക്കാന്‍ ഇപ്പോഴുള്ള തലമുറയ്ക്ക് ഒരു മടിയുമില്ല. അരയ്ക്കാന്‍ മിക്സിയും അലക്കാന്‍ വാഷിംഗ് മെഷീനും ഇല്ലാത്ത വീടുകള്‍ ഇക്കാലത്ത് വളരെ കുറവായിരിക്കും. അതുമാത്രമല്ല, വീട് അടിച്ച് തുടച്ച് വൃത്തിയാക്കുന്ന റോബോട്ടുകളും ഇന്ന് പല വീടുകളിലും ഉണ്ട്. അതുപോലെ പാത്രം കഴുകലിനായി ഡിഷ് വാഷിംഗ് മെഷീന് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണവും വര്‍ധിച്ചുവരുന്നു. അടുക്കളയില്‍ അനാവശ്യമായി ഹോമിച്ച് കളയുന്ന സമയവും പ്രയത്നവും ലാഭിക്കാന്‍ സൗകര്യപ്രദമായ ഒരു പരിഹാരം ഇത് വാഗ്ദാനം ചെയ്യുന്നു.
സൗകര്യവും കാര്യക്ഷമതയും
സ്വമേധയാ സ്ക്രബ്ബ് ചെയ്യാതെ പാത്രങ്ങള്‍ വൃത്തിയാക്കാന്‍ ആധുനിക ഡിഷ്വാഷറുകള് കാര്യക്ഷമമായ മാര്‍ഗം നല്കുന്നു. കൈ ഉപയോഗിച്ച് കഴുകുന്ന പരമ്പരാഗത പാത്രം കഴുകലിനെ അപേക്ഷിച്ച് മെഷീന് അഥവാ യന്ത്രം കുറച്ച് വെള്ളമേ ഉപയോഗിക്കുന്നുള്ളു. ഇത് പരിസ്ഥിതി സൗഹൃദമാക്കണ്.
ചെലവ് കുറഞ്ഞതാണ്
ഡിഷ് വാഷറുകളുടെ വില താങ്ങാനാകില്ല എന്ന ഒരു ചിന്ത ആളുകളില്‍ ഉണ്ട്. പക്ഷേ പ്രാരംഭ നിക്ഷേപം ഉയര്‍ന്നതായി തോന്നുമെങ്കിലും, കാലങ്ങളോളം തുടരേണ്ട അധ്വാനം കണക്കിലെടുക്കുമ്പോള്‍ കാലക്രമേണ ചെലവ് കുറവാണെന്ന് മനസ്സിലാകും. കാരണം ഇവ വെള്ളത്തിന്റെയും വൈദ്യുതിയുടെയും കുറച്ചേ എടുക്കുന്നുള്ളു. കൂടാതെ, കൈ കൊണ്ട് ഉരച്ച് വൃത്തിയാക്കുമ്പോഴുള്ള പോറലുകള്‍ തടയുന്നതിലൂടെ പാത്രങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ അവ സഹായിക്കുന്നു.
ആരോഗ്യ ആനുകൂല്യങ്ങള്‍
ഡിഷ്വാഷറുകള് സമഗ്രമായ ശുചീകരണം ഉറപ്പാക്കുന്നു, പാത്രങ്ങളില്‍ തങ്ങിനില്ക്കുന്ന രോഗാണുക്കളെയും ബാക്ടീരിയകളെയും ഇല്ലാതാക്കുന്നു.
വൈവിധ്യമാര്‍ന്ന ഓപ്ഷനുകള്‍
വ്യത്യസ്ത ആവശ്യങ്ങളും ബജറ്റുകളും നിറവേറ്റുന്ന നിരവധി ഡിഷ് വാഷിംഗ് മെഷീനുകള്‍ വിപണിയിലുണ്ട്. ചെറിയ അടുക്കളകള്‍ക്ക് അനുയോജ്യമായ ഒതുക്കമുള്ള മോഡലുകള്‍ മുതല്‍ വലിയ വീടുകള്‍ക്ക് വലിയവ വരെ, എല്ലാവര്ക്കും ആവശ്യമായ മോഡലുകള്‍ ലഭ്യമാണ്.
സവിശേഷതകള്‍
എച്ചില് പാത്രങ്ങള്‍ ക്രമീകരിക്കാവുന്ന റാക്കുകള്‍, ഒന്നിലധികം വാഷ് സൈക്കിളുകള്‍, എനര്‍ജി സേവിംഗ് മോഡുകള്‍ തുടങ്ങിയവ ഇവയുടെ ഉപയോക്തൃ-സൗഹൃദ ഫീച്ചറുകളാണ്. ഈ ഫീച്ചറുകള്‍ സൗകര്യം വര്‍ദ്ധിപ്പിക്കുകയും ഉപയോക്താക്കളെ അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് അവരുടെ വാഷിംഗ് അനുഭവം ഇഷ്ടാനുസൃതമാക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
